‘എന്തായാലും നീ ചെയ്തത് ഇത്തിരി കൂടിപ്പോയി.. അവരുടെ മുറിയിൽ ഒളിഞ്ഞു നോക്കിയത് പോട്ടെ. അവളുടെ ചെക്കന്റെ നടുവ് ഒടിച്ചത് ഒട്ടും ശരിയായില്ല.. ഇനി അതൊക്കെ റെഡി ആയി അവരൊരു കളി കളിക്കാൻ എത്ര നാൾ എടുക്കണം..’
ഞാൻ സുനിയോട് പറഞ്ഞു
‘എടാ ഞാൻ മനഃപൂർവം അല്ല. ഞാൻ ജസ്റ്റ് അവനെ തള്ളിയതെ ഉള്ളു..’
സുനി പറഞ്ഞു
‘ആ സമയത്ത് എനിക്ക് എന്തോ ബാധ കേറിയ പോലെ ശക്തി ഉണ്ടായിരുന്നു. അവരുടെ കതക് ഒറ്റയിടിക്ക് പൊളിച്ചു, പുറത്ത് നിന്നോരെ ഒക്കെ തൂക്കി എറിഞ്ഞു..’
‘അത് നേരാണ്.. റോക്കറ്റ് വിട്ടത് പോലെയാണ് നീ ഓടിയത്. ബൈക്കിൽ തന്നെ ഫുൾ സ്പീഡിൽ വന്നാണ് ഞാൻ പിന്നെ നിന്നേ ചേസ് ചെയ്തത്..’
ഞാൻ പറഞ്ഞു
‘ആ സമയത്തു പേടിച്ചിട്ട് ആണ്..’
അവൻ പറഞ്ഞു
പക്ഷെ എന്റെ ചിന്ത മറ്റൊരു വഴിയിൽ പോയി. എന്തോ പവർ കിട്ടിയത് പോലെ താൻ പ്രവർത്തിച്ചു എന്നാണ് സുനി പറഞ്ഞത്. എന്റെ ഉള്ളിലെ സംശയം ഒന്ന് തീർക്കാൻ ഞാൻ തീരുമാനിച്ചു.. ഞാൻ മോതിരം എടുത്തു നടു വിരലിൽ അണിഞ്ഞു. മുമ്പ് സുനി ഇട്ടത് പോലെ
എന്തോ ഒരു മാറ്റം എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. ചുറ്റുമുള്ള ഓരോ അനക്കവും ഓരോ ശബ്ദവും ഡോൾബി ആറ്റംസിൽ കേൾക്കുന്ന പോലെ എനിക്ക് ക്ലിയർ ആയി.. കാഴ്ച്ച കുറേ കൂടി ക്ലിയർ ആയത് പോലെ.. ഇന്ദ്രിയങ്ങൾ എല്ലാം ഇരട്ടി ശക്തിയിൽ പ്രവർത്തിക്കുന്നത് പോലെ എനിക്ക് തോന്നി
അതൊന്ന് തീർച്ചപ്പെടുത്തി എടുക്കാൻ ഞാൻ തീരുമാനിച്ചു. കട്ടിലിന് അടിയിൽ കിടന്ന ഡമ്പൽ ഞാൻ കയ്യിലെടുത്തു.. ഒരു ടോർച്ച് കയ്യിൽ എടുക്കുന്ന ലാഘവമെ എനിക്ക് അപ്പോൾ തോന്നിയുള്ളു. സുനിക്ക് ആ ശക്തി ലഭിച്ചത് പേടിച്ചിട്ട് അല്ല എന്ന് എനിക്ക് മനസിലായി.. എല്ലാം മോതിരത്തിന്റെ കളികൾ തന്നെ
‘ടാ ഇത് കണ്ടോ..’
ഡമ്പിൽ തലക്ക് മുകളിൽ ഉയർത്തി പിടിച്ചു ഞാൻ അവനോട് പറഞ്ഞു
‘മോതിരം മാറ്റി ഇട്ടത് കൊണ്ട് നിനക്ക് ഇൻവിസിബിൾ ആകാൻ പറ്റിയില്ല എന്നത് നേരാണ്. പക്ഷെ ഇത് നോക്ക്.. നിനക്ക് ആ സമയത്തു കിട്ടിയ പവർ എല്ലാം മോതിരം വഴി ആണ്. ഓടിയ സ്പീടും ആളുകളെ ഇടിച്ച പവറും എല്ലാം..’
ഞാൻ അവനോട് പറഞ്ഞു
‘പോടാ. അതൊക്കെ എന്റെ ഉള്ളിലെ ശക്തി ആണ്.. ഞാൻ പൊടി തട്ടി എടുക്കാത്തത് കൊണ്ട് ചിതലരിച്ചു പോയതാണ്..’
താൻ ചെയ്തത് എല്ലാം തന്റെ കഴിവ് ആണെന്ന് വിശ്വസിക്കാൻ ആയിരുന്നു അവനിഷ്ടം
‘നീ ദേ ഇത് നോക്ക്. എത്ര നേരമായി ഞാൻ ഈ ഡമ്പിൽ തലക്ക് മേലെ പിടിക്കുന്നു.. ‘
ഞാൻ അവനോട് പറഞ്ഞു
‘അത് നീ ഇടക്ക് ഇടക്ക് ഡമ്പിൽ അടിക്കുന്ന കൊണ്ട് ആണ്..’
സുനി എന്നെ വിശ്വസിക്കാതെ പറഞ്ഞു
‘അപ്പോൾ ദേ ഇതൊ..?
ഞാൻ ഡമ്പിൽ മുകളിലേക്ക് എറിഞ്ഞു.. എന്നിട്ട് ഒരു ബോൾ പിടിക്കുന്ന പോലെ നിസ്സാരം ആയി അത് പിടിച്ചു.
‘ഈശ്വരാ.. സോറി.. സാത്താനെ..’
സുനി തിരുത്തി
‘ഇതെന്ത് മറിമായം..’
‘ഈ മോതിരത്തിന് invisible ആക്കാനുള്ള പവർ മാത്രമല്ല.. നമ്മളെ അമാനുഷികൻ ആക്കാനുള്ള പവറും ഉണ്ട്…’
ബാലു പറഞ്ഞു
മോതിരത്തിന്റെ മറ്റൊരു പവർ കൂടി അവർക്ക് മുന്നിൽ തുറന്നു കഴിഞ്ഞിരുന്നു..
“… X…”
അമാനുഷികത ; പത്തു മനുഷ്യന്റെ ബലവും, അതിനോട് കിട പിടിക്കുന്ന വേഗതയും.. മനുഷ്യന്റെ എല്ലാ ഇന്ദ്രിയങ്ങളും പൂർണമായി അവന് വശഗതമാകും.. ചെറിയൊരു ശബ്ദം പോലും വളരെ സ്പഷ്ടമായി കേൾക്കാൻ കഴിയും.. കണ്ണുകൾക്ക് കൂടുതൽ വ്യക്തത…
‘പറക്കാൻ പറ്റുമോ…?
സുനി എന്നോട് ആകാംക്ഷയോടെ ചോദിച്ചു
അതിമാനുഷികതയേ പറ്റി ഞാൻ പറഞ്ഞപ്പോ അവന്റെ മനസ്സിൽ വന്നത് സൂപ്പർമാനാണ്..
‘ഏയ്.. അതിനുള്ള വകുപ്പ് ഉണ്ടെന്ന് തോന്നുന്നില്ല..’
ഞാൻ പെരുവിരലിൽ കുത്തി ഒന്ന് പൊങ്ങി അതിന് ശ്രമിച്ചു കൊണ്ട് പറഞ്ഞു
ഭൂമിയുമായി ഇപ്പോളും ആകർഷണം ഉണ്ട്. ഗുരുത്വാകർശണത്തെ ഭേദിക്കാൻ മാത്രമുള്ള പവർ ഒന്നും എനിക്ക് ഫീൽ ചെയ്തില്ല
‘ഇങ്ങ് താ ഞാൻ നോക്കട്ടെ..’
സുനി എന്റെ കയ്യിൽ നിന്ന് മോതിരം വാങ്ങി ഇട്ടു.. അതിന്റെ ശക്തി ഇപ്പൊ അവനും ശരിക്ക് അനുഭവിച്ചു അറിയുന്നുണ്ട്.. പക്ഷെ അപ്പോളും അവന്റെ മനസ്സ് പറക്കുന്നതിനെ കുറിച്ച് ആയിരുന്നു..
