മഴനീർതുള്ളികൾ – 7 40അടിപൊളി  

ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച് അമ്മു മൂന്ന് മാസത്തേക്ക് ഇവിടെ

നിൽക്കട്ടെ അതിന് ശേഷമൊരു ദിവസം കണ്ടെത്തി കൂട്ടികൊണ്ട്പോകാമെന്ന് പറഞ്ഞ് അവരിറങ്ങി……

ഇറങ്ങാൻ നേരം ഒറ്റയ്ക്കാക്കി പോകുവാണോടാ എന്നും ചോദിച്ചു മിഴി തുളുമ്പി നിന്നവളോട് ഒറ്റയ്ക്കല്ലല്ലോ നിന്റെ തറവാടല്ലേ നിന്റെ അമ്മാവനില്ലേ എന്ന് ചോദിച്ചപ്പോൾ ആരുണ്ടെങ്കിലും നീയുള്ള പോലാവില്ലെനിക്കെന്ന് പറഞ്ഞു കേട്ടതും അമ്മയും നന്ദനും കാണുന്നുണ്ടെന്ന് പോലും ഓർക്കാതെ ആ മുഖം പിടിച്ചെടുത്തു നെറ്റിയിൽ അമർത്തിയമർത്തി ചുംബിച്ചു ഹരി…..ചുണ്ട് പിൻവലിക്കും മുന്നേ അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി ഒഴുകിയിറങ്ങി അവളുടെ മുടിക്കുള്ളിൽ മറഞ്ഞു….

മൂന്നുമാസമൊന്നും നോക്കില്ല എന്ന് പണി തീരുന്നോ അന്ന് വന്ന് കൂട്ടിക്കൊള്ളാമെന്ന് ആ ഇരുകണ്ണിലും മുത്തി മുദ്രവച്ചു പറഞ്ഞവൻ തിരിഞ്ഞു നോക്കാതെ ഇറങ്ങി നടന്നു……

തിരിഞ്ഞു നോക്കിപ്പോയാൽ പിന്നതിനെ അവിടെ നിർത്തിയിട്ട് പോരാൻ തനിക്കാവില്ലെന്ന് അവനത്രയ്ക്കും ഉറപ്പായിരുന്നു…..

തന്റെ മാറിൽ ചാരിനിന്നവളെ തഴുകി തലോടി കണ്ണീരു തുടച്ച് യാത്ര പറഞ്ഞു മായയും ഇറങ്ങി……

അമ്മു കോളേജിൽ പോയി തുടങ്ങി….

മിക്കദിവസവും നന്ദൻ ആയിരുന്നു കൊണ്ടു വിടുന്നതും തിരികെ വിളിക്കുന്നതും….പോകുന്ന വഴിക്ക് ബസ് സ്റ്റോപ്പിൽ നിന്നും ചിന്നുവിനെയും കൂട്ടും…..അതുകൊണ്ടിപ്പോൾ അവൾക്കും ബസിൽ നിന്ന് ഇടി കൊള്ളണ്ട…..

പക്ഷേ ജ്വല്ലറിയുടെ പുതിയ രണ്ട് ഷോറൂം ഓപ്പണിങ്ങും സ്കൂളിൽ ഹയർ സെക്കന്ററിയിൽ അലോട്ട് ചെയ്ത പുതിയ ബാച്ചുകള്ക്കായി ബ്ലോക്ക്‌ പണിയുന്നതും ഒക്കെ കൂടെയായി നന്ദൻ തിരക്കിലായപ്പോൾ അവര് രണ്ടും ബസിലായി പോക്ക്….

നന്ദൻ നാട്ടിൽ സ്ഥിരം ആക്കാൻ തീരുമാനിച്ചതോടെ അതുവരെ നോക്കി നടത്തിയിരുന്ന ഹോസ്പിറ്റലും ജ്വല്ലറികളും അടക്കമുള്ള ഫാമിലി ബിസിനസ് എല്ലാം തന്നെ നന്ദനെ തിരികെ ഏല്പിച്ചിരുന്നു അനിൽ…..

പതിയെ ഓരോന്നായി കയ്യേറ്റതും നന്ദൻ നിന്നു തിരിയാൻ കഴിയാത്തത്ര തിരക്കിലും പെട്ടു…..

ഇടയ്ക്ക് പണി ഇല്ലാത്ത ദിവസം ഹരി വരും അമ്മുവിനെ വിളിക്കാൻ ആയിട്ട് വൈകിട്ട്…..ബൈക്കിന് പോയാൽ അരമണിക്കൂർ മിച്ചം മാത്രം എടുക്കുന്ന ദൂരമേ ഉള്ളെങ്കിലും ഈ രണ്ടെണ്ണവും ഉറുമ്പരിക്കുംപോലെ അരിച്ചരിച്ചു വരുമ്പോളേക്കും രണ്ട് ബസ് മാറിക്കയറിവരുന്ന ചിന്നു വീട്ടിൽ എത്തി കുളിയും ചായകുടിയും കഴിഞ്ഞിട്ടുണ്ടാകും…….

ഹെൽമെറ്റ്‌ വച്ചാൽ സംസാരിക്കാൻ വയ്യെന്ന് ചായ്ഞ്ഞുകിടക്കാൻ വയ്യെന്ന് പറഞ്ഞാ ചെറുക്കനെ മെയിൻറോഡ് കയറാൻ സമ്മതിക്കാതെ ഉള്ള ഇടവഴി മുഴുവൻ കയറ്റി പെട്രോൾ തീർത്ത് വീട്ടിലെത്തിക്കുന്നതാണവൾ…..

ഒതുക്കത്തിൽ വല്ല ഇടവും കിട്ടുമ്പോൾ ഒന്ന് ഫ്രഞ്ചടിക്കട്ടെടിയെന്നും പറഞ്ഞു വരുന്നവന് ഫ്രഞ്ച് പോയിട്ടൊരു സംസ്കാരി ഉമ്മ പോലും അവൾ കൊടുത്തില്ല….

മൂന്ന് മാസ കണക്ക് പറഞ്ഞവളെ അകറ്റി നിർത്തിയെക്കുന്നതിനുള്ള ശിക്ഷ ആണെന്ന്….

എന്നാലോ ആരുമില്ലാത്ത സ്ഥലം വല്ലതും കാണുമ്പോൾ അവന്റെ പുറത്തും കഴുത്തിലും എത്താവുന്നിടത്തുമെല്ലാം ഉമ്മ വച്ചും നുണഞ്ഞും വേണ്ടാത്തിടത്തൊക്കെ തൊട്ടും പിടിച്ചും  പരമാവധി പിടിയിളക്കി വിടുന്നുമുണ്ട്….

അങ്ങനെ ഒരു ദിവസം അവന്റെ പുറത്ത് ചായ്ഞ്ഞിരുന്നു വിശേഷവും പറഞ്ഞ് പോകുന്നതിനിടയ്ക്കാണ് രണ്ട്ദിവസം കഴിഞ്ഞാൽ സീനിയഴ്സ് ന്റെ ഗ്രാജുയേഷൻ ആണെന്നും അമ്മയുടെ കയ്യിൽ ഒരു

ഫ്ലോർ ലെങ്ത് ഗൗൺ സ്റ്റിച്ച് ചെയ്യാൻ കൊടുത്തിട്ടുണ്ട് നാളെ വരുമ്പോൾ നീയത് കൊണ്ടുവരണേയെന്ന് അമ്മു പറയുന്നത്……

“പോണോന്ന് നിർബന്ധാണോ നിനക്ക്…..” ഓണാഘോഷത്തിന് പോലും പോകാൻ വല്യ താല്പര്യം ഇല്ലാത്തവളെ ഓർത്ത് ഹരി ചോദിച്ചു….ആ ഊടുവഴിയിൽ എതിരെ വന്നൊരു വണ്ടിക്ക് കടന്നുപോകാൻ അവൻ അരികിലെ പുല്ലിലേക്ക് കയറ്റി ബൈക്ക് നിർത്തി….

“അങ്ങനൊന്നുല്ല….എല്ലാരും പോണുണ്ട്….അതോണ്ട് ഞാനും പോണു അത്രേ ഉള്ളു……”

ഹരി മുഖം ചെരിച്ചവളെ നോക്കി..

1 Comment

Add a Comment
  1. വ്യോമകേശൻ

    വ്യോമകേശൻ
    പ്രണയപരവശരായ മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുമ്പോഴും പ്രകൃതി അവരിലെ പ്രണയം കൂടുതൽ ശക്തമാക്കും. അതാണ്‌ നന്ദന്റെയും മായയുടെയും, അമ്മുവിന്റെയും ഹരിയുടെയും പ്രണയം നമ്മോടു പറയുന്നത്. കയ്യൊതുക്കത്തോടെ ഈ പ്രണയ ഭാവം ആവിഷ്കരിക്കാൻ കഴിയുന്ന അനാമികക്ക് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *