ഞാൻ അവനെ അത് കാണിച്ചു
‘കൃഷ്ണനും ക്രിസ്തുവിനും ഇതെന്ത് പറ്റി..?
അവനു കാര്യത്തിന്റെ സീരിയസ്നെസ്സ് മനസിലായില്ല
‘എന്ത് പറ്റി എന്നെനിക്ക് അറിയില്ല, പക്ഷെ ഇതിന് നമ്മൾ ഇപ്പൊ ചെയ്യുന്നതായി എന്തോ ബന്ധമുണ്ട്..’
ഞാൻ പറഞ്ഞു
‘എന്ത് ബന്ധം. ഫോട്ടോ പഴയത് ആകുമ്പോൾ കേട് വരും. അതും ഈ മോതിരവും ആയി എന്ത് ബന്ധം..’
അവൻ ചോദിച്ചു
‘ഫോട്ടോ കേട് ആകുന്നതു സാധാരണം. പക്ഷെ രണ്ട് ഫോട്ടോ ഒരുമിച്ച് കേടാകുന്നത്..?
ഞാൻ അവനോട് തിരിച്ചു ചോദിച്ചു
‘ഇത് കണ്ടിട്ട് ചൂടായി പോയത് ആണെന്ന് തോന്നുന്നു. വിളക്ക് കത്തിച്ചപ്പോ പറ്റിയ കുഴപ്പം ആയിരിക്കും..’
അവൻ പറഞ്ഞു
‘അതിന് നീ ഇന്ന് വിളക്ക് കത്തിച്ചോ..? ഇന്നലെ കത്തിച്ചോ..?
ഞാൻ അവനോട് ചോദിച്ചു.
കൃഷ്ണന്റെ ഫോട്ടോ ഇവിടെ ഉണ്ടെങ്കിലും അതിൽ തൊഴാനോ വിളക്ക് തെളിയിക്കാനോ ഒന്നും ഞാൻ മിനക്കേടാറില്ല. എനിക്കൂടെ ചേർത്ത് സുനിയാണ് രണ്ട് ദൈവങ്ങൾക്കും കൂടി തിരി തെളിയിക്കുന്നത്. എന്റെ അമ്മ നിത്യവും പൂജിച്ച് കൊണ്ടിരുന്ന ചിത്രം എന്നതിലുപരി ഭക്തി ഒന്നും എനിക്ക് അതിനോട് ഇല്ല. അത് കൊണ്ട് മാത്രമാണ്
ഞാൻ ഇത് കളയാതെ എന്റെ ഒപ്പം കൊണ്ട് കൊണ്ട് പോന്നത്
‘നീ എന്താ പറയാൻ ഉദ്ദേശിക്കുന്നത്..?
സുനി എന്നോട് ചോദിച്ചു
‘ഇത്രയും ആയിട്ടും നിനക്ക് മനസ്സിലായില്ലേ..? ദൈവങ്ങളുടെ പടം വികൃതമായി. കുരിശിൽ തൊടാൻ പോലും കഴിയുന്നില്ല…?
ഞാൻ അവനോട് ചോദിച്ചു.
‘അതെനിക്ക് മനസിലായി. നീ എന്താണ് ഇതിന് കാരണം ആയി പറയാൻ ഉദ്ദേശിക്കുന്നത്…?
അവൻ ചോദിച്ചു
‘What we do is against the Gods. നമ്മൾ ഈ ചെയ്യുന്നത് ദൈവത്തിന് നിരക്കാത്തത് ആണ്..’
‘ദൈവങ്ങളോട് പോകാൻ പറ..’
സുനി എന്നോട് പറഞ്ഞു
അവൻ ഒരു നാസ്തികനെയും ഞാൻ ഒരു വിശ്വാസിയെയും പോലെ ആണ് സംസാരിച്ചത്. സത്യത്തിൽ അത് ഒരല്പം തിരിഞ്ഞാണ്
‘നിനക്ക് ഒരു പ്രശ്നവും തോന്നുന്നില്ല…?
ഞാൻ അവനോട് ചോദിച്ചു
‘ഒരു പ്രശ്നവുമില്ല.. അല്ലേലു തന്നെ നീ എന്ന് മുതൽ ആണ് ദൈവങ്ങളിൽ ഒക്കെ വിശ്വസിച്ചു തുടങ്ങിയത്..?
അവന്റെ ആ ചോദ്യത്തിന് എനിക്ക് കൃത്യമായ മറുപടി ഇല്ലായിരുന്നു
‘ഇത്രയും നാൾ പ്രാർഥച്ചിട്ട് ഈ ദൈവങ്ങൾ എന്താടാ തന്നിട്ട് ഉള്ളത്.. പരാജയവും അപമാനവും കഷ്ടപ്പാടും.. ഇതാണ് നമ്മുടെ തലവര മാറ്റുന്നത് എങ്കിൽ ചെകുത്താൻ എങ്കിൽ ചെകുത്താൻ.. എനിക്ക് ഓക്കേ ആണ്..’
അവൻ പറഞ്ഞു
‘എനിക്ക് പക്ഷെ…’
അവൻ എന്നെ മുഴുവിപ്പിക്കാൻ അനുവദിച്ചില്ല
‘ നീ ഒരു പക്ഷെയും പറയണ്ട. ദൈവം അല്ലല്ലോ നിന്നേ കൊണ്ട് താരയ്ക്ക് പണി കൊടുപ്പിച്ചത്..?
‘അല്ല..’
ഞാൻ പറഞ്ഞു
‘അപ്പോൾ കൂടുതൽ ഒന്നും ചിന്തിക്കേണ്ട..’
സുനി പറഞ്ഞു
‘നീ ആദ്യം തൊട്ട് പറ.. മോതിരം കിട്ടിയപ്പോ തൊട്ടുള്ളത്.. അവൾക്ക് പണി കൊടുത്തത്.. എല്ലാം..’
സുനി വിഷയം മാറ്റി
ഞാൻ ആദ്യം മുതൽ സംഭവിച്ചത് എല്ലാം അവനോട് പറഞ്ഞു
‘മൈര്.. ഒരു ഇൻഡസ്ട്രി മുഴുവൻ ഇപ്പൊ സംസാരിക്കുന്ന വിഷയം നീ ക്രീയേറ്റ് ചെയ്തത് ആണോ..?
അവൻ എന്നോട് ചോദിച്ചു
‘ഉവ്വ്..’
ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു
‘സമ്മതിച്ചു .. ആ പൂറിക്ക് അങ്ങനെ തന്നെ വേണം..’
സുനി പറഞ്ഞു
‘ഞാൻ ചെയ്തത് കൂടിപ്പോയോ..?
ഞാൻ ചോദിച്ചു
‘ഹേയ് ഇല്ല.. ഒട്ടും ഇല്ല. അവളത് അർഹിക്കുന്നു.. നീ വാ.. നമുക്ക് അവളുടെ പോക്ക് കണ്ടു തൃപ്തി അടയാം..’
സിനിമയിൽ നിന്നും ഔട്ട് ആയി G spot നിന്ന് താര വൈകിട്ട് വെക്കേറ്റ് ചെയ്യുമെന്ന് ന്യൂസ് അവനു കിട്ടിയിരുന്നു.. അത് കൊണ്ട് ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അവൻ എന്നെയും കൊണ്ട് G spot ലേക്ക് പോയി.
ഞങ്ങൾ അവിടെ എത്തുന്നതിനു മുമ്പ് അവൾ പോയേക്കുമോ എന്ന് സുനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ ചെന്നു അര മണിക്കൂർ കഴിഞ്ഞാണ് താര റൂം വിട്ടു ഇറങ്ങിയത്. തലയിലെ മുടി പോയത് അറിയാതെ ഇരിക്കാൻ അവൾ തല
മുഴുവൻ മൂടുന്ന ഒരു ക്യാപ് ധരിച്ചിട്ട് ഉണ്ടായിരുന്നു. ഹോട്ടലിനു വെളിയിൽ ഓൺലൈൻ മീഡിയ കുറേ എണ്ണം ന്യൂസ് അറിഞ്ഞു വന്നു നിൽപ്പുണ്ട്. പക്ഷെ അവർക്ക് അകത്തേക്ക് access ഇല്ല. ഞങ്ങൾ ഇവിടെ സ്‌ഥിരം വരുന്നവർ ആയത് കൊണ്ട് ഞങ്ങൾക്ക് പ്രശ്നം ഇല്ല.
