മഴനീർതുള്ളികൾ – 7 40അടിപൊളി  

“എങ്കിൽ അന്ന് കോളേജിൽ കയറാണ്ട് എന്റെ കൂടെ വരുന്നോ….ഒരു കുഞ്ഞ് കറക്കം….നിനക്കിഷ്ടോള്ള എവിടെയെങ്കിലും….”

അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി ഹരി ചോദിച്ചു….

അമ്മു മിഴിച്ചിരിപ്പാണ്…..

“ബീച്ചിൽ പോവാം…..” കണ്ണുവിടർത്തിയുള്ള ചോദ്യത്തിന് ഹരി തലയാട്ടി……

“എന്തേയ് ഇത്ര സന്തോഷം…..നീ ആദ്യായിട്ട് പോണെ ഒന്നും അല്ലല്ലോ…..”

“നിന്റെ കൂടെ ആദ്യമായിട്ടല്ലേ……എവിടേം പോയിട്ടില്ലല്ലോ നമ്മളിങ്ങനെ ഒന്നിച്ച്…..”

“പിന്നെന്നെ കടലിൽ ഇറങ്ങാൻ സമ്മതിക്കോ നീയ്……”

“ബീച്ചിൽ പോണത് പിന്നെന്തിനാ മണൽ വാരാനോ…..”

“ഞാൻ അതിന് മാത്രേ പോയിട്ടുള്ളൂ….” വാടിയൊരു പറച്ചിൽ……

കഴിഞ്ഞ കൊല്ലം ആമിയിട്ടൊരു ബീച് ഹോളിഡേ റീൽ ഓർമ വന്നവന്…..ഒരേ വീട്ടിൽ രണ്ട് മക്കൾക്ക് രണ്ട് ജീവിതം….രണ്ട് സ്വാതന്ത്ര്യം……അമ്മയുള്ള ഒന്നിന് സകല സൗഭാഗ്യം….അമ്മയില്ലാതെ വളർന്ന ഒന്നിന് തടയും വിലക്കും….എന്ത് മനുഷ്യരാണോ….ഉള്ളിലോർത്തു ഹരി….അവന്റെ വയറില് ചുറ്റിയിരുന്ന അവളുടെ കൈ പിടിച്ചെടുത്തു മുത്തി വിട്ടു…..

“ഒരു ജോഡി ഡ്രസ്സ്‌ കൂടെ കയ്യിൽ കരുതിക്കോ…..പിന്നെയീ ബൈക്കിൽ പോക്ക് നടക്കില്ല വേറെതേലും കിട്ടുവോന്നു നോക്കട്ടേ ഞാൻ……”

“മ്മ്മ്……..” അവനെ ഒന്നൂടെ ഇറുക്കിക്കട്ടിപിടിച്ചു അമ്മു മൂളി…..

“അമ്മ വിളിക്കുമ്പോൾ പറയാൻ നിൽക്കണ്ട….കോളേജിലേക്ക് ആണെന്ന് തന്നെ പറഞ്ഞാ മതി….”

മേലെപ്പാട്ടെ പടിപ്പുരയ്ക്ക് മുന്നിൽ ബൈക്ക് നിർത്തുമ്പോൾ ഹരി പറഞ്ഞു….അമ്മു പെട്രോൾ ടാങ്കിന്റെ മുകളിൽ ഇരുന്ന അവളുടെ ബാഗുമെടുത്തു തലയാട്ടി……

“ഇത് നമ്മുടെ കുഞ്ഞി സീക്രെട്…..” കണ്ണുചിമ്മി ചിരിച്ചു ഹരി….

രാവിലെ അമ്മുവിനെ വിളിക്കാനായി ദീപുവിന്റെ മീറ്റിയോറും എടുത്ത്  എത്തിയപ്പോൾ  കണ്ണൊഴികെ ബാക്കിയെല്ലാം സ്കാർഫ് കൊണ്ട് മൂടിക്കെട്ടി ഇറങ്ങി വരുന്നവളെ കണ്ട് ഹരിക്ക് ചിരി പൊട്ടി……

ടാനടിക്കുമെന്നും പറഞ്ഞ് ആ കളിയാക്കൽ തെല്ലും ഗൗനിക്കാതെ ഹെൽമെറ്റ്‌ വാങ്ങി അവന്റെ പിന്നിലേക്ക് കയറി ഇരുന്നു അമ്മു…..

“എടാ…..വാ….വാന്ന്……”

നെറുകും തല വരെ തിരയടിച്ചു നനഞ്ഞിട്ടും മണിക്കൂറോന്ന് വെള്ളത്തിൽ കളിച്ചിട്ടും മതിയാകാതെ തന്നെ കയ്യാട്ടി വിളിക്കുന്നവളെ നോക്കി ഹരി മണലിനു മുകളിൽ ഇരുന്നു…..

വന്നപ്പോൾ തൊട്ട് തുടങ്ങിയതാണ്….വെയിൽ മൂത്ത് തുടങ്ങിയപ്പോൾ പിടിച്ചു വലിച്ചു കൊണ്ടുവന്ന് തണലത്ത് ഇരുത്തിയതാണ് അവിടെ നിന്നും പിന്നെയും എഴുന്നേറ്റ് പോയതാണവൾ…..

കൂടെ കളിക്കുന്ന നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടികൾക്കൊപ്പം അതിലും ചെറിയൊരു കുട്ടിയായി തുള്ളിയോടുന്നവളെ ചുണ്ടിൽ ഒരു ചെറുചിരിയോടെ അങ്ങനെ കണ്ടുകൊണ്ടിരുന്നു അവൻ…..

സമ്പന്നതയുടെ മടിതട്ടിൽ ഇട്ട് വാഴിക്കാൻ ഒന്നും പറ്റിയില്ലേലും എന്റെയാ സ്നേഹക്കൂട്ടിലെ കുഞ്ഞിക്കിളിയും അമ്മക്കിളിയും അമ്മൂമ്മക്കിളിയും പിന്നെന്റെ മഹാറാണിയും എല്ലാം നീയായിരിക്കും

കുഞ്ഞേയെന്ന് അവളുടെ സ്വയം മറന്നുള്ള പൊട്ടിച്ചിരി കാണുന്ന ഓരോ നിമിഷവും ഹരി ഉള്ളിൽ പറഞ്ഞു…..

ഏറെനേരം കഴിഞ്ഞിട്ടും എഴുന്നേറ്റ് വരാത്തവനെ അമ്മു കടലിലേക്ക് കൈചൂണ്ടി കാട്ടി വിളിച്ചു…..കടലിൽ കുറച്ചുകൂടെ മുന്നോട്ട് ഇറങ്ങാൻ ആണവൾക്കെന്ന് മനസിലാക്കിയ ഹരി കയ്യിൽ ഇരുന്നിരുന്ന ബാഗും സ്കാർഫും അവരിരുവരുടെയും ചെറുപ്പിന് മുകളിലേക്ക് വച്ചിട്ട് എഴുന്നേറ്റ് ചെന്നു…..

നെഞ്ചിനൊപ്പം വെള്ളത്തിൽ ഹരിയെ മുറുകെപിടിച്ചവൾ നിന്നു…..തിരയാഞ്ഞടിക്കുമ്പോൾ അവനെ വരിഞ്ഞുമുറുക്കി അവന്റെ കാൽപാദത്തിലേക്ക് കയറിനിന്നു…..അതേ തിര പിൻവാങ്ങുമ്പോൾ താഴെക്കിറങ്ങിനിന്ന് ഉള്ളം കാലിനടിയിലെ മണലൂർന്നുപോകുമ്പോൾ ആർത്തു ചിരിച്ചു…..

ഹരിയൊരു നിമിഷം പോലും കണ്ണൊന്ന് മാറ്റാതെ അവളെ തന്നെ നോക്കിനിന്നു…..

നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ തന്റെ ഉടലിൽ എറേനേരമായി വന്നിടിച്ചും ഉരുമ്മിനീങ്ങിയും നിൽക്കുന്നവൾ ഇത്തവണ അവനിലെ വികാരങ്ങളെ ആളിക്കത്തിച്ചില്ല……പകരം ആ സന്തോഷം കണ്ടിട്ട് എന്റെ കുഞ്ഞേയെന്നൊരു തേങ്ങൽ തൊണ്ടക്കുഴിയിലിങ്ങനെ കറങ്ങിക്കുരുങ്ങി കിടന്നു…..

1 Comment

Add a Comment
  1. വ്യോമകേശൻ

    വ്യോമകേശൻ
    പ്രണയപരവശരായ മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുമ്പോഴും പ്രകൃതി അവരിലെ പ്രണയം കൂടുതൽ ശക്തമാക്കും. അതാണ്‌ നന്ദന്റെയും മായയുടെയും, അമ്മുവിന്റെയും ഹരിയുടെയും പ്രണയം നമ്മോടു പറയുന്നത്. കയ്യൊതുക്കത്തോടെ ഈ പ്രണയ ഭാവം ആവിഷ്കരിക്കാൻ കഴിയുന്ന അനാമികക്ക് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *