ടോക്സിക് – 2 3അടിപൊളി  

ഹിമ എന്നോട് പറഞ്ഞു

ഞാൻ ജ്യൂസ് താഴെ വച്ചെങ്കിലും എന്റെ പരവേശം കണ്ടത് കൊണ്ട് അവൾ എന്നോട് അത് കുടിച്ചോളാൻ പറഞ്ഞു. ഞാൻ കുടിച്ചതിന്റെ ബാക്കി ഇനി വേറാരും കുടിക്കില്ലല്ലോ. അത് കൊണ്ട് ഞാൻ അത് ബാക്കി കുടിച്ചു തീർത്തു..

സംഭവം വേറെ ആരും അറിഞ്ഞില്ല. ഹിമക്ക് പകരം താര ആയിരുന്നു എങ്കിൽ ഇത് സെറ്റ് മൊത്തം അറിഞ്ഞേനെ. എന്നാലും നായികമാരുടെ

അടുത്ത് വരുമ്പോ എനിക്ക് അബദ്ധം പിണയുന്നത് പതിവ് ആയിരിക്കുന്നു. ഞാൻ ഇനി ശ്രദ്ധിക്കണം

ചെറിയൊരു ഇഷ്യൂ ആണെങ്കിൽ കൂടി അത് കാര്യം ആക്കാതെ നൈസ് ആയി ഒഴിവാക്കിയ ഹിമയോട് എനിക്ക് ഒരു ബഹുമാനം തോന്നി. എന്റെ അവുടുത്തെ വർക്ക്‌ കഴിഞ്ഞു ഞാൻ നേരെ പോയി ഒരു വലിയ ബോട്ടിൽ ജ്യൂസ് വാങ്ങി അവൾക്ക് കൊടുത്തു. അവളുടെ കയ്യിൽ അല്ല കൊടുത്തത്.. ബ്രേക്ക്‌ ആയി ഒരു തണലിൽ കസേര ഇട്ടു ഇരിക്കുന്ന ഹിമയുടെ മുന്നിൽ ഞാൻ ബോട്ടിൽ കൊണ്ട് വച്ചു.. ഒരു ക്ഷമാപണം പോലെ

‘ഞാൻ ചോദിച്ചില്ലല്ലോ..?

അവൾ പറഞ്ഞു

‘അല്ല.. ഞാൻ…’

മുമ്പ് കുടിച്ചതിന് പകരം ആണെന്ന് എന്റെ മുഖഭാവം കണ്ടപ്പോ അവൾക്ക് മനസിലായി

‘എന്റെ ദൈവമേ.. ഒരിത്തിരി വെള്ളം കുടിച്ചത് ആണോ.. അതിനാണോ എനിക്ക് വേറെ ജ്യൂസ്‌ വാങ്ങി തരുന്നത്..?

ഹിമ എന്നോട് ചോദിച്ചു

‘ആഹ്.. എനിക്ക് അപ്പോൾ അറിയാതെ ആണെങ്കിലും മാറി പോയില്ലേ..?

ഞാൻ പറഞ്ഞു

‘അതിന്..? എനിക്ക് ആണേൽ ഇപ്പോൾ ദഹിക്കുന്നെ ഇല്ല. നിങ്ങൾ തന്നെ ഇതും കുടിക്കേണ്ടി വരും..’

ഹിമ പറഞ്ഞു

‘എനിക്ക് വേണ്ട.. ഞാൻ മേഡത്തിന് വേണ്ടി വാങ്ങിയത് ആണ്.. ദാഹം ഉള്ളപ്പോൾ കുടിച്ചോളൂ..’

ഞാൻ പറഞ്ഞു

‘ഇങ്ങ് താ മോനെ.. ഞാൻ കുടിച്ചോളാം..’

ഞങ്ങൾക്ക് ഇടയിലെ കുടി വെള്ളപ്രശ്നം തീർത്തത് ഹിമയുടെ അമ്മയാണ്.. ദാഹം ഉണ്ടെന്ന് പറഞ്ഞു അവളുടെ അമ്മ കുറച്ചു ജ്യൂസ് കുടിച്ചു. എനിക്കും അതൊരു ആശ്വാസം ആയി

‘നേരത്തെ ഞാൻ വർക്ക്‌ ചെയ്ത ഏതേലും പടത്തിൽ വർക്ക്‌ ചെയ്തിട്ടുണ്ടോ…?

ഹിമ എന്നെ മുൻപരിചയം ഉള്ളത് പോലെ ചോദിച്ചു

‘ഇല്ല..’

ഞാൻ പറഞ്ഞു

‘ആഹ്.. അതാണ്.. ഞാൻ ഇയാളെ മുന്നേ കണ്ടിട്ടില്ല..’

ഹിമ ചിരിച്ചു കൊണ്ട് പറഞ്ഞു.. എനിക്കും ചിരി വന്നു

‘എന്താ പേര്…?

ഹിമ എന്നോട് പേര് ചോദിച്ചു.. Best 10 moments in my career…!

‘ബാലു..’

ഞാൻ പറഞ്ഞു

‘ഞാൻ ഹിമ…’

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. ആൾ നല്ല ജോളി ആണ്..

‘പിന്നെ.. ഞാൻ അറിയും.. ഞാനൊരു ഫാനാണ്..’

ഞാനും ആ തമാശക്ക് ബാക്കി പൂരിപ്പിച്ചു

‘ആഹാ.. കണ്ടോ അമ്മേ.. അമ്മ അല്ലേ പറഞ്ഞത് എനിക്ക് അധികം ഫാൻസ്‌ ഒന്നും ഇല്ലെന്ന്.. ദേ കണ്ടല്ലോ..’

ഹിമ അവളുടെ അമ്മയെ നോക്കി പറഞ്ഞു

ഒരഞ്ചു മിനിറ്റ് ഞങ്ങൾ ജോളി ആയി സംസാരിച്ചു.. എന്നോട് ഇരിക്കാൻ പറഞ്ഞെങ്കിലും ഞാൻ നിന്നതേ ഉള്ളു.. ഞാൻ നിന്നും അവൾ ഇരുന്നും സംസാരിച്ചത് അവൾക്കൊരു ബുദ്ധിമുട്ട് ആയത് കൊണ്ട് കുറച്ചു കഴിഞ്ഞു ഹിമയും എഴുന്നേറ്റ് നിന്നു..

‘എന്നാലും ഫാൻ ആണെന്ന് ചുമ്മാ പറഞ്ഞത് ആണല്ലേ.. ഞാൻ വെറുതെ പൊങ്ങി അത് കേട്ട്..’

ഹിമ എന്നോട് പറഞ്ഞു

‘ഞാൻ വെറുതെ പറഞ്ഞത് അല്ല.. സിനിമകൾ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്.. ആക്ടിംഗും ഇഷ്ടമാണ്.. എന്റെ ഒരു അനിയത്തി കുട്ടി ഉണ്ട്.. മേഡത്തിന്റെ ഭയങ്കര ഫാനാണ്..’

ഞാൻ പറഞ്ഞു

‘മേഡം അല്ല.. ഹിമ..’

അവൾ എന്നെ തിരുത്തി

‘ഹിമ നമ്പ്യാരുടെ വലിയ ഫാനാണ്.. ദേ റീൽസ് ഒക്കെ ഉണ്ട് സിനിമേലേ സോങ്‌സ് വച്ചു.. ‘

ഞാൻ അവളെ മീനുവിന്റെ റീൽസ് കാണിച്ചു

അനിയത്തി എന്ന് ഞാൻ പറഞ്ഞത് സനൂപേട്ടന്റെ മോൾ മീനാക്ഷിയേ ആയിരുന്നു.. അവൾക്ക് ഒരുപാട് ഇഷ്ടമുള്ള നായിക ആണ് ഹിമ.. ഹിമയുടെ കൂടെ നിന്ന് പിക് എടുക്കണം എന്നത് അവളുടെ വലിയ ആഗ്രഹം ആയിരുന്നു..

‘അവളെ ഒരു ദിവസം ഇങ്ങോട്ട് കൊണ്ട് വാ..’

ഹിമ പറഞ്ഞു

‘അവളുടെ അച്ഛന് അവളെ സെറ്റിൽ കൊണ്ട് വരുന്നത് ഒന്നും ഇഷ്ടം അല്ല..’

ഞാൻ പറഞ്ഞു

‘പിന്നെ എന്താ ചെയ്യാ.. ഒരു കാര്യം ചെയ്യാം.. പഴയ സ്റ്റൈലിൽ ഒരു ഓട്ടോഗ്രാഫ് തരാം. അപ്പോൾ അവൾക്ക് സന്തോഷം ആകുമല്ലോ..’

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *