ടോക്സിക് – 2 3അടിപൊളി  

സുനിയെ അവിടെ നിർത്തിയിട്ട് ഞാൻ കാറിൽ ലൊക്കേഷനിലേക്ക് തിരിച്ചു. ലൊക്കേഷനിൽ ഉള്ളവരോട് സുനിയെയും ബാലുവിനെയും വേറെ വഴി വിട്ടു എന്നാണ് പറഞ്ഞത്..

മാക്സിമം രോഹനെ പോലെ തന്നെ പെരുമാറാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ആർക്കും സംശയത്തിന്റെ ഒരു നാര് പോലും കൊടുക്കരുത്. സീനിന്റെ സ്ക്രിപ്റ്റ് ഒക്കെ പയ്യൻ എനിക്ക് കൊണ്ട് തന്നു.. ഞാൻ അതൊക്കെ ശ്രദ്ധയോടെ വായിച്ചു.. അത് കണ്ടു ആ പയ്യന് ഡൌട്ട് വന്നു എന്ന് തോന്നി.. ഇത്തരം കാര്യങ്ങളിൽ എല്ലാം രോഹൻ വളരെ lazy ആണ്.

ഹിമയുടെ ഒപ്പം ആയിരുന്നു എന്റെ സീൻ..

അവളെ അത്രയും അടുത്ത് അപ്പോളാണ് ഞാൻ കാണുന്നത്.. എന്റമ്മോ.. എന്തൊരു ലുക്ക്‌.. മേക്കപ്പ് ഉണ്ടെങ്കിലും അതിന് ഒക്കെ അപ്പുറമാണ്

അവളുടെ facecard. ഗോവർദ്ധൻ സാർ ടേക്ക് പറഞ്ഞപ്പോ ഹിമ തന്റെ ഡയലോഗ് പറയാൻ തുടങ്ങി.. അവളത് പറയുമ്പോ എല്ലാം ഞാൻ അവളെ തന്നെ വല്ലാതെ നോക്കി നിൽക്കുക ആയിരുന്നു.. എന്തൊരു ഭംഗി.. ഒരു മുത്തം കൊടുക്കുന്ന സീൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു പോയി.. വെറുതെ ഒരു ദുരാഗ്രഹം..

‘ഡയലോഗ്.. ഡയലോഗ്…’

സ്ക്രിപ്റ്റ് ആയി വന്ന പയ്യൻ എന്നോട് പതിയെ ഡയലോഗ് പറഞ്ഞു തരുന്നുണ്ട്. പക്ഷെ ഹിമയെ നോക്കി നിന്ന എനിക്ക് ഡയലോഗ് പറയാൻ ഉള്ള ടൈമിംഗ് തെറ്റി.. ഡയറക്ടർ റീ ടേക്ക് വിളിച്ചു

‘സോറി സാർ.. ഒരു ടേക്ക് കൂടി..’

ഞാൻ കയ്യുയർത്തി പറഞ്ഞു

ഡയറക്ടർ എന്തോ പിറുപിറുത്തു.. ആൾക്ക് നല്ല ഈർഷ്യ ഉണ്ടെന്ന് എനിക്ക് മനസിലായി. ഒന്നാമത് താമസിച്ചു ആണ് ഷൂട്ട്‌ തുടങ്ങിയത് രോഹൻ കാരണം. ഇപ്പോൾ ടേക്ക് അധികം പോകുമെന്ന് തോന്നി അങ്ങേർക്ക്.. പക്ഷെ ഇപ്പോളത്തെ നിരാശ രോഹനോട് ഉള്ളത് ആണെങ്കിലും അത് എന്നെ വല്ലാതെ ബാധിച്ചു.. ഹിമയുടെ മുഖത്തും ഒരു നിരാശ ഉണ്ട്..

അവൾ അത്യാവശ്യം വലിയൊരു ഡയലോഗ് ഒറ്റയടിക്ക് പറഞ്ഞു റെഡി ആക്കിയത് ആണ്. അതിൽ എന്റെ റിയാക്ഷൻ പോലും ശരിയായില്ല.. രോഹനെ പോലെ വേഷം ഇട്ടെന്ന് വച്ചു ഞാൻ അവനെ പോലെ വാണം ആവില്ല.. എന്റെ കഴിവ് ഞാൻ ഇവിടെ തെളിയിക്കും.. ഇവരുടെ ഒക്കെ നിരാശ ഞാൻ മാറ്റും.. ഞാൻ മനസ്സിൽ ഉറപ്പിച്ചു

ഡയറക്ടർ അടുത്ത ടേക്ക് എടുക്കാൻ പറഞ്ഞു..

ക്യാമറ റോൾ ചെയ്തു

ഹിമ അവളുടെ ഡയലോഗ് അടുത്ത തവണയും കൃത്യമായി പറഞ്ഞു.. നല്ല കഴിവുണ്ട് ഇവൾക്ക്. Hard working ഉം ആണ്.. അവൾ ഡയലോഗ് പറയുമ്പോ അവളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു.. എന്റെ മനസ് ഞാൻ ഏകാഗ്രമാക്കി.. ഹിമയുടെ ഡയലോഗ് പറഞ്ഞു കഴിഞ്ഞു ഞാൻ എന്റെ ഡയലോഗ് പറയാൻ ആരംഭിച്ചു..

അവളുടേതിനേക്കാൾ വലിയ ഡയലോഗ് ആയിരുന്നു എന്റേത്.. സൈഡിൽ നിന്ന് പയ്യൻ അത് പറഞ്ഞു തരുന്നുണ്ട്. പക്ഷെ എനിക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. ഞാൻ അത് മനപ്പാഠം ആക്കിയിരുന്നു.. ഞാൻ ഡയലോഗ് വളരെ സ്പഷ്ടമായി പറയാൻ തുടങ്ങി. കൃത്യമായ ഇമോഷനോട് കൂടി, അതിനവശ്യമായ modulation നോട് കൂടി ഞാൻ ആ ഡയലോഗ് പറയാൻ തുടങ്ങി..

Long ഡയലോഗ് ആയിരുന്നു എങ്കിലും അതിനേക്കാൾ പ്രശ്നം അതിന്റെ ഇമോഷൻസ് ആയിരുന്നു.. ദേഷ്യത്തിൽ തുടങ്ങി വേദന പറഞ്ഞു ഒടുക്കം നിരാശയിൽ കൊണ്ട് നിർത്തുന്ന ഒരു long dialogue.. ജീവിതത്തിൽ ഇന്നെ വരെ എനിക്ക് ഇത്രയും വലിയൊരു ഡയലോഗ് ക്യാമറക്ക് മുന്നിൽ നിന്ന് പറയേണ്ടി വന്നിട്ടില്ല.. ഇത് ആദ്യമായ് ആണ് എനിക്ക് ഒരു ചാൻസ് കിട്ടുന്നത്..

ഞാൻ വേറൊന്നും ഓർത്തില്ല.. എന്റെ

മനസ്സിൽ ആ നേരം പതിഞ്ഞ character നെ കുറിച്ച് മാത്രം ഞാൻ ചിന്തിച്ചു.. പിന്നെ ഡയലോഗ് പറയാൻ തുടങ്ങി.. ഞാൻ ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോ ആദ്യം ഹിമയുടെ മുഖത്ത് ഒരു അത്ഭുതം ചെറുതായി കേറി വന്നിരുന്നു.. ക്യാമറക്ക് പിടി കിട്ടിയില്ല എങ്കിലും എനിക്ക് അത് അടുത്ത് നിന്നത് കൊണ്ട് അറിയാൻ പറ്റി.. പെട്ടന്ന് തന്നെ അവൾ character ലേക്ക് തിരിച്ചു വന്നു

ആ ഞെട്ടൽ ഹിമയ്ക്ക് മാത്രം അല്ലായിരുന്നു.. അവിടെ കൂടി നിന്ന എല്ലാവരിലും പടരുന്നത് ഞാൻ കണ്ടു.. രോഹൻ മര്യാദക്ക് അഭിനയിക്കുന്നു. അതും ഇത്രയും length ഉള്ള സീൻ രണ്ടാമത്തെ ടേക്കിൽ തന്നെ ഓക്കേ ആക്കുന്നു.. ഗോവർദ്ധൻ സാർ അടക്കം ഇവനിതു എങ്ങനെ ചെയ്തു എന്ന നിലയ്ക്ക് വായ പൊളിച്ചു ഇരുന്നു.. സീൻ തീർന്നു കട്ട് പറഞ്ഞപ്പോ എവിടെ നിന്നൊ ഒരു കയ്യടി വന്നു.. അത് പിന്നെ ചുറ്റും പടർന്നു..

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *