ടോക്സിക് – 2 3അടിപൊളി  

‘നിങ്ങൾ…?

ഞാൻ അവൾക്ക് നേരെ വിരൽ ചൂണ്ടി

‘യെസ്..’

ചെറിയൊരു ജാള്യതയോടെ അവൾ പറഞ്ഞു. ഞാൻ അവളെ തിരിച്ചറിഞ്ഞു എന്ന് അവൾക്ക് മനസിലായിരുന്നു..

രാഗിണി സമ്പത്ത്…!

തെന്നിന്ത്യ ഇപ്പോൾ അടക്കി വാഴുന്ന നായികയാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത് എന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസം ഉണ്ടായിരുന്നു. പക്ഷെ അത് സത്യം ആണ്.. അവർ കൊച്ചിയിൽ ഉണ്ടായിരുന്നു എന്ന് എനിക്ക് അറിയാവുന്നത് ആണ്. ഇപ്പോൾ തിരിച്ചു പോകുന്ന വഴിയോ മറ്റോ ആണ്.. അപ്പോളാണ് എന്റെ വണ്ടിക്ക് വട്ടം വന്നത്

‘വണ്ടിക്ക് എന്തെങ്കിലും പറ്റിയോ..?

രാഗിണി കുറച്ചു വിഷമത്തോടെ ചോദിച്ചു. തെലുങ്കിൽ…

‘ഹേയ്.. അത് പ്രശ്നം ഇല്ല.. പെയിന്റ് പോയി കാണുകയെ ഉള്ളു..’

ഞാൻ തെലുങ്കിൽ തന്നെ മറുപടി കൊടുത്തു

‘ഐആം സൊ സോറി..’

രാഗിണി പെട്ടന്ന് കാറിൽ നിന്ന് പേഴ്‌സ് എടുക്കുന്നത് കണ്ട് എനിക്ക് കാര്യം മനസിലായി..

‘അയ്യോ വേണ്ട.. കാശ് വേണ്ട. ഞാൻ ചെറുതായ് അടിച്ചിട്ടുണ്ട്.. സൊ നിങ്ങളുടെ മാത്രം പ്രശ്നം അല്ല..’

രാഗിണി ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ കാശ് വാങ്ങിയില്ല. എത്ര ഒക്കെ ഊമ്പിയ അവസ്‌ഥ ആണെങ്കിലും 10/10 chicks ന്റെ മുന്നിൽ അഭിമാനം വിട്ടു കളിയില്ല..

ഒടുക്കം അവരുടെ മാനേജർ ന്റെ നമ്പർ എനിക്ക് രാഗിണി തന്നു. ബൈക്കിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അറിയിക്കണം എന്ന് പറഞ്ഞാണ് തന്നത്. സാധാരണ ഇത്തരം സാഹചര്യം ഉണ്ടായാൽ ഒരു സെലിബ്രിറ്റി നോർമൽ ആയി ചെയ്യുക സംഭവസ്‌ഥലത്തു നിന്നും സ്‌കൂട്ട് ആകാനാണ്. പക്ഷെ എനിക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാൻ ആണ് അവർ വണ്ടി വിട്ടു പോകാതെ നിർത്തിയത്.. നല്ലൊരു മനസ്സുള്ള അവരോട് പൈസ വാങ്ങാൻ എനിക്ക് മനസ്സ് വന്നില്ല..  നാളെ നേരം വെളുക്കുമ്പോൾ എനിക്ക് തന്നെ ഞാൻ simp ആയി തോന്നാം.

പക്ഷെ ഇപ്പോൾ ഇങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്..

‘തെലുങ്ക് അറിയാമല്ലോ നന്നായി..’

എന്റെ മുറി തെലുങ്കിനെ രാഗിണി ഒന്ന് അഭിനന്ദിച്ചു.

‘നിങ്ങളുടെ സിനിമകൾ പത്തമ്പത് വട്ടം കണ്ടത് കൊണ്ടാണ്..’

ഞാൻ ഒരു തമാശ രീതിയിൽ പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടു.. അവളുടെ മുഖത്ത് നല്ലൊരു ചിരി വിടർന്നു.. This guy is so funny. വല്ല റെഡ്ഢി കുടുംബത്തിലും ജനിച്ചത് ആയിരുന്നേൽ ഡേറ്റ് ചെയ്യാമായിരുന്നു എന്ന് രാഗിണി ഉള്ളിൽ കരുതിയിട്ട് ഉണ്ടാവണം.. ഞാൻ ഒരാവശ്യാവും ഇല്ലാത്ത മനക്കോട്ട കെട്ടി..

‘ഓ.. മതി… മതി..’

എന്റെ തമാശ ആസ്വദിച്ചു രാഗിണി പറഞ്ഞു

‘എന്തേലും ഉണ്ടേൽ ആ നമ്പറിൽ വിളിക്കണം.. ഞാൻ നാളെ കൊച്ചിയിൽ നിന്ന് പോകും..’

അവർ എന്നോട് പറഞ്ഞു.. എനിക്കൊരു shake ഹാൻഡും തന്നു പുഞ്ചിരിയോടെ രാഗിണി സമ്പത്ത് മടങ്ങി

കെട്ടി വച്ച മനക്കോട്ടകൾ തകർന്നിടിഞ്ഞു എങ്കിലും നാളെ പോകുന്നതിന് മുമ്പ് അവളെന്നെ വിളിക്കുന്നതായും ഞങ്ങൾ ഒരുമിച്ച് ഒരു കോഫി കുടിക്കുന്നതായും ഒക്കെയുള്ള പുതിയ മനക്കോട്ട കെട്ടി ഞാൻ ബൈക്കും എടുത്തു ലോഡ്ജിലേക്ക് വിട്ടു..

രാഗിണിയേ ഡേറ്റ് ചെയ്തു, മലയാളം ഉപേക്ഷിച്ചു ഞാൻ ടോളിവുഡിലേക്ക് ചേക്കേറുന്നതായും ഞാൻ അവിടുത്തെ ഒരു സൂപ്പർ സ്റ്റാർ ഗാരുവായി മാറുന്നതുമൊക്കെ വരെ മനക്കോട്ട കെട്ടി വന്നപ്പോളേക്കും ലോഡ്ജ് എത്തി.. യാഥാർദ്ധ്യത്തിന്റെ പടികൾ ചവിട്ടി ഞാൻ ഞങ്ങളുടെ മുറി തുറന്നു അകത്തു കയറി. സുനി ഇല്ല.. അവൻ നാളെയെ വരൂ.. ഞാൻ കതകടച്ചു.. ഷർട്ട് ഊരി മാറ്റി മുണ്ട് എടുത്തു ഉടുത്തു ഞാൻ കട്ടിലിൽ വന്നു ഇരുന്നു..

കട്ടിലിൽ ഇരുന്നിട്ട് ഞാൻ എന്റെ കയ്യിലേക്ക് നോക്കി.. രാഗിണി വസന്ത് ഷേക്ക്‌ ഹാൻഡ് തന്ന കയ്യാണ്.. ഞാൻ എന്റെ ഉള്ളം കയ്യിലൊരു മുത്തം കൊടുത്തു.. അപ്പോളാണ് കയ്യിൽ മോതിരം കിടക്കുന്നത് ഞാൻ കണ്ടത്.. ഇങ്ങോട്ട് വന്നത് മോതിരം ഇട്ടോണ്ട് ആണ്. അപ്പോൾ രാഗിണി ഈ മോതിരം കണ്ടിട്ട് ഉണ്ടാകും. ഹേയ് അവിടെ കിടക്കുന്ന അവൾക്ക് ഈ മോതിരത്തെ കുറിച്ച് എന്തറിയാൻ..? എന്നാലും ഇനി സൂക്ഷിക്കണം.. ഞാൻ ഓർത്തു..

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *