മഴനീർതുള്ളികൾ – 7 1അടിപൊളി  

ഈ വിയർത്തു മുഷിഞ്ഞ ഷർട്ടിനൊക്കെ ഇത്രേം ഡിമാൻഡോ ഇതെന്തൊക്കെ തരം പ്രാന്താണെന്റെ ഭഗവാനെ എന്ന മട്ടിൽ വായും പൊളിച്ചു ചിന്നുവും……

പക്ഷെയവൾ കൊണ്ടുവന്നതിൽ അമ്മു ഷോർട് നോട്സ് എഴുതി സൂക്ഷിക്കാറുള്ള ഡയറി ഇല്ലായിരുന്നു….ചിന്നു പോയി കഴിഞ്ഞിട്ടാണ് ശ്രദ്ധിക്കുന്നത് അല്ലായിരുന്നെങ്കിൽ അരുണിനെക്കൊണ്ട് കൊണ്ടുവരീക്കായിരുന്നു…..

അടുത്താഴ്ച ഇന്റണൽ തുടങ്ങുവാണ്…ഇനി ഇരുന്ന് നോട്ടുണ്ടാക്കാൻ നേരവുമില്ല ജമിനി നോക്കി പഠിക്കാമെന്ന് വച്ചാൽ ഫോൺ ഒരുപാട് നേരം നോക്കി പഠിച്ചാൽ അവൾക്കു തലവേദനയും എടുക്കും…..

അവസാനം നന്ദൻ പോയി എടുത്തിട്ട് വരാമെന്ന് വച്ചു….

മായയെ വിളിച്ചു പറയേണ്ടെന്നും വിളിച്ചു പറഞ്ഞൊക്കെ ചെല്ലുമ്പോൾ ആ രീതിക്കൊക്കെ സ്വീകരിക്കണ്ടേ അതവർക്ക് ബുദ്ധിമുട്ടാകും എന്ന് പറഞ്ഞു നന്ദൻ അവിടെ നിന്നും ഇറങ്ങി…..

പോകുന്ന വഴിക്ക് ഹരി അവിടെ ഉണ്ടാകല്ലേയെന്ന് ഏതൊക്കെ അമ്പലത്തിൽ വഴിപാട് നേർന്നെന്ന് നന്ദന് പോലും അറിഞ്ഞൂടാ….എന്തായാലും ഹനുമാൻ സ്വാമിയേപോലും വെറുതേ വിട്ടിട്ടില്ല മൂപ്പര്…..

വീടിന് മുന്നിൽ  ഡിഫെൻഡർ നിർത്തിയിട്ട് മുടി ഒന്നൊതുക്കി പെർഫ്യൂം കൂടെ സ്പ്രേയ് ചെയ്തിട്ട് നന്ദൻ ഇറങ്ങി…

ഹരിയുടെ ബൈക്ക് മുറ്റത്തില്ല…അപ്പുറത്തെ വീട് പൂട്ടികിടപ്പുണ്ട് അപ്പോ അവിടെയും ആരുമില്ല….

സമാധാനമായി……

സിറ്റൗട്ടിലെ കോളിങ്ങ് ബെൽ അടിച്ചുനോക്കി…അനക്കം ഒന്നും കേൾക്കാതായപ്പോൾ രണ്ടുമൂന്ന് വട്ടം മായയെ വിളിച്ചും നോക്കി…..

ഒരു നിരാശ വന്നു മൂടി……തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് കുക്കറിന്റെ വിസിൽ ശബ്ദം കേൾക്കുന്നത്….

അപ്പോൾ അകത്താളുണ്ട്…..ഒറ്റൊരു സെക്കന്റ്‌ ചിന്തിച്ചുനിന്ന നന്ദൻ പെട്ടെന്ന് ഓടി ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്നകത്ത് കയറി….

വല്ലതും പറ്റികിടക്കുവാണോ….മറഞ്ഞു നിൽക്കുന്ന ആളൊന്നുമല്ലവൾ…..

ഹാളിലാകമാനം ഒന്ന് കണ്ണോടിച്ച് അടുക്കളയിലേക്ക് പാഞ്ഞു……

അവിടെയും ആരുമില്ല…..

പിന്നാമ്പുറത്തു

നിന്നും എന്തോ ഒച്ചയനക്കം കേട്ട് വാതിൽ തുറന്ന് നന്ദൻ അടുക്കളത്തിണ്ണയിലേക്ക് ഇറങ്ങി…..

അവിടെ കൊക്കോയുടെ തണലിൽ ഇട്ടിരിക്കുന്ന അലക്കുകല്ലിന്റെ മുകളിൽ ഇട്ട് തുണി കുത്തിപ്പിഴിയുന്നുണ്ട് മായ…..

കുത്തിത്തിരുമ്മുന്നതിന്റെ ആയത്തിനനുസരിച്ചു തുളുമ്പുന്ന ദേഹം….വേണ്ടെന്നു വച്ചിട്ടും അശേഷം വിലകൊടുക്കാതെ നന്ദന്റെ കണ്ണുകൾ അടിമുടിയൊന്നുഴിഞ്ഞു….

മുൻവശം നനഞ്ഞ  നൈറ്റിയും പാവാടയും കൂടെ എടുത്തുകുത്തിയിരിക്കുന്നു…വെളുത്തുകുറുകിയ കാൽവണ്ണകൾ രണ്ടും പുറത്താണ്…..ആ പഴയ മോഡൽ വെള്ളികൊലുസ്സിൽ ഒരു നിമിഷം കണ്ണുടക്കി നിന്നു….

അല്പം കുനിഞ്ഞു നിന്നലക്കുന്നതിനൊപ്പം താളമിട്ടു തുള്ളുന്ന മുന്നും പിന്നും….ഈർക്കിലി ചാത്തൻ ഇപ്പൊ ഉണ്ടച്ചി പെണ്ണായല്ലോ ദേവിയെന്നും വിളിച്ചു നന്ദൻ മിടയിറക്കി…..കിട്ടില്ലെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും അളവെടുക്കാൻ വെമ്പുന്ന കണ്ണുകളെ പണിപ്പെട്ട് തിരിച്ചു…..

അമ്മിത്തറയിൽ കല്ലിന് മുകളിലായി ഇരിക്കുന്ന ഫോൺ…അതിൽ യൂട്യൂബിൽ പ്ലേ ചെയ്തു വച്ചിരിക്കുന്ന കല്യാണരാമൻ മൂവി….

നന്ദൻ മായയുടെ നേർക്ക് തന്നെ തിരിഞ്ഞു നോക്കി…..ചെവിയിൽ ഹരിയുടെ ബഡ്സും വച്ച് സിനിമയും വച്ച് അലക്കാണ് മൂപ്പത്തി…ചുറ്റും പുറവും നടക്കുന്നതൊന്നും അറിയുന്നുകൂടെയില്ല…..വെറുതെയല്ല ആ ചുണ്ടിലൊരു കുഞ്ഞു ചിരിയൊക്കെ…..

നന്ദൻ ആ ചിരിയിലേക്ക് തന്നെ നോക്കി നിന്നു….

അങ്ങിനെയെ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു….അറിഞ്ഞുകൊണ്ട് സമ്മതിക്കില്ലവൾ…പണ്ടത്തെപോലൊന്നും അല്ല വാശിക്കാരിയാ….ആ പരട്ട ചെറുക്കൻ നോക്കി നോക്കി വഷളാക്കി വെച്ചേക്കുവാണ്….അമ്മയാണെന്നും വച്ചിങ്ങനൊക്കെ തലയിൽ ചുമക്കേണ്ട കാര്യമുണ്ടോ….

ഓരോന്നോർത്ത് നിന്ന നന്ദൻ അപ്പോൾ തോന്നിയൊരു കുസൃതിക്ക് മൂവി പോസ് ചെയ്തു….അത് പ്ലേ ചെയ്യാനായി അവൾ തിരിയുമ്പോൾ തന്നെ കാണണം ഞെട്ടണം അതിനാണ്……

മൂവി നിന്നതും മായ അലക്ക് നിർത്തി നേരെ നിന്നു….മുഖത്ത് പൊടിഞ്ഞ വിയർപ്പ് നൈറ്റിയുടെ തോളിലേക്ക് മുഖം വച്ച് തുടച്ചു…

Leave a Reply

Your email address will not be published. Required fields are marked *