ടോക്സിക് – 2 3അടിപൊളി  

രോഹൻ പറഞ്ഞത് അവിശ്വസനീയമെന്നോണം ഇവാനിയ കേട്ടു നിന്നു.. അവന്റെ പിടി അവളുടെ ദേഹത്ത് നിന്ന് അയഞ്ഞിരുന്നു. പക്ഷെ ഓടി പോകാൻ ആകാത്ത വിധം അവൾ തളയ്ക്കപ്പെട്ടിരുന്നു ഉള്ള് കൊണ്ട്…

‘ഇതിന്റെ ഒരു തുള്ളി നിന്റെ നാവിൽ തൊടീച്ചാൽ.. നീ ഇവന്

കിടന്നു കൊടുക്കും..’

രോഹൻ സുഹൃത്തിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

അയാൾ പറഞ്ഞത് കളിയല്ല എന്ന് ഇവാനിയക്ക് അറിയാം. സാമാന്യ യുക്തിക്ക് നിരക്കാത്ത അനവധി കാര്യങ്ങൾ അവൾ ഇതിനോടകം ഈ കുടുംബത്തിൽ വന്നു കഴിഞ്ഞു കണ്ട് കഴിഞ്ഞു.. ഇത്തരം ഒരു കാര്യത്തിൽ നുണ പറയേണ്ട ആവശ്യം രോഹനില്ല..

‘അതായത് നിന്നേ അനുസരിപ്പിക്കാൻ എനിക്ക് എപ്പോൾ വേണമെങ്കിലും സാധിക്കും.. നിന്റെ ശവം മാത്രമേ കിട്ടൂ എന്ന ഭീഷണി ഇനിയും വിലപ്പോകും എന്ന് നിനക്ക് തോന്നുന്നുണ്ടോ…?

രോഹൻ അവളോട് ചോദിച്ചു..

ഇവാനിയ വാവിട്ട് നിലവിളിക്കാൻ തുടങ്ങി.. കരഞ്ഞു തളർന്നു അവൾ തറയിലേക്ക് വീണു.. അവിടെ നിന്ന തന്റെ സുഹൃത്തിനോട് പൊക്കോളാൻ രോഹൻ ആംഗ്യം കാണിച്ചു.. തമാശ കഴിഞ്ഞു.. ഇനി അവൾക്ക് കുറച്ചു ബോധോദയം കൊടുക്കണം.. രോഹൻ അവളുടെ അടുത്ത് കുനിഞ്ഞു ഇരുന്നു

‘ഞാനൊരു ക്രൂരൻ ആണെന്ന് നിനക്ക് മനസിലായല്ലോ.. അതൊരിക്കലും നീ മറക്കരുത്…’

അവളുടെ കവിളിൽ പിടിച്ചു സ്നേഹത്തോടെ പറയുന്നത് പോലെ ആ ചെറ്റ പറഞ്ഞു തുടങ്ങി

‘ഞാൻ ഈ ചെയ്തത് ഒന്നും നിന്നോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.. നീ അനുസരണക്കേട് കാണിച്ചിട്ട് ആണ്.. അനുസരണക്കേട് കാണിക്കുമ്പോൾ എല്ലാരേയും പോലെ ഭാര്യയെ തല്ലാൻ ഒന്നും എനിക്ക് വയ്യ..  ചമ്പാരൻ ഫാമിലിയിലെ അടുത്ത പരമ്പര വളരേണ്ടത് നിന്റെ ഉള്ളിലാണ്.. അത് കൊണ്ട് നീ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണം..’

രോഹൻ പറഞ്ഞു

ഇവാനിയ മറുത്തു ഒരക്ഷരം പറഞ്ഞില്ല. അവളുടെ നോട്ടത്തിൽ അവളെത്രത്തോളം അവനെ വെറുക്കുന്നുണ്ട് എന്നറിയാൻ സാധിക്കുമായിരുന്നു. ചിലതൊക്കെ അവൾ മനസ്സിൽ കണക്ക് കൂട്ടിയിരുന്നു.. ഈ ചെകുത്താനിൽ നിന്ന് ഒരിക്കലും തനിക്ക് രക്ഷയില്ല. തിരിച്ചു കുടുംബത്തേക്ക് ഒരിക്കലും ചെല്ലാൻ തനിക്ക് കഴിയില്ല. തന്റെ അപ്പൻ ഇവരുടെ ചൊല്പടിക്ക് നിൽക്കുന്ന ആളാണ്.. മറ്റെവിടെയും തനിക്ക് അഭയം കിട്ടാൻ പോകുന്നില്ല.. തനിക്ക് മുന്നിലുള്ള ഏക വഴി മരണമാണ്.. ഇങ്ങനെ ഒരു ജീവിതം ജീവിച്ചു തീർക്കുന്നതിലും ഭേദം മരണമാണ്..  ഇവാനിയ അത് ചിന്തിച്ചു ഉറപ്പിച്ചിരുന്നു

അവളുടെ ചിന്ത രോഹന് എളുപ്പം മനസിലായി..

‘നിനക്ക് എന്റെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ല എന്ന് എനിക്ക് അറിയാം. എന്റെ കുട്ടികളെ ചുമക്കാൻ താല്പര്യം ഇല്ലെന്നും അറിയാം. പക്ഷെ നീ എന്നെ ഇഷ്ടപ്പെട്ടെ തീരൂ. എന്റെ കുഞ്ഞിനെ പ്രസവിച്ചേ തീരൂ..’

രോഹൻ തുടർന്നു

‘നീയിപ്പോ ആത്മഹത്യയേ കുറിച്ച് ചിന്തിക്കുന്നുണ്ട് എന്നെനിക്കറിയാം.. അതിൽ നിന്നേ ഞാൻ തെറ്റ് പറയില്ല.. പക്ഷെ നീയിപ്പോ അത് ചെയ്താൽ ഞാൻ widower ആകും. ഈ പ്രായത്തിൽ അത് എനിക്കൊരു മോശം വിലയാണ് സൊസൈറ്റിയിൽ ഉണ്ടാക്കുക.. അതിന് കാരണം ആയ നിന്നോട് എനിക്ക് പ്രതികാരം ചെയ്യാനും പറ്റില്ല.. കാരണം നീ മരണത്തിലേക്ക് രക്ഷപ്പെട്ടു പോയില്ലേ..’

രോഹൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തലോടി പറഞ്ഞു

‘പക്ഷെ എന്റെ

ദേഷ്യം എവിടെ എങ്കിലും തീർക്കണമല്ലോ.. അത് ഞാൻ നിന്റെ കുടുംബത്തിൽ തീർക്കും. നിന്റെ ചേച്ചിയുടെ ഭർത്താവിനെ ഞാൻ കൊല്ലും.. അപ്പോൾ അവൾ വിധവ ആകും.. Is that fair…?

രോഹൻ പറഞ്ഞത് ഒരു ഞെട്ടലോടെ അവൾ കേട്ട് കൊണ്ടിരുന്നു

‘പിന്നെ അവളെ ഞാനെന്റെ വെപ്പാട്ടി ആക്കും.. അതിന് നിന്റെ തന്ത എതിർത്താൽ അയാളെ ഞാൻ കൊല്ലും. അവൾ അതിന് സമ്മതിക്കുന്ന വരെ നിന്റെ കുടുംബത്തിൽ ഉള്ളവരെ എല്ലാം ഞാൻ കൊല്ലും.. See.. നിന്റെ അവിവേകം കാരണം എത്ര പേരാണ് അനുഭവിക്കുന്നത്….?

രോഹൻ അവളോട് ചോദിച്ചു

‘ഇനി പറ.. നിനക്ക് മരിക്കണോ..?

രോഹൻ ചോദിച്ചു.. കരച്ചിൽ അടക്കി അവളതിന് മറുപടി പറയുന്നത് വരെയും ശാന്തമായി അയാൾ ആ ചോദ്യം ആവർത്തിച്ചു

Updated: August 9, 2026 — 3:38 am

Leave a Reply

Your email address will not be published. Required fields are marked *