ടോക്സിക് – 2 33അടിപൊളി  

ഇതൊക്കെ നടക്കുമ്പോളും എസ്ത പരമാവധി കണ്ണുകൾ താഴേക്ക് തന്നെ നോക്കി നിന്നു.. ഇതൊന്നും കാണാൻ അവൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു.. അഞ്ചു പെൺകുട്ടികളെ ബലി കൊടുത്തു കഴിഞ്ഞു ആറാമത്തെ പെണ്ണിന്റെ ഗൗൺ അഴിഞ്ഞപ്പോൾ തന്റെ മുന്നിൽ നിന്ന് രോഹൻ ആരോടോ പിറുപിറുക്കുന്നത് എസ്ത കേട്ടു..

‘എന്റമ്മോ.. എവിടുന്ന് പൊക്കിയെടാ ഇതിനെ..?

‘നാളെ ന്യൂസിൽ കാണാം മിക്കവാറും.. നടു റോഡിൽ വച്ചു കിഡ്നാപ്പ് ചെയ്തതാ വേറേ വഴി ഇല്ലാഞ്ഞിട്ട്.. ഇനി അതിന് പിറകെ എന്തൊക്കെ വള്ളി വരുമെന്ന് ആർക്കറിയാം..’

സമർ രോഹനോട് പറഞ്ഞു

ആറാമത്തെ പെൺകുട്ടിയേ കുറിച്ചാണ് അവർ

സംസാരിച്ചത്.. എന്ത് കൊണ്ടോ എസ്ത മുന്നിലെ ബലിപീഡത്തിലേക്ക് നോക്കി.. മയക്ക് മരുന്ന് കഴിച്ചു സ്വന്തം പ്രതികരണശേഷി പോലും നഷ്ടപ്പെട്ട ആ പെൺകുട്ടിയെ കണ്ടു എസ്തയുടെ മനസാക്ഷി പൊള്ളി.. അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല

‘അത്.. അത് കുട്ടിയാണ്..’

അവളുടെ ശബ്ദം ഒരല്പം ഉറക്കെ ആയിരുന്നു

‘മോളെ പതുക്കെ..’

അഗസ്റ്റിൻ മോളെ ശകാരിച്ചു

‘അത് ചെറിയ കുട്ടിയാണ്…’

അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവളുടെ ശബ്ദം അവിടെ നിറഞ്ഞ ദുർ മന്ത്രങ്ങളുടെ മേലേ പോയി. കനീഷി പൂജയിൽ നിന്ന് ശ്രദ്ധ മാറ്റി ഒരു നിമിഷം എസ്തയെ ഒന്ന് നോക്കി. അവൾക്ക് യാതൊരു മാറ്റവും വന്നില്ല. അവൾ കരയാൻ തുടങ്ങി.. പ്രതികരണശേഷി നഷ്ടപ്പെട്ട് കരയാൻ കൂടി വയ്യാത്ത ആ കുട്ടിക്ക് വേണ്ടി എസ്ത കരഞ്ഞു..

കാര്യം വഷളാകുന്നു എന്ന് കണ്ട ഇവാനിയ പെട്ടന്ന് അവളുടെ അടുത്തേക്ക് വന്നു അവളെ മാറ്റി കൊണ്ട് പോയി. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് ഇവാനിയക്ക് അറിയില്ലായിരുന്നു.. ഇവാനിയ അവളെ കെട്ടിപ്പിടിച്ചു.. എസ്ത അവളുടെ നെഞ്ചിൽ മുഖം ചേർത്ത് ശബ്ദം ഇല്ലാതെ കരഞ്ഞു..

ആറാമത്തെ ബലിയും കഴിഞ്ഞു കനീഷി തന്റെ മൂർത്തിയുടെ സാമീപ്യത്തിനായി അന്തരീക്ഷത്തിൽ കൈകൾ ഉയർത്തി

‘ക്ഷുദ്രവൃത്തികളുടെ മൂർത്തേ… എന്നിലേക്ക് വന്നാലും.. ഏന്റെ ആത്മാവിനെ വാങ്ങിയാലും…’

പൂജയിൽ സംപ്രീതൻ ആയ മൂർത്തിക്ക് കനീഷിയിൽ പ്രവേശിക്കാതെ ഇരിക്കാൻ കഴിയില്ലായിരുന്നു.. ഉള്ളിൽ കബന്ധൻ കയറിയ കനീഷി ഉറക്കെ അലറാൻ തുടങ്ങി..

കബന്ധൻ ഉള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കനീഷിയിലൂടെ കബന്ധൻ ഉത്തരം പറയും.. ചമ്പാരന്മാർ മോതിരം നേടാനായി അത് സ്വന്തം ആക്കിയവനെ കുറിച്ച് ചോദിക്കാൻ തുടങ്ങി.. പക്ഷെ കബന്ധൻ താൻ സേവിക്കുന്ന ആളിനെ കുറിച്ച് ഒന്നും അവരോട് പറഞ്ഞില്ല

‘മൂർത്തിക്ക് നമ്മോട് അലോഹ്യമാണോ.. ഒന്നും പറയുന്നില്ല..’

സാം ചമ്പാരൻ ചോദിച്ചു

‘ആരെയാണ് സേവിക്കുന്നത് എന്ന് മൂർത്തി പറയില്ല..’

കനീഷിയുടെ സഹ താന്ത്രികന്മാരിൽ ഒരാൾ പറഞ്ഞു

‘നമ്മളീ ചെയ്തത് ഒക്കെ വെറുതെ ആയോ..? ഒന്നിനും ഉത്തരം ഇല്ല..’

ടോമി ചോദിച്ചു

‘അവസാനം ആയി ഒന്ന് കൂടി ചോദിക്കാം.. അതിന് എന്തെങ്കിലും മറുപടി അവിടുന്ന് തരാതെ ഇരിക്കില്ല..’

താന്ത്രികൻ പറഞ്ഞു..

അയാൾ മുട്ട് കുത്തി നിന്ന് കബന്ധനോട് ഒന്ന് കൂടി ചോദിച്ചു

‘അങ്ങയുടെ സേവാ ചക്രം മുറിഞ്ഞിരിക്കുകയാണ്.. കനീഷിക്ക് അങ്ങ് സേവിക്കുന്ന ആളെ കാണാൻ കഴിയുന്നില്ല.. എന്നാണ് അതിനൊരു അവസരം ഭാവിയിൽ ഉണ്ടാവുക…?

സേവകൻ ചോദിച്ചു

അതിനൊരു ഉത്തരം കബന്ധനു നൽകണം.. കാരണം ചോദ്യം ചമ്പാരന്മാർക്ക് വേണ്ടിയുള്ളത് അല്ല. കനീഷിയുമായി ബന്ധം ഉള്ളതാണ്.. മോതിരത്തിന്റെ ഉടമയും മൂർത്തിയും മൂർത്തിയെ സേവിക്കുന്ന കനീഷിയും ഒരു സേവ ചക്രത്തിലെ ഭാഗമാണ്.. മോതിരം നഷ്ടമായപ്പോ മുതൽ അത് മുറിഞ്ഞിരിക്കുകയാണ്.. അത് വീണ്ടും കൂട്ടി ഉറപ്പിക്കാൻ എന്ന പേരിലാണ് സേവകൻ ചോദ്യം ചോദിച്ചത്..

ഭാവിയിൽ നിന്ന് ഉത്തരം കണക്ക് കൂട്ടി കബന്ധൻ കനീഷിയുടെ ശബ്ദത്തിൽ അതിനുത്തരം അരുളി

‘ഇന്നേക്ക് പതിനാലാം നാൾ, സൂര്യൻ അസ്തമിച്ചു കഴിഞ്ഞുള്ള ഏത് സമയത്തും ഞാൻ എന്റെ സേവകന്റെ മുന്നിൽ എത്താം…’

അവർ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആണ് ഇപ്പൊ കേട്ടത്.. ആരാണ് മോതിരം കൊണ്ട് പോയതെന്ന് അറിയാൻ കഴിഞ്ഞില്ല. പക്ഷെ അവനെ എന്ന് കാണാൻ കഴിയുമെന്ന് മുൻകൂട്ടി അറിയാൻ പറ്റി. ആ ദിവസം എവിടെ ആണെങ്കിലും അവൻ കനീഷിയുടെ മുന്നിൽ എത്തും.. കാരണം അതാണ് നടക്കാൻ പോകുന്നത്…

Updated: August 9, 2026 — 3:38 am

1 Comment

Add a Comment
  1. വോമകേശൻ

    വ്യോമകേശൻ
    ഇവിടെ കഥകളെല്ലാം അതിശയോക്തി കലര്ന്നതാണ്. അതിന്റെ കൂടെ മാന്ത്രികവും കൂടെ ചെരുമ്പോൾ അടിതെറ്റുമോ എന്ന ഉൾക്കൺഡ ഉണ്ടായിരുന്നു. എന്നാൽ ആ വെല്ലുവിളി സത്യകി വിജയകരമായി കടന്നിരിക്കുന്നു. അഭിനന്ദനങ്ങൾ. ഇതിനി വേറെ ലെവൽ ആക്കാനും സത്യകിക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *