ഒരു പേപ്പറിനായി ഞങ്ങൾ അവിടെ നോക്കി.. ഒടുക്കം ഞാൻ എവിടെ നിന്നൊ ഒരു പേപ്പറും പേനയും സംഘടിപ്പിച്ചു ഹിമയുടെ കയ്യിൽ നിന്നും മീനു കുട്ടിക്ക് ഉള്ള ഓട്ടോഗ്രാഫ് വാങ്ങി.. അവൾക്ക് നേരിട്ട് കൊടുക്കണം എന്നുള്ളത് കൊണ്ട് സനൂപേട്ടൻ വഴി ഞാൻ അത് കൊടുക്കാൻ നിന്നില്ല.. ഭാഗ്യത്തിന് അവൾ അടുത്ത ദിവസം ലോഡ്ജ് വരെ വന്നിരുന്നു.. അവധി ദിവസം സനൂപേട്ടൻ അവളെയും കൊണ്ട് കറങ്ങാൻ പോകാമെന്നു ഏറ്റിരുന്നു. അപ്പോൾ അവൾ സ്കൂളിൽ നിന്ന് നേരത്തെ ലോഡ്ജിലേക്ക് ആണ് എത്തിയത്.. അവിടുന്ന് രണ്ടാളും ഒരുമിച്ച് വീട്ടിലേക്കു പോകും.. അപ്പോൾ അവൾക്ക് ഓട്ടോഗ്രാഫ് കൊടുക്കാമെന്നു ഞാൻ കരുതി.. പക്ഷെ അതൊരു ദൗർഭാഗ്യം പിടിച്ച ദിവസം ആയിരുന്നു..
കാരണം അന്നായിരുന്നു അമാവാസി..
കന്യകകളെ ബലി നൽകി കബന്ധ മൂർത്തിയെ പ്രീതിപ്പെടുത്താൻ ചമ്പാരന്മാർ സേവ നടത്തുന്ന ആ രാത്രി..
ബലിക്ക് വേണ്ട ആറു പെൺകുട്ടികളെയും സമറും രാജനും കനീഷിക്ക് മുന്നിൽ അന്ന് സന്ധ്യക്ക് തന്നെ എത്തിച്ചിരുന്നു.. കന്യകമാരുടെ മൂത്രം ശേഖരിച്ചു കനീഷി പൂജയ്ക്ക് മുമ്പായി മൂർത്തിയെ ആവാഹിക്കാനുള്ള കർമ്മങ്ങൾ തുടങ്ങി..
പക്ഷെ എത്ര ശ്രമിച്ചിട്ടും കബന്ധൻ അയാളുടെ സമീപത്തു എത്തിയില്ല.. എന്തോ പ്രശ്നം ഉണ്ടെന്ന് അയാൾ മനസിലാക്കി.. ആ കാരണം കബന്ധൻ തന്നെ അയാൾക്ക് കാണിച്ചു കൊടുത്തു
‘ഈ തേവിടിച്ചി കന്യക അല്ല.. ഇവളെ എവിടുന്ന് കിട്ടി നിനക്ക്…?
ആറു പേരിൽ ഒരുവളുടെ മുടിക്ക് പിടിച്ചു കൊണ്ട് വന്നു സമറിന്റെയും രാജന്റെയും മുന്നിലോട്ട് ഇട്ടു കനീഷി അലറി
‘ഇവൾ.. ഇവൾ കന്യക ആണെന്നാണ് പറഞ്ഞിരുന്നത്.. ‘
സമർ ഭയത്തോടെ പറഞ്ഞു
‘പെണ്ണിന്റെ വാക്കാണോടാ നമ്പുന്നത്…?
കനീഷിയുടെ ദേഷ്യം ഇരട്ടിയായി
‘ഇന്ന് അർദ്ധ രാത്രിക്ക് മുന്നേ ഒരു കന്യകയെ
എനിക്ക് കിട്ടിയിരിക്കണം.. ഇല്ലെങ്കിൽ നിന്റെ രണ്ടിന്റെയും തല ആയിരിക്കും ഇവിടെ വീഴുക പകരം..
അത്രയും പറഞ്ഞു ഉറഞ്ഞു തുള്ളി കനീഷി അകത്തേക്ക് പോയി.. നിലത്തു വീണു കരയുന്ന പെണ്ണിനെ സമറും രാജനും അരിശത്തോടെ നോക്കി…
‘ഞങ്ങളുടെ ജീവൻ കളയുന്ന കള്ളം ആണെടി നീ പറഞ്ഞത്..’
അത് പറഞ്ഞു അവളുടെ വയറ്റിൽ സമർ ആഞ്ഞു ചവിട്ടി… കരഞ്ഞു കൊണ്ടിരുന്ന പെണ്ണിന്റെ ബോധം പെട്ടന്ന് നശിച്ചു..
ഒരു ഹിന്ദിക്കാരി പെണ്ണായിരുന്നു അത്.. അവൾ മാത്രമല്ല കൊണ്ട് വന്ന ആറു പെൺകുട്ടികളും നോർത്തിൽ നിന്ന് ഉള്ളവരാണ്.. പെൺകുട്ടികൾ മിസ്സ് ആയാൽ വലിയ അന്വേഷണമോ കേസോ ഒന്നും ഇല്ലാത്ത ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും കന്യകകളായ പെൺകുട്ടികളെ കടത്തി കൊണ്ട് വന്നു ബലി പൂജയ്ക്ക് എത്തിച്ചു കൊടുക്കുന്നത് ആണ് സമറിന്റെ പ്രധാന പണി..
പെൺകുട്ടികളെ വശികരിക്കാൻ അവന്റെ പിന്നിൽ ഒരുപാട് ആളുകളും ഉണ്ട്.. സാധാരണ മാസത്തിൽ ഒന്നാണ് പൂജ.. അതിൽ ഒരു പെൺകുട്ടി മതിയാകും.. അത് കഴിഞ്ഞ അടുത്ത മാസം അടുത്ത പെണ്ണ്.. ഇങ്ങനെ ആണ് സാധാരണ.. ഇന്ന് രാത്രി നടക്കുന്ന പൂജ ശക്തി കൂടിയത് ആണ്.. അതാണ് ഒരുമിച്ച് ആറു പെൺകുട്ടികൾ വേണമെന്ന് കനീഷി പറഞ്ഞത്. പറഞ്ഞത് പോലെ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ആറു പേരെ ഒരുമിച്ച് കടത്തി കൊണ്ട് വന്നതാണ് സമർ.. എല്ലാം കറക്റ്റ് ആയിരുന്നു.. പക്ഷെ കൊണ്ട് വന്നതിൽ ഒരുവളുടെ കന്യകാത്വം നേരത്തെ നഷ്ടമായത് അയാളെങ്ങനെ അറിയാനാണ്.. ഇതിന് മുമ്പ് ഇങ്ങനൊരു അബദ്ധം ഉണ്ടായിട്ടേ ഇല്ല..
‘ഇനി എന്ത് ചെയ്യും..?
രാജൻ ചോദിച്ചു
‘എവിടുന്നേലും ഒരു പെണ്ണിനെ വേണം.. തല എടുക്കുമെന്ന് പറഞ്ഞത് വെറും വാക്കല്ല..’
സമർ പേടിയോടെ പറഞ്ഞു
‘നിന്റെ കസ്റ്റഡിയിൽ ആരെങ്കിലും ഉണ്ടാവില്ലേ..?
രാജൻ ചോദിച്ചു
‘എന്റെ കസ്റ്റഡിയിൽ പത്തമ്പത് പേരുണ്ട്.. പക്ഷെ അതെല്ലാം അങ്ങ് രാജസ്‌ഥാനിലും ഉത്തർ പ്രദേശിലും ഒക്കെ ആണ്.. ഈ രാത്രി ഞാൻ അവരെ എങ്ങനെ ഇവിടെ എത്തിക്കും..?
സമർ ദേഷ്യത്തോടെ പറഞ്ഞു
‘ഇവിടെ എങ്ങും ആരുമില്ലേ..?
രാജൻ ചോദിച്ചു
‘ഇവിടുന്ന് പെണ്ണുങ്ങളെ നമ്മൾ എടുക്കാറില്ല.. ഇവിടെ പോലീസും മീഡിയയും ഒക്കെ വെറുതെ അനാവശ്യ പ്രഷർ ആണ്.. അത് കൊണ്ടാണ് അത്രയും ദൂരെ നിന്ന് കൊണ്ട് വന്നൊണ്ട് ഇരുന്നത്..’
