മഴനീർതുള്ളികൾ – 7 40അടിപൊളി  

“നല്ലതാ…കുടിച്ചോ….” അമ്മുവിന് നേരെ കൈകുമ്പിളിൽ  നീട്ടി….

അവളത് കുടിക്കുമ്പോൾ കഴുത്തിലേക്ക് ഒലിച്ചിറങ്ങിയതിനെ നോക്കി നാവ് നൊട്ടി നുണഞ്ഞവൻ….

ഒരു നിമിഷം ഇരച്ചു കുത്തിക്കയറി വന്ന കൊതിക്ക് ആ മരത്തിലേക്ക് ചേർത്തവളുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങിയത് അവൻ നാവുനീട്ടി വടിച്ചെടുത്തു….

വിയർപ്പിന്റെയും സംഭാരത്തിന്റെയും കടലുവെള്ളത്തിന്റെയും കൂടെകലർന്ന ഉപ്പുരസം…..

താടിത്തുമ്പിൽ പല്ലുകൊള്ളിക്കാതെ കമ്മിയിട്ട് ഹരി നീങ്ങിയിരുന്നു…..

“ഇങ്ങനൊരു ഇടത്തായിപ്പോയി ഇല്ലേൽ എന്റെ അമ്മുച്ചേച്ചിയിന്ന് നല്ല കോലത്തിൽ വീട്ടിൽ പോകില്ലായിരുന്നു…..”

തന്നെ മുറിച്ചുതിന്നാനുള്ള ആർത്തിയോടെ നോക്കുന്നവളിൽ നിന്നും കണ്ണു പറിക്കാതെ ബാക്കി ചോറവൻ വാരിയുണ്ണാൻ തുടങ്ങി…..അടിവയറിൽ നിന്നും നുരഞ്ഞു പൊന്തിക്കയറുന്ന വികാരത്തെ തടുത്തു നിർത്താൻ എന്നപോലെ…….

“നന്ദേട്ടാ……എന്റെ കുഞ്ഞുങ്ങള്…….”

അലറിക്കരഞ്ഞു മായ…..

“മായേ ഒന്നുല്ല ഒന്നുല്ല……

ഒരു കുഞ്ഞാക്‌സിഡന്റ് അത്രേ ഉള്ളു……

പേടിക്കല്ലേ….

ഞാനിവിടെ ഹോസ്പിറ്റലിൽ എത്തീട്ടുണ്ട്….

ഒന്നും പറ്റീട്ടില്ലാടി മക്കൾക്ക്…..”

നന്ദൻ പറഞ്ഞു തീരും മുമ്പേ ബോധം മറഞ്ഞു കുഴഞ്ഞു വീണിരുന്നു മായ…..

കയ്യിലെ ഫോൺ തെറിച്ചു പോയി……

_____________________________

late ആയതിനു സോറിയെ…..

കാര്യമായിട്ടൊന്നും കാത്തിരുന്നതിന് കിട്ടീലെന്ന് അറിയാ….എന്നുവെച്ചു ചീത്ത വിളിക്കല്ലേ പ്ലീസ്…

അടുത്ത പാർട്ടിൽ തീരും….

എഴുതി മടുത്തു ഞാൻ……അതാ….

ക്ഷമയോടെ കാത്തിരുന്നവർക്ക് നന്ദി….

1 Comment

Add a Comment
  1. വ്യോമകേശൻ

    വ്യോമകേശൻ
    പ്രണയപരവശരായ മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുമ്പോഴും പ്രകൃതി അവരിലെ പ്രണയം കൂടുതൽ ശക്തമാക്കും. അതാണ്‌ നന്ദന്റെയും മായയുടെയും, അമ്മുവിന്റെയും ഹരിയുടെയും പ്രണയം നമ്മോടു പറയുന്നത്. കയ്യൊതുക്കത്തോടെ ഈ പ്രണയ ഭാവം ആവിഷ്കരിക്കാൻ കഴിയുന്ന അനാമികക്ക് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *