‘മാഡം ബാഗ് പിടിക്കണോ..?
തനിയെ ബാഗും വലിച്ചു കൊണ്ട് വരുന്ന താരയോട് സുനി കളിയാക്കുന്ന രീതിയിൽ ചോദിച്ചു. അത് മനസിലായി അവൾ ഗൗനിക്കാതെ മുന്നോട്ടു നടന്നു
‘എന്താടി നിന്റെ നാക്ക് ഇറങ്ങി പോയോ. പോയി കംപ്ലയിന്റ് കൊടുക്കെടി.. ഔട്ട് ആക്കെടി എന്നെ ഈ സിനിമയിൽ നിന്ന്..’
സുനി പുറകെ പോയി ചൊറിഞ്ഞു
‘You…..’
ദേഷ്യത്തിൽ താര തിരിഞ്ഞു നിന്ന് അവന് നേരെ കൈ ചൂണ്ടി
‘ഡീ ഡീ.. നിന്റെ ഡയലോഗ് ഒന്നും ഇനി വേണ്ട. മര്യാദക്ക് നാവടക്കി കാറിൽ കേറി പൊടി പൊലയാടി.. ഇല്ലേൽ എന്റെ കയ്യിൽ നിന്ന് നീ ഇനിയും വാങ്ങും..’
ഞാൻ ഇടയ്ക്ക് കയറി
മറുത്തു പറയാൻ ഒന്നും ഇല്ലാതെ, ഓൺലൈൻ മീഡിയക്ക് മുന്നിൽ വെറുതെ ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ട എന്ന് കരുതി രോഷം അടക്കി താര പുറത്തേക്ക് ഇറങ്ങി.. മീഡിയ അവൾക്ക് ചുറ്റും വളയുന്നത് ഞങ്ങൾ ചിരിയോടെ കണ്ടു
മുടി മുറിച്ചു കൂടുതൽ സുന്ദരി ആയ സൂപ്പർ നായിക താര കുര്യൻ എന്ന ക്യാപ്ഷൻ ക്ലിക്ക് ബൈറ്റ് വച്ചു വരാൻ പോകുന്ന നൂറ് കണക്കിന് വീഡിയോകൾ ഓർത്ത് ഞാൻ ഉള്ളിൽ പൊട്ടിച്ചിരിച്ചു.
ഇവളോട് പ്രതികാരം ചെയ്യാൻ ദൈവം ആണ് എനിക്കീ അവസരം തന്നതെന്ന് ഞാൻ മുമ്പ് കരുതിയിരുന്നു. പക്ഷെ അത് ദൈവത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ഇപ്പോൾ എനിക്ക് മനസിലായി.
കൈ വന്ന അത്ഭുത മോതിരം ഒരു കേവല പ്രതികാരത്തിന്റെ അടയാളം ആയാണ് ഞാൻ കണ്ടത്. പക്ഷെ അതിന് വേണ്ടി കൊല്ലാനും ചാകാനും തയ്യാറായ ആളുകൾ എനിക്ക് ചുറ്റുമുണ്ടെന്ന് ഞാൻ അപ്പോൾ ഓർത്തില്ല.. ആ മോതിരത്തിന്റെ യഥാർത്ഥ അവകാശികൾ..
അലക്സാണ്ടർ ചമ്പാരന്റെ മരണത്തെക്കാൾ ചമ്പാരൻ കുടുംബത്തെ ഉലച്ചത് അവരുടെ കുടുംബ സ്വത്തായ ചോരക്കല്ല് മോതിരം നഷ്ടം ആയതാണ്.. ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ആ മോതിരത്തെ പറ്റി ഒന്നും തന്നെ അവർക്ക് കണ്ടു പിടിക്കാൻ ആയില്ല.
അലക്സാണ്ടർ ചമ്പാരന്റെ മക്കളും മരുമക്കളും ഒരു രഹസ്യ ആരാധന കേന്ദ്രത്തിൽ എത്തി ചേർന്നിരിക്കുക ആണ്. മോതിരത്തെ പറ്റി അവർ വളരെ രഹസ്യമായേ സംസാരിക്കാറുള്ളു.
‘പോലീസിന്റെ ഭാഗത്ത് നിന്ന് ഉപയോഗം ഉള്ള യാതൊന്നും കിട്ടിയില്ലേ…?
മരിച്ച പെരിയവരുടെ രണ്ടാമത്തെ മകനായ ടോമി ചോദിച്ചു
‘ഒരു തുമ്പും ഇല്ല. കൊലയാളി എങ്ങോട്ട് മാഞ്ഞു പോയെന്ന് അവർക്ക് ഒരു പിടിയും കിട്ടിയില്ല..’
മിനിസ്റ്റർ അഗസ്റ്റിൻ ആണ് മറുപടി പറഞ്ഞത്. പെരിയവർ ആയി ഏറ്റവും അടുത്ത ബന്ധം
ഉണ്ടായിരുന്നത് അഗസ്റ്റിനാണ്. സ്വന്തം മക്കളെക്കാൾ പെരിയവർക്ക് വിശ്വാസവും അഗസ്റ്റിനെ ആയിരുന്നു. അത് കൊണ്ടാണ് തന്റെ മകളെ പെരിയവർ അയാൾക്ക് തന്നെ വിവാഹം ചെയ്ത് കൊടുത്തത്.
‘മോതിരം കയ്യിലുണ്ടെൽ എങ്ങോട്ടാണ് മാഞ്ഞു പോകാൻ പറ്റാത്തത്..’
സാം ചമ്പാരൻ അടക്കം പറഞ്ഞു. പെരിയവരുടെ മൂത്ത പുത്രൻ. ചോരക്കല്ല് മോതിരത്തിന്റെ യഥാർത്ഥ അവകാശി. പെരിയവർ മരിച്ചു കഴിഞ്ഞാൽ മുറ പ്രകാരം അത് സാമൂവലിനാണ് കിട്ടേണ്ടിയിരുന്നത്. അതാണ് മാറ്റാരോ തട്ടിയെടുത്തത്. അതിൽ സാം ചമ്പാരൻ അതീവ ക്രുദ്ധനുമാണ്.
‘ആ പ്രൊഡക്ഷൻ ടീമിലെ പിള്ളേരെ പിടിച്ചു കുടഞ്ഞാൽ എന്തെങ്കിലും കിട്ടുമോ…?
അഗസ്റ്റിന്റെ ഭാര്യ, പെരിയവരുടെ ഏക പുത്രി ആയ ലിന ചമ്പാരൻ ചോദിച്ചു. അവർ ചോദിച്ചത് ബാലുവിനെയും സുനിയെയും പറ്റിയാണ്
‘അവന്മാർക്ക് ഇതിനെ പറ്റി ഒരറിവും ഇല്ല.. പിന്നെ ചുമ്മാ തല്ലി ചതയ്ക്കാൻ ഒന്നും പറ്റില്ല. കൊലപാതകം ആണെന്ന് ആരും അറിയരുത് എന്നുണ്ടല്ലോ..’
ഡിസിപി ജോൺസൺ ആണ് അതിന് മറുപടി കൊടുത്തത്. സാം ചമ്പാരന്റെ മകളായ റിബയുടെ ഭർത്താവ് ആണ് ജോൺസൺ.
‘അവരുടെ റൂമിൽ വൈർ വരെ വച്ചിരുന്നു. അവന്മാർക്ക് ഒന്നും അറിയില്ല..’
സാം പറഞ്ഞു
മോതിരത്തെ കുറിച്ചുള്ള ചർച്ചകൾ എങ്ങും എത്താതെ ആയി.. ആർക്കും അതെങ്ങോട്ട് പോയെന്ന് അറിയില്ല. ഏത് ശത്രു ആണ് പെരിയവരെ വക വരുത്തിയത് എന്നറിയില്ല. മോതിരം തങ്ങളുടെ പക്കൽ ഇല്ലാത്തത് എല്ലാവരും അറിഞ്ഞു തുടങ്ങിയോ എന്ന സംശയം. ആകെ മൊത്തത്തിൽ എല്ലാവരും വലിയ പ്രതിസന്ധിയിൽ ആണ് പെട്ടിരിക്കുന്നത്. അവരുടെ ചർച്ചകൾക്ക് വിരാമം ഇട്ടു കൊണ്ടാണ് കനീഷി അവിടേക്ക് വന്നത്..
