‘താര.. വെരി ഗുഡ്…’
ഗോവർദ്ധൻ സാർ thumbs up കാണിച്ചു കൊണ്ട് താരയെ അഭിനന്ദിച്ചു
താര അപ്പോളും കവിൾ തടവി നിൽക്കുക ആയിരുന്നു. അടി കൊണ്ട താരയുടെ റിയാക്ഷൻ വളരെ നാച്ചുറൽ ആയിരുന്നു. സത്യത്തിൽ അത് അഭിനയം അല്ലല്ലോ.. ശരിക്കും അടി കൊണ്ട ഒരാളുടെ റിയാക്ഷൻ മാത്രം ആണ്..
അന്ന് എല്ലാവരുടെയും മുന്നിൽ വച്ചു എന്റെ മുഖത്തടിച്ച കൂത്തിച്ചിയുടെ കരണം ഇന്ന് അതേ ആളുകളുടെ മുന്നിൽ വച്ചു ഞാൻ പൊളിച്ചു. എന്റെ ഉള്ളിലെ പ്രതികാരദാഹത്തിന് ചെറിയൊരു ശമനം വന്നു.. ചെയ്തത് ഞാൻ ആണെന്ന് അവളോ മറ്റുള്ളവരോ അറിയില്ല. പക്ഷെ ഇങ്ങനെ എങ്കിലും ഇത് തിരിച്ചു കൊടുക്കാൻ പറ്റിയതിൽ എനിക്ക് വല്ലാത്ത സംതൃപ്തി തോന്നി.. താര കവിളിൽ തന്നെ കൈ വച്ചു രോഹന്റെ അടുത്ത് സ്വകാര്യം ആയി എന്തോ പറയാൻ ചെന്ന്.. അത് എന്താണെന്ന് അറിയാൻ ഞാൻ അവരുടെ അരികിലേക്ക് അടുത്ത് നിന്ന്
‘രോഹൻ.. തന്റെ ടൈമിംഗ് തെറ്റിയിരുന്നു..’
താര പറഞ്ഞു
‘എന്റെ ടൈമിംഗ്..?
രോഹൻ കാര്യം മനസിലാകാതെ ചോദിച്ചു
‘എനിക്ക് വേദനിച്ചു.. ആ അടി..’
താര കവിളിൽ കൈ വച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. ചിരിക്കുക അല്ലാതെ രോഹൻ സാം ചമ്പാരനോട് കയർത്തു സംസാരിക്കാൻ ഉള്ള ആമ്പിയർ ഒന്നും താരയ്ക്ക് ഇല്ല.
‘അടിയോ..? അതിന് അത് കൊണ്ട് പോലും ഇല്ലല്ലോ..’
രോഹൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘തമാശ പറയാതെ രോഹൻ.. എനിക്ക് നല്ല പെയിൻ ഉണ്ട്.. നല്ല പടക്കം പൊട്ടുന്ന സൗണ്ടിൽ അല്ലേ തന്നത്..’
താര ദേഷ്യം പുറത്ത്
കാണിക്കാതെ തന്നെ പറഞ്ഞു
‘ചുമ്മാ ഇരിക്കേടോ. അത് ഇവിടെ ആരോ കറക്റ്റ് ആയി ക്ലാപ് ചെയ്തത് ആണ്. എന്റെ ടൈമിംഗ് പെർഫെക്ട് ആയിരുന്നു..’
രോഹൻ അത് പറഞ്ഞു തിരിഞ്ഞു
‘താര രാവിലെ തന്നെ കല്ല് എടുത്തെന്നു തോന്നുന്നു.. ഞാൻ അടിച്ചത് വേദനിച്ചു എന്ന് പറഞ്ഞു വരുന്നു..’
രോഹൻ തന്റെ അടുത്ത് കണ്ട ആരോടോ അത് സ്വല്പം ഉറക്കെ പറഞ്ഞു തമാശ പോലെ ചിരിച്ചു
താര പെട്ടന്ന് മുഖം തിരിച്ചു നടന്നു. മുഖത്തെ ദേഷ്യം രോഹൻ കാണണ്ട എന്ന് കരുതി. ദേഷ്യം മാത്രം അല്ല. ആ മുഖത്ത് ഒരു നിസ്സഹായ അവസ്‌ഥ കൂടി ഞാൻ കണ്ടു. വേദനിക്കപ്പെട്ടിട്ടും തിരിച്ചു ഒന്നും ചെയ്യാൻ കഴിയാത്ത ഒരാളുടെ അവസ്‌ഥ അവൾ കൂടി മനസിലാക്കട്ടെ. There is always a big fish എന്ന കാര്യം ഇനി എങ്കിലും അവൾ തിരിച്ചറിയട്ടെ..
എന്റെ കുസൃതി പരുപാടികൾ അത് കൊണ്ട് നിർത്താൻ ആയിരുന്നു എന്റെ ഉദ്ദേശം. അടിച്ചതിനു തിരിച്ചടി. മുഴുവൻ ആയി എന്റെ ദേഷ്യം തീർന്നിട്ടില്ല എങ്കിലും എന്റെ പരിമിതി വച്ചു ഇത്രയും ഒക്കേ അവളെ അലോസരപ്പെടുത്താനും വേദനിപ്പിക്കാനും എനിക്ക് പറ്റിയല്ലോ. ഇനി നിർത്താം എന്ന ഞാൻ തീരുമാനിച്ചു..
പക്ഷെ അന്ന് വൈകിട്ട് നടന്ന സംഭവം തിരിച്ചു ലോഡ്ജിൽ വന്നു കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്. താര വൈകിട്ട് ആരോടോ ദേഷ്യപ്പെട്ടു മൊത്തം അലമ്പാക്കി അത്രേ. എന്തൊക്കെയോ മുടന്തൻ കാരണം ഉണ്ടാക്കി അവൾ മറ്റൊരാളുടെ കൂടെ പണി കളഞ്ഞെന്ന്.. അന്വേഷിച്ചപ്പോൾ ഇന്ന് രോഹൻ അവളെ പറ്റി തമാശ പറഞ്ഞപ്പോ കൂടെ ചിരിച്ച പയ്യൻ ആണ്. അതിനുള്ള ശിക്ഷ ആണ് അവൾ മനഃപൂർവം കൊടുത്തത്.. ഒരു അർത്ഥത്തിൽ ഞാൻ കാരണം ഇപ്പൊ രണ്ട് പേരുടെ പണി പോയി. മുമ്പ് അവളുടെ അസിസ്റ്റന്റിന്റെയും ഇപ്പൊ ദാ ഈ പയ്യന്റെയും..
അവളെ ഇനിയും അഹങ്കരിക്കാൻ വിട്ടു കൂടാ എന്ന് എനിക്ക് തോന്നി. ഐശ്വര്യ റായി ആണെന്നാണ് അവളുടെ വിചാരം. പവർ ഉള്ളതിന്റെ അഹങ്കാരം പാവത്തുങ്ങളുടെ മണ്ടക്ക് കേറാൻ ഇനി അവളെ അനുവദിക്കരുത്.. ഞാൻ ചില കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു
അന്ന് രാത്രി ഞാൻ G spot ല് എത്തി.. താര എവിടയോ പാർട്ടി ഒക്കെ കഴിഞ്ഞിട്ട് വരുന്നതേ ഉള്ളു. മോതിരം ധരിച്ചാണ് ഹോട്ടലിലേക്ക് കടന്നത് എന്നുള്ളത് കൊണ്ട് ഞാൻ ഇവിടേക്ക് വന്നത് ആരുടെയും കണ്ണിൽ പതിഞ്ഞിട്ടില്ല.. ഏകദേശം 12 മണി കഴിഞ്ഞു താര ഹോട്ടലിൽ എത്തി.. അവൾ വന്നു റൂം തുറക്കുന്നത് വരെ ഞാൻ അനങ്ങാതെ ഡോറിന് സമീപം നിന്നു. താര ഡോർ തുറന്ന് അകത്തു കയറിയതും അവൾ അറിയാതെ ഞാനും അവൾക്ക് ഒപ്പം കടന്നു കൂടി..
