ടോക്സിക് – 2 3അടിപൊളി  

‘നീ ആ മിററിലേക്ക് നോക്ക്..’

ഞാൻ അവനോട് പറഞ്ഞു.

സുനി കണ്ണാടിയിലേക്ക് നോക്കി. അതിൽ പക്ഷെ ഞങ്ങൾ രണ്ട് പേരുമില്ല. ശൂന്യം. ഞങ്ങൾ രണ്ടും അദൃശ്യർ…

‘നമ്മൾ രണ്ട് പേരും മാഞ്ഞു പോയി…?

സുനി പറഞ്ഞു

‘യെസ്. കാരണം ഞാൻ ഇത് ഇട്ടപ്പോൾ ഞാൻ നിന്നേ തോട്ടൊണ്ട് നിന്നു..’

ഞാൻ പറഞ്ഞു

‘പക്ഷെ എനിക്ക് നിന്നേ കാണാമല്ലോ..’

സുനി പറഞ്ഞു

‘നമ്മൾ രണ്ട് പേരും ഇപ്പൊ invisible പവറിൽ അല്ലേ. അപ്പോൾ രണ്ട് പേർക്കും പരസ്പരം കാണാൻ പറ്റും..’

ഞാൻ എനിക്ക് മനസിലായത് അവനോട് പറഞ്ഞു

‘ഇത്.. ഇത് ശരിക്ക് കൊള്ളാമല്ലോ..’

അവൻ പറഞ്ഞു

‘ഇനിയും ഉണ്ട്..’

മോതിരം ഊരി ഞങ്ങൾ പഴയത് പോലെയായി. ഞാൻ അടുത്ത പരീക്ഷണത്തിന് തയ്യാറായി.

ആളുകൾ invisible ആകുന്നതു പോലെ അവർ തൊടുന്ന സാധനങ്ങൾ invisible ആകുമെന്ന് സുനിയെ കാണിച്ചു കൊടുക്കാൻ ഞാൻ റെഡി ആയി.. അതിന് എന്തെങ്കിലും സാധനം തപ്പിയപ്പോ ആണ് ഭിത്തിയിലെ തട്ടിൽ ഈശോയുടെയും കൃഷ്ണന്റെയും ഫോട്ടോക്ക് സമീപം ഇരിക്കുന്ന കുരിശ് ഞാൻ കണ്ടത്. ഞാൻ അത് കയ്യിലെടുത്തു

‘ഇനി നോക്കിക്കോ..’

അവനോട് അത് പറഞ്ഞിട്ട് ഞാൻ മോതിരം കയ്യിലിട്ട്..

ഞാൻ വിചാരിച്ചത് പോലെ ഞാനും കയ്യിലിരുന്ന കുരിശും അപ്രത്യക്ഷമായി. പക്ഷെ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം കൂടെ അവിടെ സംഭവിച്ചു.. താങ്ങാൻ പറ്റാത്ത വേദന. അതിന്റെ കയ്യിൽ കൂടി തുളച്ചു കയറി. എന്റെ കൈ വിരലുകൾ വലിച്ചു കീറുന്നത് പോലെ എനിക്ക് തോന്നി..

‘ആഹ്..’

വേദനയിൽ എന്റെ കയ്യിൽ നിന്ന് കുരിശ് താഴെ വീണ്. പെട്ടന്ന് തന്നെ ഞാൻ മോതിരം വലിച്ചൂരി..

‘എന്താടാ എന്ത് പറ്റി..?

സുനി എന്റെ അടുത്തേക്ക് വന്നു ചോദിച്ചു

‘കയ്യിൽ.. പെട്ടന്ന് എന്തോ വലിയ വേദന..’

ഞാൻ പറഞ്ഞു

‘നീ എന്താ കാണിക്കാൻ പോയത്..?

സുനി എന്നോട് ചോദിച്ചു

‘നമ്മൾ മോതിരം ഇടുമ്പോൾ എന്ത് സാധനം ആയിട്ട് ടച്ചിൽ ഉണ്ടേൽ അതും ഇൻവിസിബിൾ ആകും..’

ഞാൻ പറഞ്ഞു

‘ഇത് ഇൻവിസിബിൾ ആയിരുന്നു..’

സുനി കുരിശ് കയ്യിലെടുത്തു പറഞ്ഞു.

‘ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ..’

അതും പറഞ്ഞു അവൻ മോതിരം കയ്യിലേക്ക് ഇട്ടു

‘അമ്മച്ചി…’

തൊട്ട് മുന്നിലെ ശൂന്യതയിൽ നിന്നൊരു അലർച്ചയാണ് ഞാൻ പിന്നെ കേട്ടത്.. രണ്ട് സെക്കന്റ്‌ കഴിഞ്ഞു സുനി മോതിരം ഊരി കൈ തിരുമ്മി നിൽക്കുന്നതും കുരിശ് താഴെ കിടക്കുന്നതും ഞാൻ കണ്ടു

‘എന്ത് പറ്റിയെടാ…?

ഞാൻ ചോദിച്ചു

‘കയ്യിൽ ഷോക്ക് അടിച്ചത് പോലെ…’

അവൻ കൈ കുടഞ്ഞു കൊണ്ട്

പറഞ്ഞു. എനിക്കും ഏകദേശം അതേ പോലെ തന്നെ ആണ് തോന്നിയത്. പൊള്ളിയ കയ്യിൽ ഷോക്ക് അടിച്ചു ആരോ വലിച്ചു കീറുന്നത് പോലെ..

എന്റെ മനസ്സിൽ ചില സംശയങ്ങൾ രൂപപ്പെടാൻ തുടങ്ങി

ഞാൻ മോതിരം വാങ്ങി മേശയിൽ ഇരുന്ന വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ഗ്ലാസ്സ് കയ്യിലെടുത്തു.. മുമ്പത്തെ വേദന എന്റെ ഉള്ളിൽ നല്ലത് പോലെ ഒരു പേടി ഉണ്ടാക്കി എങ്കിലും ഞാൻ വീണ്ടും ഒരു പരീക്ഷണത്തിന് കൂടി മുതിർന്നു.. ഒരുപാട് പരാജയങ്ങളിലൂടെ ആണല്ലോ എഡിസൺ ബൾബ് കണ്ടു പിടിച്ചത്.. എഡിസൺ പക്ഷെ ഈ ലെവൽ വോൾടേജിൽ ഷോക്ക് അടിച്ചിട്ടുണ്ടാവില്ല….

‘ഇപ്പൊ ഗ്ലാസ്സ് കാണാമോ..?

മോതിരം കയ്യിലിട്ട് ഗ്ലാസ്സ് അവന് നേരെ ചൂണ്ടി ഞാൻ ചോദിച്ചു

‘ഇവിടെ ആകെ ഒരു മേശ മാത്രം കാണാം..’

അവൻ പറഞ്ഞു

ഞാൻ മോതിരം ഊരി കയ്യിൽ മുറുകെ പിടിച്ചു. എന്തോ ഒരു മോശം ഫീലിംഗ്സ് എന്നിലൂടെ കടന്നു പോയി. അത് കൂടുതൽ ശക്തമായി കൊണ്ടിരുന്നു.. താഴെ കിടന്ന കുരിശ് എടുത്തു ഞാൻ ഭിത്തിയിലെ തട്ടിൽ എടുത്തു വച്ചു. അപ്പോളാണ് ആ കാഴ്ച ഞാൻ കണ്ടത്.. എന്റെ ഉള്ളിലെ ഭയം കൂടുതൽ ശക്തമായി.. അല്ല ആ ഭയം സത്യമായി..

ആ തട്ടിൽ വച്ച രണ്ട് ദേവ ചിത്രങ്ങളുടെയും മുഖം വികൃതമായത് പോലെ. തീയുടെ അടുത്ത് ഫോട്ടോ വച്ചാൽ അത് ചെറുതായ് ഉരുകി ഭംഗി പോകില്ലേ. ഏകദേശം അത് പോലെ ഉണ്ട് കാണാൻ. പക്ഷെ ഇന്നലെ വരെ ഇതിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എനിക്ക് അതോർത്തപ്പോ എന്തോ പോലെ ആയി

‘നീ ഇത് നോക്കിക്കേ..’

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *