…
…
എനിക്ക് നിന്നെക്കാൾ വലുതായി മറ്റാരുമില്ലെന്ന് നീ ഇതുവരെ മനസ്സിലാക്കിയിട്ടില്ല… ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും…”
…
…
സംസാരത്തിനിടയിലാണ് ശ്രുതിയുടെ ഫോൺ ബെല്ലടിച്ചത്. എന്നാൽ അവൾ ഫോണിലേക്ക് നോക്കാൻ പോയില്ല. അല്പസമയത്തിനു ശേഷം ബെല്ലടിച്ച് നിലച്ചു.
…
…
തൊട്ടടുത്ത നിമിഷം കിരണിന്റെ ഫോൺ ബെല്ലടിച്ചു. സോഫയിലിരുന്ന കിരൺ ഫോണെടുത്ത് നോക്കി—പൊന്നൂസ് (ശ്രുതിയുടെ അനിയത്തി) ആണ്.
കിരൺ ഫോണുമായി അല്പം മാറിനിന്നു.
…
…
“എന്താ പൊന്നൂസേ?”
…
…
“കിച്ചേട്ടാ., ചേച്ചി അവിടെയില്ലേ?”
…
…
“ആള് അപ്പുറത്തുണ്ടെന്ന് തോന്നുന്നു. എന്താ പൊന്നു , പറ?”
…
…
“കിച്ചേട്ടാ … അമ്മ ഇന്ന് രാവിലെ ബാത്റൂമിൽ വീണു.”
…
…
“അയ്യോ! എന്നിട്ട്?”
…
…
“വലിയ കുഴപ്പമൊന്നുമില്ല. പക്ഷേ കാലിന് നല്ല വേദനയുണ്ട്… പൊടിയാലെന്തെങ്കിലും ഉണ്ടോയെന്നു അറിയില്ല ഡോക്ടറെ കാണിക്കാൻ കേറ്റിയിരിക്കുവാ.”
…
…
“എവിടെയാ, പൊന്നു ഹോസ്പിറ്റലിലാണോ?”
…
…
…
“അതെ, സിറ്റി ഹോസ്പിറ്റലിൽ.”
…
…
…
“ആണോ? ഞങ്ങൾ ഉടനെ വരാം.”
…
…
“വേണ്ട കിച്ചേട്ടാ , ചേച്ചിയോട് പറഞ്ഞാൽ മതി. വേറെ കുഴപ്പമൊന്നുമില്ല.”
..
….
“അതൊന്നും സാരമില്ല, ഞങ്ങൾ വന്നേക്കാം.”
….
….
“അആഹ്ഹ… ശെരി കിച്ചേട്ടാ….”
സോഫയിൽ തളർന്നിരിക്കുന്ന ശ്രുതിയുടെ അടുത്തേക്ക് കിരൺ വന്നു
..
..
…
…..
. “അമ്മ ബാത്റൂമിൽ വീണു…”
…
…
ശ്രുതി വേഗം ഞെട്ടിയേറ്റു. “അയ്യോ! എന്താ അമ്മയ്ക്ക് പറ്റിയത്?”
…
…
“അറിയില്ല, പൊന്നൂ വിളിച്ചതാ.”
…
…
ശ്രുതി വേഗം ഫോണെടുത്ത് പൊന്നൂസിനെ തിരിച്ചുവിളിച്ചു. കിരൺ വേഗം ബാത്റൂമിൽ പോയി ഫ്രഷായി ഡ്രസ്സ് മാറി വന്നു. ശ്രുതിയും
ഡ്രസ്സിംഗ് റൂമിൽ പോയി ഡ്രസ്സ് മാറി തയ്യാറായി. ഇരുവരും കാറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു.
…
…
യാത്രയിലുടനീളം ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു. കിരൺ ഒന്നും പറയാൻ പോയില്ല—ഇരുവരുടെയും മനസ്സിൽ എന്താണ് പറയേണ്ടതെന്നറിയാത്ത അവസ്ഥയായിരുന്നു.
…
…
അങ്ങനെ അവർ ഹോസ്പിറ്റലിലെത്തി. അമ്മയ്ക്ക് വേറെ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാലിലെ ലിഗ്മെന്റിന് ചെറിയൊരു പ്രശ്നമുണ്ട്. രണ്ട് മൂന്ന് ആഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഒരു ദിവസം കിടന്ന ശേഷം ഡിസ്ചാർജ് ചെയ്യാമെന്നും അറിയിച്ചു. വലിയ സർജറിയോ കാര്യങ്ങളോ ഒന്നും വേണ്ടി വന്നില്ല.
വൈകുന്നേരം വരെ കിരൺ ഹോസ്പിറ്റലിൽ തന്നെ ചെലവഴിച്ചു. പിറ്റേന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം കിരൺ…
…
…
കിരൺ അന്ന് അവരുടെ വീട്ടിലേക്ക് പോയതിനു ശേഷം തിരികെ സ്വന്തം വീട്ടിലേക്ക് വന്നു.
…
…
…
ഒരു ദിവസം കൂടി അവിടെ നിൽക്കാൻ അച്ഛനും അമ്മയും പറഞ്ഞെങ്കിലും, ജോലിയുടെ കാര്യം പറഞ്ഞ് അവൻ മടങ്ങുകയായിരുന്നു. ശ്രുതി ഓഫീസിൽ വിളിച്ച് ഒരാഴ്ചത്തെ ലീവ് എടുത്തിട്ടുണ്ടായിരുന്നു.
വീട്ടിലെത്തിയ കിരണിന് ആകെ ഒറ്റപ്പെട്ടതുപോലെ തോന്നി.
…
…
…
ശ്രുതിയോട് മനസ്സുതുറന്ന് ഒന്നും സംസാരിക്കാൻ പറ്റിയില്ലല്ലോ എന്ന ചിന്ത അവനെ അലട്ടി.
…
…
അവളെ കുറ്റപ്പെടുത്തിയതല്ലാതെ അവളുടെ ഭാഗം കേൾക്കാൻ താൻ തയ്യാറായില്ല—അതിൽ അവൻ വലിയ കുറ്റബോധം തോന്നി.
…
…
അതിനിടയിൽ ദീപക് വീട്ടിൽ വന്ന് കുറച്ച് അവനെ കുറേ ഉപദേശിക്കുകയും ചെയ്തു. അന്ന് ഹരിയോട് പറഞ്ഞ അതേ കഥ തന്നെ കിരൺ ദീപക്കിനോടും ആവർത്തിച്ചു—സ്ഥലത്തിന്റെ പേരിൽ ഉണ്ടായ ചെറിയൊരു തർക്കം.
…
…
ഒന്നു രണ്ടു
ദിവസം കഴിഞ്ഞപ്പോഴേക്കും ശ്രുതിയെ കാണാൻ കിരണിന് വല്ലാത്ത മോഹം തോന്നി.
…
…
മൂന്നാം ദിവസം അവളുടെ വീട്ടിലേക്ക് തിരിച്ചു. ഇതിനിടയിൽ ഒരു തവണ ജോൺ വിളിച്ചിരുന്നെങ്കിലും കിരൺ ഫോൺ എടുത്തില്ല. ജോണിന്റെ കാര്യം കൂടി താങ്ങാനുള്ള ശേഷി ആ സമയത്ത് കിരണിനുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
രാവിലെ ഇറങ്ങിയ കിരൺ ഉച്ചയാകുന്നതിന് മുൻപ് ശ്രുതിയുടെ വീട്ടിലെത്തി. വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ പൊന്നൂസ് ഓടിവന്നു കിച്ചുവിന്റ് കൈയിൽ തൂങ്ങി .
