മഴനീർതുള്ളികൾ – 7 40അടിപൊളി  

കരയുവായിരുന്നോ……

പക്ഷെ തൊട്ടുപിന്നാലെ മുണ്ട് മുറുക്കിയുടുത്തു  ചുളുങ്ങിയ ഷർട്ടും നേരെ പിടിച്ചിട്ട് വന്ന നന്ദൻ.. ഇടിവെട്ടിയ പോലെ നിന്നുപോയി ഹരി…..

മായയുടെ തല കുനിഞ്ഞു…..ഒരു കാരണവുമില്ലാതെ കണ്ണിൽ നിന്നും കണ്ണീർ പൊടിപൊടിയായി ഉതിർന്നു…..

“ഞാൻ….ഞാനമ്മു മോള് പറഞ്ഞിട്ടൊരു ബുക്ക്‌ എടുക്കാൻ…..” നന്ദൻ പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നതും ഹരിയത് മൈൻഡ് ചെയ്യാതെ പിന്നോട്ട് തിരിഞ്ഞു……

“പങ്കമ്മോ വേഗം വന്നേ…..ആ വണ്ടിയും തൊട്ടോണ്ട് നിൽക്കാണ്ട്…..”

മായയുടെ മുഖത്തെ ചോരമയം വറ്റി വിളറി…..

ഹരി ബസ് സ്റ്റാൻഡിൽ അവരെ കൂട്ടാൻ പോയതാണെന്ന് നന്ദനെ കണ്ടപ്പോൾ മറന്നുപോയ നിമിഷത്തെ മനസ്സിൽ ശപിച്ചു…..

ഇനിയിത്തും വച്ചവർ എന്തൊക്കെ പറയുമെന്റെ

ഈശ്വര…..ഒരു വിറയൽ പടർന്ന് തുടങ്ങിയിട്ടുണ്ട്….

എന്തൊക്കെയായാലും ആ മനുഷ്യൻ കേൾക്കെ തന്റെ കുഞ്ഞ് കേൾക്കെ പറയല്ലേ ഈശ്വരാ……..

“ഞാനിറങ്ങുവാ ഇറച്ചിയെന്തെങ്കിലും വാങ്ങിയിട്ട് വരാം….” അത്ര മാത്രം പറഞ്ഞവൻ കയ്യിലിരുന്ന പങ്കുവിന്റെ ബിഗ്ഷോപ്പർ അരപ്രൈസിലേക്ക് വച്ചിട്ട്

മുറ്റത്തേക്കിറങ്ങി വേലി കടന്നു…..

മുഖം അവന് ഷർട്ടിന്റെ ഷോൾഡറിൽ അമർത്തി തുടയ്ക്കുന്നത് പാടമൂടിയ കണ്ണുകൾ കൊണ്ട് മായ നോക്കിനിന്നു…..

നന്ദനും ഇറങ്ങി…..

വണ്ടിയിലേക്ക് കയറുന്നയാളെയും മായയെയും മാറിമാറി നോക്കി പങ്കജാക്ഷിയമ്മയും അകത്തേക്ക് കയറി…..

ഹരി ഇറച്ചിയും അതിന് കൂടെ വേണ്ടുന്നതും വാങ്ങി വീട്ടിലേക്ക് വന്നു കയറുമ്പോൾ സന്ധ്യയോടടുത്തിരുന്നു….മുറ്റത്ത് വന്നപ്പോൾ തന്നെ അകത്തുനിന്നും സംസാരം കേൾക്കാം….

ലളിതമ്മ ആരോടോ തർക്കിക്കുകയാണ്……

“ദേ തള്ളേ നിർത്തിക്കോ നിങ്ങടെയീ വർത്താനം……കുറെ നാളായി ഞാനിത് കേൾക്കുന്നു….

കൊല്ലങ്ങൾക് മുന്നേ നിങ്ങടെ മോൻ എങ്ങോട്ടോ പോയതിന് നിങ്ങളീ പാവം പിടിച്ചതിനെ പച്ചയ്ക്ക് തീ കൊളുത്തുന്നത് ഇവളെ കണ്ടുതുടങ്ങിയ കാലം തൊട്ട് ഞാൻ കാണുന്നതാ……

അവള് വാ തുറക്കില്ലെന്ന് കരുതി ഇങ്ങനെ മെക്കിട്ട് കേറാൻ നിന്നാൽ ഹരിയോടെല്ലാം വിളിച്ചു കൂവും ഞാൻ…..

ഒരായിരം വട്ടം പറഞ്ഞതല്ലേ അവള്..അവള് കാരണമല്ല നിങ്ങടെ മോൻ പോയതെന്ന്….കേട്ടില്ലല്ലോ…..

ഇത്ര വല്യ സ്നേഹനിധി ആയിരുന്നു നിങ്ങടെ മോനെങ്കിൽ പോയിട്ടിത്രേം കൊല്ലമായിട്ട് എന്തേ അമ്മയെ വന്നൊന്ന് കണ്ടില്ല പോട്ടെ ഒരു കത്തെഴുതിയില്ല….“

ദേഷ്യം കൊണ്ട് തുള്ളുവാണ് ലളിതമ്മയെന്ന് ഹരിക്ക് തോന്നി…..

”നീയാരടി അതിനിവിടെ കിടന്ന് പ്രസംഗിക്കാൻ….എന്റെ നേരെ ചാടാൻ ഒരുത്തിക്കും നിന്നുകൊടുത്തിട്ടില്ല പങ്കജാക്ഷി….ഹല്ലേ…..അവളെന്നെ ഭരിക്കാൻ വന്നേക്കുന്ന്…..ചെന്നു നിന്റെ വീട്ടിൽ കേറി തുള്ളേടി മൂധേവി…..“

അതിന് മറുപടി ലളിതമ്മ പറയും മുമ്മേ ഹരി വാതിലിൽ ആഞ്ഞു കോട്ടി….

അകത്തെ ശബ്ദം നിലച്ചു….

വാതിൽ പതിയെ തുറന്നു….

അവനകത്തേക്ക് കയറി….

അമ്മ ടേബിളിൽ മുഖം ചായ്ച്ചു കിടപ്പുണ്ട്….ചിന്നു അടുത്ത് തന്നെയിരിക്കുന്നു….കോളേജ് വിട്ടു വന്ന വഴി കയറിയതാണെന്ന് തോന്നുന്നു യൂണിഫോം മാറിയിട്ടില്ല…

ദീവാങ്കോട്ടിൽ പങ്കുവും….വേഷം വന്നത് തന്നെ…അപ്പൊ വന്നതേ തുടങ്ങിയിട്ടുണ്ട് അത് മാറാൻ പോലും നിൽക്കാതെ….

”ചിന്നൂ….നിനക്ക് കുളിക്കാനും നനയ്ക്കാനും ഒന്നും ആയില്ലേ…..“

തന്നോട് പോകാൻ പറഞ്ഞതാണെന്ന് മനസ്സിലാക്കി അവള് എണീറ്റുപോയി……

കൊണ്ടുവന്ന കവറുകൾ അടുക്കളയിൽ വച്ചിട്ട് ഹരി തിരികെ വന്ന് പങ്കുവിന്റെ അടുത്തേക്ക് ഇരുന്നു…..

“അച്ഛമ്മേ…..”

“മ്മ്മ്….”

“അങ്ങനല്ലേ ഞാൻ വിളിച്ചിട്ടുള്ളു……അതങ്ങനെയല്ലെന്ന് ബോധ്യമായതിനു ശേഷവും ഞാൻ അങ്ങനെ മാത്രമല്ലെ വിളിച്ചിട്ടുള്ളു……

എന്തുകൊണ്ടാ…..

എന്റെ കണ്ണിൽ എനിക്കാ സ്നേഹം തന്നതുകൊണ്ട്….ആ സ്ഥാനത്തു നിന്നതുകൊണ്ട്….നിസ്വാർത്ഥമായി എന്നെ സ്നേഹിച്ചതുകൊണ്ട്……

എന്ന് കരുതി എന്റമ്മയെ കണ്ണീരു കുടിപ്പിക്കാം എന്നാണെങ്കിൽ ഞാനത് മാറിചിന്തിക്കേണ്ടി വരും…..

അത്‌ വേണോ….

ആർക്കും അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും ചെയ്യുന്നവളല്ല എന്റമ്മ….ചെയ്തിട്ടില്ല ചെയ്യുകയും ഇല്ലാ….

1 Comment

Add a Comment
  1. വ്യോമകേശൻ

    വ്യോമകേശൻ
    പ്രണയപരവശരായ മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുമ്പോഴും പ്രകൃതി അവരിലെ പ്രണയം കൂടുതൽ ശക്തമാക്കും. അതാണ്‌ നന്ദന്റെയും മായയുടെയും, അമ്മുവിന്റെയും ഹരിയുടെയും പ്രണയം നമ്മോടു പറയുന്നത്. കയ്യൊതുക്കത്തോടെ ഈ പ്രണയ ഭാവം ആവിഷ്കരിക്കാൻ കഴിയുന്ന അനാമികക്ക് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *