മഴനീർതുള്ളികൾ – 7 40അടിപൊളി  

പ്ലസ്വണ്ണിന് പഠിക്കുമ്പോളാണ് പിന്നെ അയാൾ വീട്ടിലേക്ക് വരുന്നത്…..

അത്‌ പക്ഷേ രാത്രി ആയിരുന്നില്ല പകൽവെളിച്ചത്തിൽ കോരിച്ചൊരിയുന്ന മഴയുള്ളൊരു തുലാവർഷക്കാലത്ത് പെയ്തൊഴിഞ്ഞ മഴയപ്പാടെ കൊണ്ടയാൾ മുറ്റത്ത് നിന്നു…..

അമ്മ മരിച്ചു പോയെന്ന്….ഇനിയെങ്കിലും കൂടെ വന്നൂടെയെന്ന്….അമ്മയോട് കെഞ്ചുന്നത് കേട്ടു പിന്നെയും…..

ടിവിയിൽ നിന്നും കണ്ണു പറിക്കാതെയിരുന്ന തന്നെ അൽപനേരം നോക്കിയിരുന്നിട്ട് അമ്മയാ വാതിൽ കൊട്ടിയടച്ചു…..കുറച്ച് നേരം കൂടി ആ അടഞ്ഞ വാതിലിനു മുന്നിൽ കാത്തുനിന്നിട്ട് അയാൾ മടങ്ങി…

പുച്ഛമായിരുന്നു തോന്നിയത്….സ്നേഹിച്ച പെണ്ണിനെയും സ്വന്തം കുഞ്ഞിനേയും സംരക്ഷിക്കാൻ കൂടെ ചേർക്കാൻ നട്ടെല്ലില്ലാതിരുന്നയാളോട് പരമ പുച്ഛം….ഇന്നും തോരാത്ത അമ്മയുടെ കണ്ണീരിന് കാരണക്കാരൻ ആയതിന് വെറുപ്പും….

അമ്മയുടെ കണ്ണുകളിൽ ഇന്നും ആ സ്നേഹം കാണാറുണ്ട്…..പിന്നീട് ഓരോ വട്ടവും അയാൾ നാട്ടിൽ വരുമ്പോളെല്ലാം വീട്ടിലേക്ക് വന്നിട്ടല്ലെങ്കിലും എങ്ങനെയെങ്കിലും അമ്മയെ കാണാറുണ്ട്….പിറ്റേന്ന് രാവിലെ പതിവിലും വൈകി കരഞ്ഞു ചീർത്ത മുഖവുമായി എഴുന്നേറ്റുവരുന്ന അമ്മയെ കാണുമ്പോൾ കൃത്യമായി അറിയാം അത്…..

ഇനിയുമെത്ര ആവർത്തനങ്ങൾ കാണണം…..

നെഞ്ചിൽ അമർത്തി തിരുമ്മി അവൻ…..

അമ്മു….അവളൊന്ന് കൂടെ ഉണ്ടായിരുന്നെങ്കിൽ….ഒരു പഞ്ഞിക്കൊട്ടയാണ്..തൊട്ടാവാടി…

അമ്മേടെ മുയൽ കുഞ്ഞുങ്ങളെ പോലെയാണെന്ന് ചിലപ്പോൾ തോന്നും ചിലപ്പോൾ ആട്ടിൻകുഞ്ഞ് പോലെ ചവിട്ടും തൊഴിയും….എന്നാലും അതിനെ പൊതിഞ്ഞു പിടിച്ചു ആ മാറിൽ മുഖം പൂഴ്ത്തി ഉറങ്ങിയപ്പോൾ കിട്ടിയ സമാധാനം ഒന്നും തനിക്ക് മറ്റെവിടെയും ഒരിക്കലും കിട്ടിയിട്ടില്ല……പൊട്ടന് ലോട്ടറി അടിച്ചതുപോലെ കിട്ടിയൊരു നിധി….ദൈവം നൂലിൽ കെട്ടി ഉള്ളം കയ്യിലേക്ക് ഇറക്കിത്തന്നത്….ആ ഒരൊറ്റ കാര്യത്തിന് ജീവിതകാലം മൊത്തം കടപ്പാടുണ്ട് ദീപുവിനോട് അവളുടെ വീട്ടിലാണ് പണിയെന്ന് പറയാത്തെ വിളിച്ചുകൊണ്ടുപോയ അരുണിനോടും……

ഒരാഴ്ച എങ്ങനെയൊക്കെയോ ഉന്തിയുരുട്ടി കടന്നുപോയി……

വിരഹത്തിന്റെ ചൂടിൽ വെന്തുരുകി രണ്ടും….

ഒന്ന് കാണാഞ്ഞിട്ട് കണ്ണും തൊടാഞ്ഞിട്ട് മെയ്യും നെഞ്ചോട് ചേർക്കാഞ്ഞിട്ട് മനവും കഴച്ചു തുടങ്ങി…..

രണ്ടിനും പരസ്പരം നല്ല വിശ്വാസം ആയതിനാൽ ഒരു വീഡിയോകോൾ പോലും അന്നത്തേതിന് ശേഷം അവൾ വിളിച്ചിട്ടില്ല…..പ്രായം ഒക്കെ ശെരിയാണ് പക്ഷേ കർമ്മങ്ങൾക്കു ശുദ്ധി നിർബന്ധാ മരുമകളോട് പറഞ്ഞു മനസ്സിലാക്കിക്കൊള്ളൂ എന്ന ആ തിരുമേനിയുടെ കൊള്ളിച്ചുള്ളൊരു സംസാരത്തിനു ശേഷം ഹരിയുടെ നാവൊന്ന് വഴി തിരിയുമ്പോൾ കട്ടാക്കി പഞ്ചായത്ത്‌ കടക്കും അമ്മു…..

അവളുടെ ശരീരത്തോടുള്ള

ആക്രാന്തത്തിലുപരി ആ മനസാണ് തന്നെ ഭ്രമിപ്പിക്കുന്നതെന്ന് ആ സ്നേഹവും സാമീപ്യവും ആണ് താൻ ആഗ്രഹിക്കുന്നതെന്ന് ഹരി തിരിച്ചറിഞ്ഞ നാളുകൾ കൂടെ ആയിരുന്നു അത്…..

അവൾക്കു മരുന്നു പുരട്ടാനാവാത്ത മുറിവുകൾ ഇല്ലെന്ന് അവൾക്ക് മായ്ക്കാനാകാത്ത നോവുകൾ ഇല്ലെന്ന് അവൻ വീണ്ടും വീണ്ടും തിരിച്ചറിഞ്ഞു……

കാണാതെ കണ്ണ് കലങ്ങി…..അതവൾ അഴിച്ചിട്ടിട്ട് പോയ ടീഷർട്ട് കൊണ്ട് അവൻ പൊതിഞ്ഞെടുത്ത തലയിണ ഒരു പരാതിയും കൂടാതെ എല്ലാ രാത്രിയും ഏറ്റുവാങ്ങി ഒളിപ്പിച്ചു വച്ചു…..

ചിന്നു മാത്രം ഇടയ്ക്ക് ഒരു ദിവസം കാണാൻ ചെന്നു…..ഒന്ന് ചൊറിയാണ്ട് മാന്താണ്ട് വട്ടുപിടിച്ചപ്പോൾ അരുണിന്റെ അടുത്ത് സമരം ചെയ്തിട്ട് കൊണ്ടാക്കിയതാണ്…

പോയ കൂട്ടത്തിൽ കണവൻ ഇട്ടിട്ട് കഴുകാനിട്ടൊരു ഷർട്ടും അവളെക്കൊണ്ട് അടിച്ചു മാറ്റിച്ചു കൊണ്ടുവരീച്ചിരുന്നു അമ്മു….കൂടെ അവൾ എടുക്കാതെ പോയ കുറച്ച് ബുക്‌സും…..

അവളെ കണ്ടപാടെ ഒന്ന് കെട്ടിപിടിച്ചിട്ട് അകത്തേക്ക് കൈപിടിച്ചുകൊണ്ടോയി അക്കയോട് കഴിക്കാൻ എടുക്കാൻ പറഞ്ഞിട്ട് മുറിക്കുള്ളിലേക്ക് കയറി അമ്മു….

കയ്യിലെ കവർ തട്ടിപ്പറിക്കുംപോലെ വാങ്ങി ആ ഷർട് എടുത്ത് നെഞ്ചോട് ഒതുക്കിപിടിച്ചു എന്നിട്ടാ ബെഡിലേക്ക്‌ വിടർത്തിയിട്ട് അതിന് മേലേക്ക് മുഖം പൂഴ്ത്തി ഒരു കിടപ്പായിരുന്നു…..മണം മുഴുവൻ വലിച്ചെടുത്തെണീറ്റിട്ട് ആ ഷർട്ട്‌ ആകമാനം ഒരു നൂറുമ്മയും…..

1 Comment

Add a Comment
  1. വ്യോമകേശൻ

    വ്യോമകേശൻ
    പ്രണയപരവശരായ മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുമ്പോഴും പ്രകൃതി അവരിലെ പ്രണയം കൂടുതൽ ശക്തമാക്കും. അതാണ്‌ നന്ദന്റെയും മായയുടെയും, അമ്മുവിന്റെയും ഹരിയുടെയും പ്രണയം നമ്മോടു പറയുന്നത്. കയ്യൊതുക്കത്തോടെ ഈ പ്രണയ ഭാവം ആവിഷ്കരിക്കാൻ കഴിയുന്ന അനാമികക്ക് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *