അങ്കിൾ ജോൺ S2 – 3 1അടിപൊളി  

​അവൻ അകത്തു കയറാതെ വീടിന്റെ സിറ്റൗട്ടിൽ തന്നെ ഇരുന്നു. അങ്ങനെ ഒരു 10-15 മിനിറ്റിനു ശേഷമാണ് ശ്രുതിയുടെ സ്കൂട്ടർ ഗേറ്റ് കടന്നുവന്നത്. വണ്ടി നിർത്തി ഹെൽമെറ്റ് ഊരി അവൾ കിരണിനെ നോക്കി. കിരണിന്റെ ഇരിപ്പിൽ നിന്നുതന്നെ അവൻ നല്ല ദേഷ്യത്തിലാണെന്ന് ശ്രുതിക്ക് മനസ്സിലായി.

​ഒരു വ്യാജ ചിരിയോടെ അവൾ ഗേറ്റ് കടന്ന് സിറ്റൗട്ടിലേക്ക് കയറി. കിരണിന്റെ കയ്യിൽ പിടിച്ച് അവൾ പറഞ്ഞു: “സോറി കേട്ടോ, വഴക്കു പറയരുത്.”

​“നീ എവിടെ പോയി കിടക്കുകയായിരുന്നു എന്നെ വിളിക്കാതെ?” കിരൺ ചോദിച്ചു.

​“ഞാനൊന്ന് അവന്റെ കൂടെ സിനിമയ്ക്ക് പോയതാ…”

​“സിനിമയ്ക്ക് പോയതാണെങ്കിലും എവിടെ പോയാലും ഒന്ന് വിളിച്ചു പറഞ്ഞുകൂടെ? എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു! മനുഷ്യൻ ടെൻഷൻ അടിച്ച്…”

​“സോറി കിച്ചു, ഞാൻ പറയാൻ വിചാരിച്ചതാ… പക്ഷെ മറന്നുപോയി.”

​“മറന്നുപോയോ? ആരെ? എന്നെയാണോ നീ മറന്നത്?”

​“അയ്യോ, വിളിച്ചു പറയണം എന്നുള്ള കാര്യമാണ് മറന്നുപോയത്!”

​“നീ ഇനി എന്തൊക്കെയാണ് മറക്കാൻ പോകുന്നത്? ലൈറ്റ് ആവുന്നത് ഇതാദ്യമായിട്ടൊന്നുമല്ല, എനിക്കറിയാം. പക്ഷെ നീ ആദ്യമായിട്ടാണ് എന്നെ വിളിച്ചു പറയാതിരിക്കുന്നത്. വിളിച്ചു പറയാൻ മറന്നു എന്ന് പറഞ്ഞാൽ എന്നെക്കുറിച്ചല്ലേ നീ മറന്നത്?”

​“കിച്ചു, ആവശ്യമില്ലാത്തതൊന്നും പറയരുത്!”

​“ഞാനല്ല പറഞ്ഞത്, നീയാണ് പറഞ്ഞത് മറന്നുപോയെന്ന്! ഇത്രയും നേരം നിന്നെ കാണാതെ ഞാൻ ടെൻഷൻ അടിച്ച് നടക്കുമ്പോൾ നീ സിനിമ കാണുകയായിരുന്നു, അല്ലേ?”

​“കിച്ചു, എന്നെ നോക്കി ഇറങ്ങാൻ ബുദ്ധിമുട്ടാണോ?”

​“നീ എഴുതാപ്പുറം ഒന്നും വായിക്കേണ്ട! ഞാൻ പറഞ്ഞതെന്താണെന്ന് നിനക്ക് കൃത്യമായി മനസ്സിലായിട്ടുണ്ട്. ചുമ്മാ വായടക്ക് ശ്രുതീ…”

​കിരൺ ദേഷ്യത്തോടെ ആക്രോശിച്ചു

…

…

ചെന്നു വാതിൽ തുറക്ക്. നിന്ന് കഥ പറയാതെ.”

​ശ്രുതി ചെന്ന് വാതിൽ തുറന്നു. ശ്രുതിയെ തള്ളിമാറ്റി കിരൺ എഴുന്നേറ്റ് അകത്തേക്ക് കയറിപ്പോയി. അന്ന് ഭക്ഷണം പോലും കഴിക്കാതെയാണ് കിരൺ കിടന്നത്. ശ്രുതി ഒന്നോ രണ്ടോ തവണ വിളിച്ചു നോക്കിയെങ്കിലും കിരൺ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല.

​മാത്രമല്ല, പിന്നീട് അവർ തമ്മിൽ ഒരു സംസാരവും ഉണ്ടായില്ല. ശ്രുതി ഒറ്റയ്ക്ക് എടുക്കുന്ന ചില തീരുമാനങ്ങളോട് കിരണിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു.

…

…

…

കിരണിന് ശ്രുതിയുടെ ഈ ഒളിച്ചുകളിയോട് കടുത്ത ദേഷ്യവും അസൂയയും ഒരുപോലെ വന്നു. അവൾ എന്നോട് പറഞ്ഞത് സിനിമയ്ക്ക് പോയെന്നാണ്. പക്ഷേ ലൊക്കേഷനിൽ കണ്ടത് അവന്റെ വീടാണ്. അതുതന്നെ കള്ളം! വിളിച്ചു പറയാൻ മറന്നുപോയത്രേ… കിരൺ മനസ്സിൽ അത് ആവർത്തിച്ചുകൊണ്ടിരുന്നു.

​പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ കിരൺ കാണുന്നത് ജോലിക്ക് പോകാൻ തയ്യാറാകുന്ന ശ്രുതിയെയാണ്. കിരൺ കൂടുതലൊന്നും സംസാരിക്കാതെ ഇറങ്ങാൻ തയ്യാറായി. ഭക്ഷണം ഉണ്ടാക്കിവെച്ചിട്ടുണ്ടായിരുന്നെങ്കിലും അവൻ കഴിക്കാൻ നിന്നില്ല. ശ്രുതിയുടെ ഒപ്പം തന്നെ കിരണും ഇറങ്ങി. അന്നും അവർ തമ്മിൽ വേറെ സംസാരമൊന്നും ഉണ്ടായില്ല.

​ഉച്ചയ്ക്ക് ഓഫീസിലിരുന്ന് മനസ്സൊന്ന് ശാന്തമാക്കിയ ശേഷം കിരൺ തന്നെ ശ്രുതിക്ക് മെസ്സേജ് അയച്ചു: “സോറി പെണ്ണേ, ഇന്നലെ ദേഷ്യത്തിൽ അറിയാതെ പറ്റിയതാ. എവിടെ പോയാലും എന്നോട് പറഞ്ഞിട്ടു പോകുന്ന നീ, ഇന്നലെ പറയാൻ മറന്നുപോയെന്ന് പറഞ്ഞപ്പോൾ പെട്ടെന്നൊരു ദേഷ്യം വന്നതാ… സോറി.”

​മെസ്സേജ് കണ്ടെങ്കിലും അന്നേരം ശ്രുതിയിൽ നിന്ന് മറുപടിയൊന്നും

വന്നില്ല. ചെറിയൊരു സംശയം തോന്നിയെങ്കിലും ജിപിഎസ് എടുത്തു നോക്കിയപ്പോൾ ശ്രുതി ഓഫീസിൽത്തന്നെ ഉണ്ടായിരുന്നു. ‘ജോലിത്തിരക്കായിരിക്കും’ എന്ന് അവൻ കരുതി.

​മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഒരു ഉമ്മയുടെ ഇമോജിയുമായി അവളിൽ നിന്ന് റിപ്ലൈ വന്നു: “സോറി കിച്ചു, ഇനി ഉണ്ടാവില്ല. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല…” അത്രയുമായിരുന്നു ആ മെസ്സേജ്.

​ആ ഒരു ടെക്സ്റ്റ് മെസ്സേജോടെ ആ വഴക്ക് അവിടെ അവസാനിച്ചു. അതിനുശേഷമുള്ള ഒന്നോ രണ്ടോ ദിവസങ്ങൾ വളരെ നോർമലായിരുന്നു. ഇതിനിടയ്ക്ക് ഒന്നോ രണ്ടോ തവണ ഹരി കാണാൻ വന്ന കാര്യം ശ്രുതി കിരണിനോട് പറഞ്ഞിരുന്നു. അവൻ കാണാൻ വരുന്നതും അവിടെ നടക്കുന്നത് എന്താണെന്നുമൊക്കെ അവൾ വിശദീകരിക്കുമ്പോൾ, കിരണിന് ഉള്ളിൽ വലിയ അങ്കലാപ്പും ആവേശവുമൊക്കെ തോന്നാറുണ്ടായിരുന്നു. അതിനുശേഷമുള്ള അവരുടെ ശാരീരിക ബന്ധവും പതിവായി മാറി.

Leave a Reply

Your email address will not be published. Required fields are marked *