‘എന്നാലും ഇതെങ്ങനെ സംഭവിച്ചു.. നീ മോതിരം ഇട്ടു അവളെ ഓർത്ത് വാണം വിട്ടത് വെല്ലോം ആണോ..? എവിടുന്ന് അവൾ വന്നു കേറി ഇതിനിടയിൽ..?
സുനി എന്നോട് ചോദിച്ചു
‘എടാ ഞാൻ അത് ഇന്നലെ ബാറിൽ നിന്ന് വരുന്ന വഴി ബൈക്ക് ഒരു കാറിൽ ഇടിക്കാൻ പോയി.. ബൈക്ക് മറിഞ്ഞു.. ബട്ട് മോതിരം സൂപ്പർ പവർ മോഡിൽ ആയത് കൊണ്ട് ഞാൻ ചാടി ഇറങ്ങി..’
‘എന്നിട്ട്..?
സുനി ചോദിച്ചു
‘എന്നിട്ട് ആ കാറിൽ നിന്ന് ഇവൾ ഇറങ്ങി വന്നു.. രാഗിണി സമ്പത്ത്.. ഞാൻ വണ്ടർ അടിച്ചു പോയി.. വണ്ടിക്ക് പൈസ തരാൻ ഒക്കെ ഒരുങ്ങി.. ഞാൻ ഒരു ജാഡക്ക് വേണ്ടെന്ന് പറഞ്ഞു.. ആ ഇൻസിഡന്റ് കഴിഞ്ഞു ഞാൻ നേരെ ഇവിടെ വന്നു കിടന്ന് ഉറങ്ങി.. ഉറക്കത്തിൽ അവളെ സ്വപ്നവും കണ്ടു എന്തൊക്കെയോ.. എണീറ്റപ്പോ ദേ ആ കോലത്തിലും …’
ഞാൻ എല്ലാം അവന് വിവരിച്ചു കൊടുത്തു
‘അപ്പോൾ അതാണ്.. മോതിരം ഇട്ടു കിടന്നു ഉറങ്ങണം..’
സുനി പറഞ്ഞു
‘അങ്ങനെ ആയിരിക്കുമോ..?
ഞാൻ ആലോചിച്ചു
‘നീ പറഞ്ഞത് വച്ചു അതാണ് ഇതിന്റെ method. രാത്രി തന്നെ ഉറങ്ങണോ എന്ന് നമുക്ക് ഇപ്പോൾ ട്രൈ ആക്കി നോക്കാം..’
അവൻ പറഞ്ഞു
‘ഉറങ്ങാൻ വരട്ടെ..’
ഞാൻ അവനോട് പറഞ്ഞു. എന്നിട്ട് നടന്നത് ഒക്കെ ഒന്ന് കൂടി rewind അടിച്ചു.. അത് ഒന്ന് കൂടി recreate ചെയ്യാൻ ഞാൻ തീരുമാനിച്ചു
രാത്രി രാഗിണിയോട് സംസാരിച്ചു കഴിഞ്ഞു അവൾക്ക് ഷേക്ക് ഹാൻഡ് കൊടുത്താണ് ഞാൻ ഇങ്ങോട്ട് പോരുന്നത്
അത് കൊണ്ട് അതേ പോലെ സുനിക്ക് ഞാനൊരു ഷേക്ക് ഹാൻഡ് കൊടുത്തു
ഷേക്ക് ഹാൻഡ് കൊടുത്തപ്പോ എന്റെ കയ്യിൽ മോതിരം ഉണ്ടായിരുന്നു. നടു വിരലിൽ ആയിരുന്നു ഞാൻ അപ്പോൾ അത് ധരിച്ചിരുന്നത്
സുനിക്ക് ഷേക്ക് ഹാൻഡ് കൊടുത്തപ്പോളും ഞാൻ അത് നടു വിരലിൽ തന്നെ ധരിച്ചു..
രാഗിണിക്ക് ഷേക്ക് ഹാൻഡ് കൊടുത്തു കഴിഞ്ഞു മോതിരത്തെ കുറിച്ച് ഓർമ വന്ന ഞാൻ അത് ഊരി മാറ്റിയിരുന്നു..
അവന് ഷേക്ക് ഹാൻഡ് കൊടുത്തു കഴിഞ്ഞു ഞാൻ മോതിരം വിരലിൽ നിന്നും ഊരി എടുത്തു..
പിന്നെ വീട്ടിൽ വന്നു ഷർട്ട് മാറി കിടക്കാൻ നേരമാണ് ഞാൻ മോതിരം വിരലിൽ ഇടുന്നത്. ഉറക്കം തലക്ക് പിടിച്ചത് കൊണ്ട് വിരൽ മാറിയാകണം ഞാൻ അപ്പോൾ അത് വിരലിൽ ഇട്ടത്..
മോതിരം ഊരി കുറച്ചു മിനിറ്റ് കഴിഞ്ഞു ഞാൻ അത് എടുത്തു ചൂണ്ട് വിരലിൽ അണിഞ്ഞു.. ഇടയിൽ ഉള്ള ഉറക്കം ഞാൻ മിസ്സ് ആക്കി. അതിന് പ്രാധാന്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല..
എന്റെ ഊഹം ശരിയായിരുന്നു.. അത് സുനിയുടെ മുഖം മാറിയപ്പോ ആണ് എനിക്ക് മനസിലായത്.. ഞാൻ സുനിയായി രൂപാന്തരം പ്രാപിച്ചിരുന്നു.. അപ്പോൾ ഇതാണ് ഇതിന്റെ രീതി…
ചൂണ്ട് വിരലിൽ മോതിരം അണിയുമ്പോ ഉള്ള പവർ മനസിലാക്കിയ സന്തോഷത്തിൽ ഞാൻ സുനിയെ കെട്ടിപ്പിടിച്ചു.. കണ്ണാടിയിൽ രണ്ട് സുനി തമ്മിൽ കെട്ടിപ്പിടിക്കുന്ന അത്ഭുതകരമായ കാഴ്ച്ച കണ്ടു ഞങ്ങൾ പതിയെ കൂവി..
‘യുറേക്ക….’
“…OMNIMORPH…”
ഏതൊരു മനുഷ്യന്റെയും രൂപവും ശബ്ദവും പകർത്താൻ സാധിക്കുന്ന അസാധ്യമായ ശക്തി ആയിരുന്നു ആ മോതിരത്തിൽ ഞങ്ങൾ കണ്ടു പിടിച്ച മൂന്നാമത്തെ പവർ..
‘ഭാഗ്യം.. എനിക്കൊരു പേടി ഉണ്ടായിരുന്നു രാഗിണിയുടെ ബോഡി എനിക്ക് കിട്ടിയപ്പോ എന്റെ ബോഡി അവൾക്ക് change ആയോ എന്ന്.. നിനക്ക് മാറ്റം ഒന്നും ഇല്ലല്ലോ..’
ഞാൻ സുനിയെ നോക്കി പറഞ്ഞു.. അവന് മാറ്റം ഒന്നുമില്ല.. സുനി തന്നെ.. ഈ അവസരത്തിൽ ഞാനും സുനി തന്നെ
‘ഒന്നൂടെ ട്രൈ ചെയ്യാം..’
സുനി പറഞ്ഞു
ഞാൻ മോതിരം ഊരി.. മോതിരം ഊരിയപ്പോ എന്റെ ദേഹത്ത് വരുന്ന ചേഞ്ച് കണ്ട് സുനിക്ക് എന്തോ വല്ലായ്മ തോന്നി..
ഞാൻ
മോതിരം ഊരി അവന് കൊടുത്തു. അവനത് നടു വിരലിൽ ഇട്ടു. എന്നിട്ട് എനിക്ക് ഷേക്ക് ഹാൻഡ് തന്നു. എന്നിട്ട് മോതിരം ഊരി അപ്പോൾ തന്നെ ചൂണ്ട് വിരലിൽ ഇട്ടു.. ഇപ്പോൾ എനിക്കത് കാണാം.. സുനി ഞാനായി രൂപം മാറുന്നത്.. അവന്റെ തൊലി വലിയുന്നത് കണ്ടപ്പോ എനിക്ക് എന്തോപോലെ തോന്നി.. കാണുമ്പോ വേദനജനകം ആണെങ്കിലും എനിക്ക് പെയിൻ ഒന്നും തോന്നിയിരുന്നില്ല..
