മഴനീർതുള്ളികൾ – 7 1അടിപൊളി  

അടിയിൽ ഉണ്ടെടിയെന്നും പറഞ്ഞവൻ അവളുടെ തോർത്തെടുത്തു ഉടുത്തിട്ട് ബോക്സർ കൂടെ ഊരി മുണ്ടിന്റെ ഒപ്പം വച്ചു…..

അമ്മു തിരിഞ്ഞു നോക്കിയതും അവളുടെയാ കുഞ്ഞിതോർത്ത് നീളവും വീതിയും എവിടെയും എത്താതെ വലിച്ചു ചുറ്റി വച്ചിട്ടുണ്ട് അവൻ…..മുട്ടിനു മുകളിൽ പോലും എത്തിയിട്ടില്ല…

“അയ്യേഹ്…..”

അവൾ നോക്കിയ അതേ സ്പീഡിൽ കണ്ണുപൊത്തി തിരിഞ്ഞുനിന്നു……

പിന്നിലേക്കൊട്ടിയ ദേഹത്തിന്റെ ചൂട്…

അവളെ എടുത്തിയർത്തി ഒരുപടി മുകളിൽ നിർത്തികൊണ്ടാ കഴുത്തിലേക്ക് ചായ്ഞ്ഞതും സതിയക്കയുടെ വിളി കേട്ടു….

“അമ്മാ…..കതകു തൊറ…..”

രണ്ടുപേരും ഞെട്ടി….

“അതേതാ ആ നാഗവല്ലി….” അവന്റെ വായ്പൊത്തി….

“അക്കയാ….ഞാനെന്താ പറയാ…..” ടെൻഷനിൽ നഖം കടിച്ചുകൊണ്ട് അമ്മു ഹരിയെ നോക്കി പിന്നവന്റെ കൈപിടിച്ചു വലിച്ച് പടവ് കയറി ഓടി….മറപ്പുറയ്ക്കുള്ളിലേക്ക് കയറ്റിയിട്ട് വാതിലടച്ചു…..

മുഖമൊന്നമർത്തി തുടച്ചിട്ട് കുളത്തിലേക്കുള്ള വാതിൽ പാളിയല്പം സാഷ നീക്കി തുറന്നു….

“കുളിക്കാം അമ്മ…” സതിയക്ക കയ്യിൽ അവൾക്കു തേയ്ക്കാനുള്ള ഇഞ്ചയും മറ്റുമായി അകത്തേക്ക് കയറാനാഞ്ഞു…..

മലയാളം നന്നായറിയാമെങ്കിലും തമിഴും കൂട്ടികലർത്തിയാണ് അവരുടെ സംസാരം….

“വേണ്ടക്കാ….ഉണങ്ങീട്ടില്ല….ഉണങ്ങുമ്പോൾ ഞാൻ തനിയെ കുളിച്ചോളാം….”എന്നും പറഞ്ഞവരുടെ കയ്യിൽ നിന്നും അതെല്ലാം വാങ്ങി പിടിച്ചു തിരിഞ്ഞതും സതിയക്ക അകത്തേക്ക് കയറി….

“എന്നാ അലക്കാനുള്ള തുണി എടുത്തേക്കാ….”എന്നും പറഞ്ഞ് മുന്നോട്ട് നടന്നു…

അമ്മു പെട്ടു….തുണിയെടുക്കാൻ കയറിയാൽ ഹരി അകത്തുണ്ട്…..

“ഞാൻ കൊണ്ടുവന്നേക്കാം അക്കാ…അതിലാ ഫോൺ നനയാതെ പൊതിഞ്ഞു വച്ചേ…..” വായിൽ വന്ന നുണയൊരെണ്ണം വച്ചുകാച്ചി….

“അത് യാരുടെ തുണിയമ്മാ……” താഴെ കല്പടവിൽ കിടക്കുന്ന ഹരിയുടെ ഡ്രസ്സ്‌ നോക്കിക്കൊണ്ടാണ് ചോദ്യം……

അവളാകെ വെട്ടിലായി…എന്ത് പറയും….

ഹരി എല്ലാം  കേട്ട് ചുണ്ടിൽ ഒരു ചിരിയോടെ മറപ്പുരയ്ക്കുള്ളിൽ ഭിത്തിയിൽ ചാരിനിൽപ്പുണ്ട്…..സത്യവതി ചെല്ലമ്മ എന്ത് പറഞ്ഞൊപ്പിക്കും എന്നറിയാണോലോ…

അവർ അതെടുക്കാനായി പടിയിറങ്ങിയതും അമ്മു ഓടിച്ചെന്ന് അത് വാരികൂട്ടിയെടുത്തു….

സംശയത്തിൽ ചുളിഞ്ഞ മുഖത്തോടെ നോക്കുന്നവരുടെ അടുത്ത് ചെന്നു……

“എന്റെ ആൾടെയാ…..”

“ഞാൻ വീട്ടീന്ന് വന്നപ്പോൾ എടുത്തിട്ട് വന്നതാ……”

കവിള് പക്ഷേ എന്തിനാ തുടുത്തത്….അവൾക്കു മനസിലായില്ലെങ്കിലും അക്കയ്ക്ക് മനസിലായി….

“കള്ളിയമ്മ….വെക്കത്തെ പാറ്…..” ചിരിച്ചുകൊണ്ട് അമ്മുവിന്റെ കവിളിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തി അവർ തിരികെ നടന്നു…..

വാതിലടയ്ക്കും മുന്നേ ഏതോ ഒരുൾപ്രേരണയിൽ കുളമാകെ ഒന്ന് കണ്ണോടിച്ചു പിന്നെ അടച്ചിട്ടങ്ങു പോയി…..

അമ്മു അവൻ നിൽക്കുന്നിടത്തേക്ക് കയറി വാതിൽ അടച്ചിട്ട് ആ കതകിലേക്ക് ചാരിനിന്നു നെഞ്ചിൽ കൈവെച്ചു ശ്വാസം വിട്ടു…..

“ഹോ…..എങ്ങാനും പൊക്കിയിരുന്നേൽ….ഞാൻ പേടിച്ചുപോയി…..”

ലൈറ്റ് തെളിയിച്ചുകൊണ്ട് അവനടുത്തേക്ക് ചെന്നു…..ഇത്തിരിയില്ലാത്ത തോർത്തുമുടുത്ത് ഭിത്തിയിൽ ചാരി അവളെ തന്നെ നോക്കിനിൽപ്പുണ്ട്…

“നിനക്കീ ഭൂമിയിൽ എന്തിനെയെങ്കിലും പേടിയില്ലാതെ ഉണ്ടോ…..”

അതിനൊന്നു ചിരിച്ചിട്ട്  കയ്യിലെ തുണി ഒരരുകിലേക്ക് വച്ചിട്ട് അവനടുത്തേക്ക് ചെന്നു അമ്മു……

അവന്റെ കണ്ണിലേക്കു നോട്ടമെറിഞ്ഞ് അരയിലെ തോർത്തിന്റെ ചുറ്റിൽ കൈ കടത്തി ദേഹത്തേക്ക് വലിച്ചു ചേർത്തു…..ഹരി ഒഴുകിയെന്നോണം അവളിലേക്ക് ചേർന്നു….ഒരത്ഭുതത്തോടെ അവളെനോക്കി…..

“നിന്നെ……..നിന്നെമാത്രം പേടിയില്ലെനിക്ക്……”

അതിന് മറുവാക്ക് കിട്ടിയത് അവളുടെ അധരങ്ങൾക്കാണെന്ന് മാത്രം……

കടിച്ചുപൊട്ടിച്ചവനാ കീഴ്ച്ചുണ്ട്…..കഴുത്തിന് ചുറ്റും വിരൽ മുറുകി….ഇടയ്ക്കവ തലമുടിക്കുള്ളിലേക്ക് പാഞ്ഞുകയറി….ഉയർത്തികെട്ടി വച്ചിരുന്ന മുടിക്കെട്ട് അഴിഞ്ഞുവീണു…..

അമ്മുവിന് ചുണ്ടു നീറി പുകയുന്നുണ്ട്…ആ നോവും അവൾക്കന്നേരമൊരു ലഹരിയായി….അവനെക്കാളേറെ ആവേശത്തോടെ ആ നാവ് തേടിച്ചെന്നു…..ഹരിയവൾക്കത് എളുപ്പത്തിനെന്നോണം നീട്ടിയിട്ടുകൊടുത്തു….

Leave a Reply

Your email address will not be published. Required fields are marked *