മുഖം പൊത്തി മായ കട്ടിലിലേക്കിരുന്നു…..
വല്ലാണ്ട് ചൂടെടുക്കുന്നപോലെ…ദാഹിക്കുന്ന പോലെ….
ഇരുപത്തിയേഴ് വർഷങ്ങൾക്കപ്പുറം ഉള്ളൊരു ആറേഴ് ദിവസം ഓർമ്മകളിലേക്ക് ഇരച്ചുകയറി….
പൂപോലെ തഴുകി തലോടി വിട്ടൊരാള്…..പല്ലുപെടീക്കാതെ നഖം കൊള്ളിക്കാതെ പ്രണയത്തിന്റെ മോഹത്തിന്റെ രതിയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോയോരാള്….
ആദ്യ രണ്ട് മൂന്ന് ദിവസം നോവ് തിന്നെങ്കിൽ പിന്നെയുള്ള നാല് പകലുകളും ഭൂമിയിലും ആകാശത്തും അല്ലായിരുന്നല്ലോ താൻ…..
ഒരൂസം ചുരുട്ടിപിടിച്ചോളിപ്പിച്ചു കൊണ്ടുവന്നൊരു പേപ്പർ ചുരുൾ വിടർത്തിയിട്ട് ഇതുപോലൊന്ന് ചെയ്യട്ടെ ഞാനെന്ന് കെഞ്ചി ചോദിച്ചത്……
അതിനുള്ളില്….അരയിലെ കറുത്ത ചരടിൽ കൊരുത്തിട്ടിരുന്ന വെള്ളിയേലസിൽ മുറുക്കെപിടിച്ചുകൊണ്ട് തന്റെ തുടയിടുക്കിൽ മുഖം പൂഴ്ത്തികിടക്കുന്ന ആള്…മുത്തും പവിഴവും തിരയുവാത്രേ..…തട്ടിപ്പറിച്ചു വാങ്ങിച്ചിട്ടാ ചിത്രം ബക്കറ്റിലെ വെള്ളത്തിൽ മുക്കി കുതിർത്തു പിച്ചികീറികളഞ്ഞത്……
കണ്മുന്നിൽ പിന്നെയും വന്നാ നിൽപ്പ് നന്ദൻ നിന്നപോലെ തുടുത്തു പോയി മായ….
നിലത്ത് കിടന്ന മുണ്ടെടുത്തു പിന്നെയും പൊതിഞ്ഞുപിടിച്ചു…..മുണ്ടിനറ്റം മൂക്കോട് ചേർത്തു….ഓർമ്മകളിലെ അതേ ചെമ്പകപ്പൂവിന്റെ ഗന്ധം……
“അമ്മാ…..അമ്മ അയാള്ടെ കൂടെ പോകുവോ…..”
ചെവിയിലേക്ക് വണ്ട് കയറിയത് പോലെ തലകുടഞ്ഞുപോയി മായ….എഴുന്നേറ്റ് ഭിത്തിയലമാരയിൽ ഇരുന്ന നാലുവയസുകാരൻ ഹരിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ മാറോടു ചേർത്തു…..
പനിച്ചുതുള്ളിയൊരു രാത്രിയിൽ തുണിനനച്ചിട്ടു കൂടെയിരുന്ന തന്നോട് പാതിബോധത്തിൽ ആ പത്തുവയസുകാരൻ ചോദിച്ചത്…….
അവന്റെ കൂട്ടുകാരന്റെ അമ്മ അവനേം പെങ്ങളേം ഇട്ടിട്ട് ആരുടെയോ കൂടെ പോയെന്ന്…..അതുപോലെ അമ്മേം പോകുവോന്ന്……
നന്ദൻ വന്നുപോയൊരു ദിവസത്തിന് ശേഷമുള്ള ഏതോ ഒരു രാത്രിയായിരുന്നത്……
പോവില്ലെന്ന് വാരിയടുക്കി പിടിച്ചു മന്ത്രം പോലെ ഓതികൊടുത്തിട്ടും വിറയൽ മാറാത്ത ചുണ്ടുകളോടെ പോകല്ലേ അമ്മാ…എനിക്കമ്മ മാത്രല്ലേ ഉള്ളുന്ന് മയങ്ങുന്നവരെയും പറഞ്ഞുകൊണ്ടിരുന്ന ഹരി….
അമ്മയ്ക്ക് നീ മതി കുഞ്ഞേ നീ മാത്രം മതി…..
അവന്റെ നിഷ്കളങ്കമായ ആ കുഞ്ഞുമുഖത്തു വിരലോടിച്ചു നിറഞ്ഞ കണ്ണ് ഇറുക്കിയടച്ചു മായ….
വസ്ത്രം മാറി ഒരു നൈറ്റിയെടുത്തിട്ട് നനഞ്ഞമുടിയിൽ തോർത്ത്‌ചുറ്റി ഹരിയുടെ മുറിയിലേക്ക് ചെന്നു…..
കട്ടിലിൽ ഭിത്തിയിൽ ചാരി കാല് മടക്കികുത്തി അതിൽ കൈ വച്ച് എന്തോ ചിന്തിരിപ്പുണ്ട് ഹരി…..
അവനടുത്തേക്ക് കയറി ഇരുന്നു തോളിലേക്ക് മുഖം ചേർത്തിരുന്നു……
“എന്നോടെന്തെങ്കിലും പറയാനുണ്ടോമ്മാ……” അൽപനേരം കഴിഞ്ഞപ്പോൾ ഹരി ചോദിച്ചു…
“ങ് ഹും…..”
ഹരി മായയെ ഒന്നുകൂടി ചേർത്തു പിടിച്ചു….മായ ഒന്നും മിണ്ടാതെ ഭിത്തിയിലേക്ക് കണ്ണും നട്ട് അവന്റെ തോളിൽ ചായ്ഞ്ഞു കിടന്നു….
അമ്മുവിനെ വിളിച്ചു വച്ചിട്ട് വിളക്കുമാടത്തിൽ കിടക്കുകയാണ് ഹരി….തറവാട്ടിൽ കട്ട പോസ്റ്റ് ആയതുകൊണ്ട് തുരുതുരാ വിളിക്കുമവൾ….
ഇപ്പോൾ തന്നെ മിണ്ടി മിണ്ടി വന്നപ്പോൾ വീഡിയോകോൾ വാടിയെന്നു പറഞ്ഞു റൂട്ട് മാറ്റിപിടിക്കാൻ നോക്കിയതും വച്ചിട്ട് ഓടിയതാണ് കക്ഷി….
പാവം അതിനോട് എങ്ങനെ ഞാൻ പറയും രണ്ടാഴ്ച കഴിഞ്ഞിട്ട് കൊണ്ടുവരില്ലെന്ന്….
എന്ത് പറഞ്ഞു മനസിലാക്കിയെടുക്കും…..അതിലുപരി ഉള്ളിൽ കിടന്ന് വേവുന്നതൊക്കെ എങ്ങനെ ഇറക്കി വെക്കും അവളുടെ അടുത്ത്…..
പറ്റുന്നില്ലിങ്ങനെ ശ്വാസം മുട്ടി…..
അയാൾ കടന്നു വരേണ്ടിയിരുന്നില്ല…എങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല….
അത്ര നിറമുള്ള കുട്ടിക്കാലം ഒന്നും
ആയിരുന്നില്ല….പട്ടിണി ആയിരുന്നോ എന്ന് ചോദിച്ചാൽ അല്ലെന്ന് പറയാം അത്ര മാത്രം….പകല് ലളിതമ്മേടെ കൂടെ കിട്ടുന്ന പണിക്കെല്ലാം പോയും രാത്രിയിരുന്നു തയ്ച്ചും രാവും പകലുമില്ലാതെ അമ്മ കഷ്ടപ്പട്ടിരുന്നതുകൊണ്ട് അന്നത്തിനു മുട്ടില്ലാതെ കഴിഞ്ഞുപോയിട്ടുണ്ട്….
ഡ്രെസ്സാണെങ്കിലും അങ്ങനൊക്കെ തന്നെ…എല്ലായ്‌പോഴും ഒന്നും എടുക്കില്ല ആടി സെയിൽ ഒക്കെ വരുമ്പോൾ ഒരുമിച്ചു രണ്ട്മൂന്നെണ്ണം എടുത്ത് തരും അമ്മ…സൈസൊന്നും കറക്ട് ആയിരിക്കില്ല…അത് വീട്ടിൽ കൊണ്ടുവന്നു അമ്മയുടെ വക മിനുക്കുപണി നടത്തിക്കഴിയുമ്പോൾ കറക്ട് ആകും….അരുണിനും അങ്ങനെ തന്നെ ആയിരുന്നു…അതുകൊണ്ട് തന്നെ ഒറ്റയ്ക്കാണെന്ന വിഷമം തോന്നിയിട്ടില്ല അല്ലെങ്കിൽ തോളിൽ നിന്നും കയ്യെടുക്കാത്ത അവൻ അങ്ങനെ തോന്നിപ്പിച്ചിട്ടില്ല….
