“കൊലച്ചതിയാ നീയാ പിള്ളേരോട് ചെയ്തത്…..ഇത്രനാളും ഒരുമിച്ചു നിന്നതുങ്ങളെ പിടിച്ചു പിരിക്കാന്ന് വെച്ചാൽ…..”
നന്ദന് അവളോട് യോജിക്കാൻ ആകുന്നില്ല…..
“എല്ലാം അതിന്റെ മുറയ്ക്ക് തന്നെ നടക്കണം രണ്ടാഴ്ച്ച നിന്നില്ലേ അതുപോലങ്ങ് നിന്നോളും അവർ……”
മായയും ഒട്ടും വിട്ടുകൊടുത്തില്ല…..
“ഏത്…..ഇന്നലെക്കൂടെ ഇവിടുത്തെ മതില് ചാടിയ അവനോ…..” നന്ദന് പുച്ഛമാണ്…..നീ എത്ര നോക്കിയാലും വേണമെന്നുണ്ടെങ്കിൽ അവർ ഒരുമിച്ചിരിക്കുമെന്ന്……
മായയുടെ മുഖത്ത് അമ്പരപ്പ്…..
ഹരി മുറി കണ്ടുപിടിച്ചു ചെന്നു നോക്കുമ്പോൾ കട്ടിലിൽ കമിഴ്ന്നു വീണു കരച്ചിലാണ്…..
അവൻ അടുത്തു ചെന്നു വിളിച്ചതും അമ്മു ചാടിയെഴുന്നേറ്റ് തടിയലമാരയ്ക്കടുത്തേക്ക് പാഞ്ഞു ചെന്നു…അതിനുള്ളില് നിന്നും എന്തോ ഒന്ന് കണ്ടെടുത്തവന്റെ മുന്നിലേക്ക് വന്നു നിന്നു….
“ഇത്…..ഇത് ഞാൻ തൊടാഞ്ഞിട്ടാണോ അമ്മങ്ങനെ പറഞ്ഞേ……” കയ്യിലിരുന്നത് അവന് നേരെ നീട്ടി….
ഒരു കുങ്കുമ ചെപ്പാണ്……
“എന്റമ്മേടെയാ…..ഞാനിനി തൊട്ടോളാ….എന്നെ കൂടെ കൊണ്ടോകാൻ പറയ് അമ്മയോട്….നീ പറഞ്ഞാൽ കേൾക്കും അമ്മ…..”
“എന്റെ കുഞ്ഞേ……” വിളിച്ചുകൊണ്ടു ഹരിയവൾക് നേരെ കൈനീട്ടി……
“കൊണ്ടോകില്ലാല്ലേ……എല്ലാം തീരുമാനിച്ചിട്ട് വന്നതല്ലേ…..തൊടണ്ട നീയെന്നെ….” അവന്റെ കൈ തട്ടി മാറ്റി അവൾ പിന്നോട്ട് നീങ്ങി…..
ഹരി അടുത്തേക്ക് വരും തോറും അവൾ പ്രതിഷേധിച്ചുകൊണ്ട് പിറകോട്ട് മാറി…..
“അമ്മു ഞാനൊന്ന് പറയുന്നെ കേൾക്കെടി……”
ബെഡിൽ കിടന്നുകൊണ്ട് തന്നെ ചവിട്ടിതൊഴിക്കുന്നവളെ അടക്കിപിടിക്കാൻ നോക്കി ഹരി…….
“കൂടെ കൊണ്ടുപോകും എന്നല്ലാണ്ട് ഒന്നും എനിക്ക് കേൾക്കണ്ട……” അവനെ തടുക്കാൻ ആഞ്ഞതും ഹരിയാ കാലിൽ പിടിച്ചു ബെഡിൽ അമർത്തിവെച്ചിട്ട് അവൾക്ക് മേലെ കയറികിടന്നു…..കഴുത്തിലേക്ക് മുഖം പൂഴ്ത്തി…..
അമ്മു അവന്റെ തലപിടിച്ചകറ്റാൻ നോക്കി….പറ്റുന്നില്ല….ബലം പിടിച്ചുകിടപ്പാണ് ഹരി….
“എന്തിനാ സാരി വാങ്ങി വരാൻ പറഞ്ഞേ……” കഴുത്തിലെ നൂലുപോലുള്ള ചെയിനിൽ നുണഞ്ഞെടുത്തുകൊണ്ട് ഹരി ചോദിച്ചു…..
അമ്മു ബെഡ്ഷീറ്റിൽ അള്ളിപ്പിടിച്ചതല്ലാതെ ഒരക്ഷരം മിണ്ടിയില്ല…..
“എന്തിനാ ഈ സിന്ദൂരം തപ്പികണ്ടുപിടിച്ചെടുത്തു വച്ചേ….മ്മ്മ്…..”
“പുടവ തരീക്കാൻ…… .
എന്നെക്കൊണ്ടാ നെറുക ചുവപ്പിക്കാൻ….അല്ലെ…
എന്റെ പെണ്ണായിട്ട് എനിക്കൊപ്പം ഇന്നിവിടെ നിന്ന് ഇറങ്ങി അവിടേക്ക് വരാൻ….അല്ലെ അമ്മു…..“
അമ്മുവിന്റെ ഇരു കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി മുടിയ്ക്കുള്ളിലേക്ക് മറഞ്ഞു…..
ഹരി മുഖം ഉയർത്തിയവളുടെ മുഖത്തിന് നേർക്ക് വന്നു…..
തോളിനിരുവശവും
കൈമുട്ട് കുത്തി ആ മുഖം കൈകുമ്പിളിൽ കോരിയെടുത്തു……
“അപ്പോളുമൊന്ന് കുറവില്ലേ…….ഈ കഴുത്തിലൊരു താലി……”
അമ്മു ഒരു വശത്തേക്ക് മുഖം ചെരിച്ചു അവനെ നോക്കാതെ കിടന്നു…..
“അന്ന് കെട്ടിയതില്ലേയെന്ന് പറയാൻ നിൽക്കണ്ട……നിവൃത്തികേട് കൊണ്ട് എനിക്കുമുന്നിൽ നിന്നു തന്നതാ നീയന്ന്……വേറെ വഴിയില്ലാതെ കെട്ടിപോയതാ ഞാനും…..പക്ഷെയിനിയെങ്ങനെ അല്ല…..സ്നേഹത്തോടെ പ്രണയത്തോടെ നെഞ്ച് നിറയെ ഇഷ്ടത്തോടെ ഒന്നുകൂടെ കെട്ടിത്തരണം എനിക്ക്….. ഒരു തരി പൊന്ന് ഈ കഴുത്തില്…..
ഒരു നുള്ള് സിന്ദൂരം ദാ ഈ നെറുകിലും…അത്രേം മതിയെനിക്ക്…..കൊതിയാണെടി മതിലകത്തെയീ രാജകുമാരിയെ എന്റെ ഭാര്യയാക്കി അവിടേക്ക് ആ പുതിയ വീട്ടിലേക്ക് കൊണ്ടുപോകാൻ……അവിടെ നിനക്കായി ഞാൻ ഒരുക്കിയ അറയിലേക്ക്…..എന്നിട്ടെല്ലാ അവകാശത്തോടെയും ഈ പെണ്ണിനെയെനിക്കെന്റെ മാത്രം ആക്കണം…..ഞാൻ നിന്റേതും……
സമ്മതിക്കില്ലേ അമ്മു……“
ഓരോ വാക്കിനും ആ കണ്ണുനീരിൽ കുതിർന്ന കവിളിൽ മാറിമാറി ഓരോ ഉമ്മ നൽകി അവനതു പറഞ്ഞു നിർത്തുമ്പോൾ അമ്മു പാതിയും അലിഞ്ഞിരുന്നു…..അവന്റെ ആഗ്രഹം അമ്മയുടെ ആഗ്രഹം ന്യായമല്ലേയെന്ന് തോന്നി തുടങ്ങിയിരുന്നു…….
”എത്ര നാളെടുക്കും അതിന്…..“ താടിരോമങ്ങൾക്കിടയിലൂടെ വിരൽ കടത്തി അവന്റെ മുഖം അവൾ ഉള്ളംകയ്യിൽ പിടിച്ചു…..
