കിരൺ വേഗം ഫ്രഷായി ഹാളിലേക്ക് വന്നു. അതിനുശേഷം അവൻ നേരെ പോയത് ഗസ്റ്റ് ബെഡ്റൂമിലേക്കാണ്. അവിടുത്തെ കാഴ്ച കണ്ട് അവൻ തലകറങ്ങുന്നതുപോലെ തോന്നി. റൂമിനുള്ളിൽ സിഗരറ്റ് കുറ്റികളും ഒഴിഞ്ഞ ഗ്ലാസുകളുമെല്ലാം ചിതറിക്കിടക്കുന്നു. ഒരു കൂട്ടബലാത്സംഗം നടന്ന പ്രതീതിയായിരുന്നു ആ മുറിക്ക്! സിഗരറ്റിന്റെ മണത്തോടൊപ്പം കടുത്ത മദ്യത്തിന്റെ നാറ്റവും വരുന്നുണ്ടായിരുന്നു.
ദേഷ്യം അടക്കാൻ കഴിയാതെ അവൻ ശ്രുതിയെ വീണ്ടും വിളിക്കാനായി അടുത്തെത്തി. പക്ഷേ അവൾ അതേ കിടപ്പ് തുടരുകയായിരുന്നു.
സംശയം തോന്നിയ കിരൺ ശ്രുതിയുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു മണപ്പിച്ചു നോക്കി. അതെ, ശ്രുതിയും മദ്യപിച്ചിട്ടുണ്ട്! ഈ അവസ്ഥയിൽ വിളിച്ചെഴുന്നേൽപ്പിച്ചാൽ
ശരിയാവില്ലെന്ന് തോന്നിയതുകൊണ്ട് കിരൺ ഒന്നും മിണ്ടാതെ ഹാളിലേക്ക് തന്നെ തിരികെ പോയി.
അടുത്ത ദിവസം ശനിയാഴ്ച അവധിയായതുകൊണ്ട് വളരെ വൈകിയാണ് ശ്രുതി എഴുന്നേറ്റത്. എഴുന്നേറ്റതും കടുത്ത തലവേദന കാരണം അവൾ തലയിൽ കൈവെച്ചു.
“ഇന്നലെ എന്തൊക്കെയാ ഇവിടെ കാണിച്ചുകൂട്ടിയത്?” കിരൺ ദേഷ്യത്തോടെ അവളോട് ചോദിച്ചു.
…
…
….
ദൈവമേ… ഇന്നലെ എന്തൊക്കെയാ കാണിച്ചുകൂട്ടിയത്?” ശ്രുതി സ്വയം ചിന്തിച്ചു. റൂം ഒന്നും വൃത്തിയാക്കാതെയാണ് ഇന്നലെ കിടന്നത്. വീടാകെ തകർന്നു കിടക്കുകയായിരുന്നു. കൂടാതെ കിച്ചണിന്റെ കാര്യവും… എന്തായാലും കിച്ചുവിന് കാര്യം മനസ്സിലായിട്ടുണ്ടാകും. ബെഡിൽ കിച്ചുവിനെ കാണുന്നുമില്ല.
അവൾ എഴുന്നേറ്റു ബാത്റൂമിൽ പോയി ഫ്രഷായി. ആശ്വാസത്തോടെ ഒന്നുകുളിച്ച് വേഷം മാറി പുറത്തേക്കിറങ്ങി. ശ്രുതി ഹാളിലേക്ക് വരുമ്പോൾ കാണുന്നത് സോഫയിൽ കിടന്നുറങ്ങുന്ന കിരണിനെയാണ്. കിരണിന്റെ അടുത്ത് ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയും ഇരിക്കുന്നുണ്ടായിരുന്നു! കാര്യങ്ങൾ പന്തിയല്ലെന്ന് ശ്രുതിക്ക് ഏതാണ്ട് ഉറപ്പായി.
ശ്രുതി വേഗംതന്നെ ഗസ്റ്റ് ബെഡ്റൂമിലേക്ക് പോയി ജനലുകളെല്ലാം തുറന്നിട്ടു. മുറിയെല്ലാം അടിച്ചുവാരുകയും, സിഗരറ്റ് കുറ്റികളും ഗ്ലാസുകളുമെല്ലാം വൃത്തിയാക്കി മാറ്റുകയും ചെയ്തു. അതിനിടയിൽ ഒന്നോ രണ്ടോ തവണ കിരണിനെ വിളിച്ചെങ്കിലും അവൻ എഴുന്നേറ്റില്ല. പിന്നെ അവൾ അടുക്കളയിൽ പോയി ഭക്ഷണമെല്ലാം തയ്യാറാക്കി.
വീണ്ടും ഹാളിലേക്ക് വരുമ്പോൾ കിരണിനെ അവിടെ കണ്ടില്ല. ബെഡ്റൂമിൽ ചെന്നപ്പോൾ അവൻ അവിടെ കിടക്കുന്നത് കണ്ടു. അന്നേരം വളരെ വൈകിയാണ് കിരൺ എഴുന്നേറ്റത്. അവൻ ഹാളിൽ വന്നിരുന്ന് അടുക്കളയിൽ നിന്നുള്ള ശ്രുതിയുടെ പാത്രങ്ങളുടെ തട്ടലും മുട്ടലും കേട്ടിരുന്നു. അവൾ ഇങ്ങോട്ട് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു കിരൺ.
രാവിലത്തെ ജോലികളെല്ലാം കഴിഞ്ഞ് ശ്രുതി ഹാളിലേക്ക് വന്നു. കിരണിന്റെ മുഖത്തു നോക്കാൻ അവൾ
ചെറുതായിട്ടൊന്ന് മടിച്ചു.
“ശ്രുതീ, ഇവിടെ വന്നിരിക്ക്…” കിരൺ വളരെ കാർക്കശ്യത്തോടെ പറഞ്ഞു.
ഒരു ദീർഘശ്വാസമെടുത്തിട്ട് ശ്രുതി കിരണിന്റെ മുൻപിൽ വന്നിരുന്നു.
“എന്താ ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയണം!”
“കിച്ചു, അത് പിന്നെ…”
“എന്റെ അടുത്ത് ന്യായീകരണമൊന്നും പറയേണ്ട! ഇന്നലെ ഞാൻ വന്നപ്പോൾ ഇവിടെയുള്ള അവസ്ഥ എന്താണെന്ന് എനിക്കറിയാം.”
“കിച്ചു പ്ലീസ്, ഞാൻ പറയുന്നത് ഒന്നുകേൾക്ക്…”
“വേണ്ട, ഒന്നും പറയേണ്ട! എനിക്കറിയാം… ഇത് നമ്മൾ രണ്ടുപേരുമായിട്ട് തുടങ്ങിയ ഒരു ഫാന്റസിയാണ്, അതും എനിക്കറിയാം. പക്ഷേ ഇപ്പോൾ കാര്യങ്ങൾ ഏത് വഴിക്കാണ് പോകുന്നത്? ഈ വീട്ടിൽ എനിക്കാണോ അതോ അവനാണോ അധികാരം? അവൻ ഇവിടെ വന്ന് ഇന്നലെ എന്തൊക്കെയാ കാണിച്ചു വെച്ചിരിക്കുന്നത്? മദ്യപാനം, സിഗരറ്റ് വലി… നീ ഇന്നലെ കുടിച്ചിരുന്നോ?” കിരൺ ദേഷ്യത്തോടെ ചോദിച്ചു.
“കിച്ചു… ഞാൻ…”
“നീ കുടിച്ചിരുന്നോ? അത്രമാത്രം അറിഞ്ഞാൽ മതി!”
“ചെറുതായിട്ട്…”
“എന്നിട്ട് ഇന്നലെ ഞാൻ ഇവിടെ വന്നു കേറിയപ്പോൾ ഈ വീടിന്റെ അവസ്ഥ എന്തായിരുന്നു എന്ന് അറിയാമോ? വീടിന്റെ വാതിൽ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല! ഈ വീട്ടിൽ വന്ന് ആരെങ്കിലും നിന്നെ എടുത്തുകൊണ്ട് പോയാൽ പോലും നീ അറിയാത്ത അവസ്ഥയിലായിരുന്നു! അഥവാ ഞാൻ വരുന്നതിനു പകരം നിന്റെ വീട്ടിൽ നിന്നോ എന്റെ വീട്ടിൽ നിന്നോ ആരെങ്കിലും വന്നിരുന്നെങ്കിലോ? എന്താകുമായിരുന്നു അവസ്ഥ?”
