കനീഷി കബന്ധ മൂർത്തിയുടെ ഉപാസകൻ ആണ്. മഹിഷിയുടെ തലയുള്ള, ക്ഷുദ്രവൃത്തികളുടെ മൂർത്തിയാണ് കബന്ധൻ. ആ മൂർത്തിയുടെ അനുഗ്രഹം ആണ് ചോരക്കല്ല് മോതിരം. അത് അണിയുന്ന ആളെ കബന്ധ മൂർത്തി സേവിക്കും. അയാളുടെ ഇംഗിതങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കും.. അലക്സാണ്ടർ ചമ്പാരനെ ആണ് കബന്ധൻ പതിറ്റാണ്ടുകൾ ആയി സേവിച്ചിരുന്നത്. ആ മോതിരം നഷ്ടപ്പെട്ടു കഴിഞ്ഞു മറ്റാരെയോ.. അത് കണ്ടെത്താൻ ആണ് ചമ്പാരൻ കുടുംബം കനീഷിയെ കാണാൻ എത്തിയത്.
അറുപതിന് മേലേ പ്രായം ഉണ്ട്.. തടിച്ചു പൊക്കം കുറഞ്ഞു ഉരുണ്ട ശരീരം. ദേഹം ആസകലം മുറിവുകൾ.. അത് ഉപാസനയുടെ ഭാഗം ആണ്. മുണ്ഡനം ചെയ്ത തല.. കനീഷി കാഴ്ച്ചയിൽ ഒരു വിചിത്ര രൂപി തന്നെ ആണ്. കനീഷി കബന്ധ മൂർത്തീയേ ഉപാസിക്കുന്നു, കബന്ധൻ മോതിരത്തിന്റെ ഉടമയെ സേവിക്കുന്നു, മോതിരത്തിന്റെ ഉടമ കനീഷിയുടെ സേവകൻ.. ഇതൊരു വൃത്തം പോലെയാണ്.. ആ പൈശാചികമായ വൃത്തം ആണ് ഇപ്പൊ തകർന്നിരിക്കുന്നത്. മോതിരത്തിന്റെ ഉടമ കനീഷിയെ തേടി വന്നില്ല..
‘നിങ്ങളുടെ പോലീസും പട്ടാളവും ഒക്കെ തോറ്റു അല്ലേ..?
എല്ലാ വഴിയും അടഞ്ഞാണ് ഇവരുടെ വരവെന്ന് കനീഷി മനസിലാക്കിയിരുന്നു.. അത് കൊണ്ടാണ് ഒരു കളിയാക്കൽ എന്നോണം അഗസ്റ്റിനെയും
ജോൺസനെയും നോക്കി കനീഷി അത് ചോദിച്ചത്..
എല്ലാ സാധ്യതയും അടഞ്ഞാലും ഒരു സാധ്യത ഉണ്ട്. കബന്ധൻ കനീഷിയോട് ബന്ധപ്പെടാറുണ്ട്. സ്വരങ്ങൾ വഴി, നിമിത്തങ്ങൾ വഴി, തന്റെ ഉള്ളിൽ പ്രവേശിച്ചു ബാധ വഴി.. മോതിരവും കനീഷിയും തമ്മിലുള്ള വഴി അടഞ്ഞാലും കബന്ധൻ ആയി കനീഷിക്ക് ബന്ധപ്പെടാം.. ആ വഴി മോതിരം ഇപ്പൊ ഉപയോഗിക്കുന്ന ആളെ ചമ്പാരന്മാർക്ക് കണ്ടെത്താം എന്നാണ് അവരുടെ പ്ലാൻ
‘മോതിരം ഇപ്പോൾ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ..?
ലിന ചോദിച്ചു
‘ഉണ്ട്.. അതിന്റെ ലക്ഷണങ്ങൾ എനിക്ക് കിട്ടുന്നുണ്ട്..’
കനീഷി പറഞ്ഞു.
‘അതാരാണ് എന്ന് പറഞ്ഞോ..?
ജോൺസൺ ചോദിച്ചു
‘അത് മൂർത്തി പറഞ്ഞു തരില്ല. മോതിരത്തിന്റെ ഉടമ എന്റെ മുന്നിൽ സ്വമേധയാ വന്നെങ്കിൽ മാത്രമേ ഈ ചക്രം പൂർണം ആകൂ. അത് വരെ എന്നെ അവനും അവനെ ഞാനും അറിയില്ല.. ഞങ്ങൾക്ക് ഇടയിൽ മൂർത്തി ഉണ്ടെന്ന് മാത്രം..’
കനീഷി പറഞ്ഞു
‘ആരാണെന്ന് അറിഞ്ഞില്ലെങ്കിൽ ഞങ്ങൾ എല്ലാം തീർന്നു.. ഞാൻ ഇത് വരെ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. എന്റെ കയ്യിൽ മോതിരം ഇല്ലെന്ന് പുറത്ത് അറിഞ്ഞാൽ അത് മതി. ഒരു അവസരം നോക്കി ഇരിക്കുന്ന ഒരുപാട് എണ്ണമുണ്ട്.. അവരെല്ലാം ഒരുമിച്ച് വരും..’
സാം ചമ്പാരൻ പറഞ്ഞു
പെരിയവരുടെ മരണ ശേഷം സാമൂവൽ പുറത്തേക്ക് ഇറങ്ങാറില്ല. കാരണം മോതിരം സാമിന്റെ കയ്യിൽ ഇല്ലെങ്കിൽ അതിന് അർഥം ചമ്പാരൻമാരുടെ കൈവശം അവരുടെ ഏറ്റവും വലിയ ആയുധം ഇല്ലെന്നാണ്. അവരുടെ ശത്രുക്കളുടെ ശ്രദ്ധ ആകർഷിക്കാൻ അത് മതിയാകും.. അത് കൊണ്ട് സാം വീട്ടിൽ തന്നെ ആണ് എപ്പോളും..
‘ഇനിയും താമസിച്ചാൽ എല്ലാം തീരും..’
അഗസ്റ്റിൻ പറഞ്ഞു
‘നിങ്ങൾ ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്..’
തന്റെ മൊട്ടത്തല തടവി കനീഷി പറഞ്ഞു തുടങ്ങി
‘ഇത് ചെയ്തവൻ ആരാണെങ്കിലും അത് നിങ്ങളോട് വളരെ അടുത്ത ആളാണ്..’
‘അങ്ങനെ പറയാൻ കാരണം..? മോതിരത്തിന് അത്ഭുത സിദ്ദി ഉണ്ടെന്ന് നമ്മുടെ ശത്രുക്കൾക്ക് വരെ അറിയാം.. അതിനെ ആണ് അവർ ഭയക്കുന്നത്..’
സാം പറഞ്ഞു
‘അവർ അതിനെ ഭയക്കുന്നു. പക്ഷെ അതിന്റെ ശക്തി എന്താണെന്നോ അതിന്റെ രീതികളോ നമ്മുടെ കുടുംബം വിട്ടു ആർക്കും അറിയില്ല..’
കനീഷി പറഞ്ഞു
‘മോതിരം വേണമെന്ന് തോന്നുന്ന ആർക്കും ഇങ്ങനെ ഒരു attempt നടത്താമല്ലോ..?
സാമിന്റെ അതേ സംശയം ആയിരുന്നു ലിനയ്ക്കും.
‘അങ്ങനെ ആണെങ്കിൽ എന്തിനാണ് കൈ വെട്ടി മോതിരം എടുക്കുന്നത്. വിഷം കൊടുത്തോ വേറെ ഏതെങ്കിലും വിധേനയോ നോക്കിയാൽ പോരായിരുന്നോ..?
അഗസ്റ്റിൻ അയാളുടെ പോയിന്റ് വ്യക്തമാക്കി
‘അത് ആ ഏറ്റുമുട്ടലിൽ പറ്റിയത് ആയി കൂടെ..?
ലിന ചോദിച്ചു
‘റിപ്പോർട്ട് പ്രകാരം ജീവൻ ഉള്ളപ്പോ തന്നെ കൈ വെട്ടി എടുത്തത് ആണ്.. ആദ്യം കൈക്ക് ആണ് വെട്ടിയത്. അത് വെട്ടി മാറ്റിയതിന് ശേഷം ആണ് പെരിയവരെ
