ടോക്സിക് – 2 33അടിപൊളി  

എന്റെ അഭിനയത്തിന് കിട്ടിയ ആദ്യ അംഗീകാരം.. എന്റെ കഴിവിന് കിട്ടിയ ആദ്യ പ്രോത്സാഹനം.. എന്റെ കണ്ണുകൾ ഞാൻ അറിയാതെ നിറഞ്ഞു.. ഇവരാരും അഭിനന്ദിക്കുന്നത് എന്നെയല്ല. ഞാൻ ആണെന്ന് അറിഞ്ഞുമല്ല.. എങ്കിലും സാരമില്ല സിനിമയിൽ എല്ലാമൊരു വേഷം കെട്ടല്ലെ.. അങ്ങനെ ഞാൻ ചിന്തിച്ചു..

‘നന്നായിരുന്നു.. ശരിക്കും നന്നായിരുന്നു..’

ഹിമ എന്റെ അടുത്തേക്ക് വന്നു എന്നെ congratulate ചെയ്തു

‘താങ്ക്സ്.. പിന്നെ സോറി.. ഫസ്റ്റ് ടേക്ക് താൻ അത്രയും കഷ്ടപ്പെട്ട് പറഞ്ഞത് ഞാൻ നശിപ്പിച്ചത് കൊണ്ട്..’

ഞാൻ പറഞ്ഞു

‘Its fine..’

ഹിമ ചിരിച്ചു കൊണ്ട് പറഞ്ഞു

അന്ന് സെറ്റിലെ താരം രോഹൻ ആയിരുന്നു.. കൊടുത്ത ഷോട്ട് എല്ലാം പട പട ഓക്കേ ആക്കി. ഒന്നിനും ലാഗ് ഇല്ല. ചെയ്തത് എല്ലാം കിടിലൻ ആയിട്ടും. എല്ലാവർക്കും അറിയേണ്ടത് ഒന്നേ ഉള്ളായിരുന്നു. എന്താണ് രോഹൻ അടിച്ചത് എന്ന്.. ആക്ടിംഗ് രക്തത്തിൽ കലരാൻ മാത്രം ഉള്ള എന്ത് ലഹരി ആണ് രോഹൻ ഉപയോഗിച്ചത് എന്നറിയാൻ പലർക്കും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ആരും അത് ചോദിക്കാൻ ധൈര്യപ്പെട്ടില്ല..

വൈകിട്ട് ഷൂട്ട് കഴിഞ്ഞു ഞാൻ G spot ൽ തിരിച്ചു എത്തുമ്പോളും ശരിക്കുമുള്ള രോഹന്റെ ബോധം വന്നിരുന്നില്ല.. സുനിയെ ഫോണിൽ വിളിച്ചു ഉറപ്പാക്കിയിട്ട് ആണ് ഞാൻ G spot ലേക്ക് ചെന്നത്.. മേക്കപ്പ് ഡ്രസ്സ്‌ ഒന്നും ചേഞ്ച്‌ ആക്കാതെ ആണ് ഞാൻ അവിടേക്ക് ചെന്നത്.. അവിടെ ലിഫ്റ്റ് കയറി റൂമിലേക്ക് നടക്കുമ്പോ ആണ് പെട്ടന്ന് ഡോർ തുറന്നു ശുഭിത പുറത്തേക്ക് വന്നത്

‘രോഹൻ.. Where were you…?

അവൾ ചോദിച്ചു

‘ഞാൻ.. ഷൂട്ട് ഉണ്ടായിരുന്നു..’

ഞാൻ പറഞ്ഞു..

രോഹന്റെ രൂപം റൂമിൽ ചെന്നിട്ട് മാറ്റാനായിരുന്നു ഇരുന്നത്. അത് കൊണ്ട് കുറച്ചു നേരം കൂടി അവനായി അഭിനയിച്ചേ മതിയാകൂ..

‘ഇന്ന് ഷൂട്ടിനു

പോണില്ല എന്ന് പറഞ്ഞതല്ലേ എന്നോട്..?

അവൾ തെലുങ്കിൽ പറഞ്ഞു

‘ഓഹ്.. ഞാനത് മറന്നു..’

ഞാൻ പറഞ്ഞു

‘ഞാൻ റൂമിൽ പോയി കുറെ നേരം ബെല്ലടിച്ചു.. നീ അവിടെ ഉണ്ടെന്നു കരുതി..’

ഭാഗ്യം സുനിയെ അവിടെ നിർത്തിയത്.. ഞാൻ മനസ്സിൽ ഓർത്തു..

‘എന്നാ ഞാൻ പോട്ടെ.. നല്ല ക്ഷീണം..’

ഞാൻ അവളോട് ബൈ പറഞ്ഞിട്ട് റൂമിലേക്ക് നടക്കാൻ തുനിഞ്ഞു

‘എന്താ ധൃതി…?

ശുഭിത പെട്ടന്ന് എന്റെ മുന്നിലേക്ക് വന്നു എന്റെ കോളറിൽ പിടിച്ചു..

എനിക്ക് പെട്ടന്ന് വല്ലാതെ ആയി.. ഇവൾക്ക് ആൾ മാറി.. എടി പെണ്ണെ.. നിന്റെ വിളിച്ചിൽ എന്നോട് ഇറക്കരുത്.. ഞാൻ വേറെ ആളാണ്.. ഞാൻ ഉള്ളിലെ പറഞ്ഞുള്ളു.. അല്ലാതെ നേരെ പറയാൻ വയ്യല്ലോ..

‘പോ.. പോണം..’

ഞാൻ പറഞ്ഞു

‘റൂമിലോട്ട് പോണോ…?

അവൾ എന്റെ ദേഹത്തേക്ക് പടർന്നു കൊണ്ട് ചോദിച്ചു..

ഇവൾക്ക് ഒരു പേടിയും ഇല്ലേ.. ഞങ്ങൾ റൂമിന് പുറത്താണ് നിൽക്കുന്നത്. ആരെങ്കിലും ഈ വഴി വന്നാൽ ഞങ്ങളെ കാണും..

‘വേണ്ട..’

ഞാൻ പറഞ്ഞു.

രോഹന്റെ റൂമിൽ പോകാൻ പറ്റില്ല. അവിടെ യഥാർത്ഥ രോഹൻ ഉണ്ട്.

‘എന്നാൽ വാ..’

ശുഭിത എന്നെ കയ്യിൽ പിടിച്ചു വലിച്ചു റൂമിൽ കയറ്റി.. എന്നിട്ട് വാതിലടച്ചു..

ഞാൻ ആണേൽ ആകെ പരുങ്ങലിൽ ആയി.. വേറെ ഒരുത്തന്റെ ബോഡിയിൽ ആണ് ഞാൻ ഇപ്പോൾ.. അവനുമായി ആണ് ഇവൾക്ക് sex ചെയ്യേണ്ടത്. പക്ഷെ ഉള്ളിൽ എന്റെ മനസ്സ് ആണല്ലോ.. എനിക്ക് എന്തോ ഒരു ബുദ്ധിമുട്ട് തോന്നി

ശുഭിത എന്റെ അരികിലേക്ക് വന്നു.. എന്റെ തോളിലും അരയിലുമായി കൈ ചേർത്ത് പിടിച്ചു എന്നെ ചുംബിക്കാൻ തുനിഞ്ഞു.. ഞാൻ പെട്ടന്ന് അവളുടെ ചുണ്ടിന്റെ തടഞ്ഞു. കാര്യം ഇവളുടെ സൗന്ദര്യം എന്നെ മത്തു പിടിപ്പിക്കുന്നുണ്ട് എങ്കിലും വേറൊരു ശരീരത്തിൽ ഇരുന്നു sex ചെയ്യാൻ എനിക്ക് മടിയുണ്ട്.

‘എന്ത് പറ്റി..? ഒരു ഇന്ട്രെസ്റ്റ് ഇല്ലാത്തത്..?

അവൾ ചോദിച്ചു

‘ഞാൻ.. വൈഫിനെ ഓർത്ത് പോയി..’

ഞാൻ പെട്ടന്ന് വലിയാൻ വേണ്ടി ഒരു കള്ളം പറഞ്ഞു.. ഇത് ഏൽക്കും..

‘എന്താ.. അവളെ കൂടെ വിളിക്കണോ..?

ശുഭിത അത് പറഞ്ഞപ്പോ ഞാൻ അതൊരു തമാശ ആണെന്നാണ് ആദ്യം കരുതിയത്

ഞാൻ അത് ചിരിച്ചു തള്ളി

Updated: August 9, 2026 — 3:38 am

1 Comment

Add a Comment
  1. വോമകേശൻ

    വ്യോമകേശൻ
    ഇവിടെ കഥകളെല്ലാം അതിശയോക്തി കലര്ന്നതാണ്. അതിന്റെ കൂടെ മാന്ത്രികവും കൂടെ ചെരുമ്പോൾ അടിതെറ്റുമോ എന്ന ഉൾക്കൺഡ ഉണ്ടായിരുന്നു. എന്നാൽ ആ വെല്ലുവിളി സത്യകി വിജയകരമായി കടന്നിരിക്കുന്നു. അഭിനന്ദനങ്ങൾ. ഇതിനി വേറെ ലെവൽ ആക്കാനും സത്യകിക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *