അങ്കിൾ ജോൺ S2 – 3 1അടിപൊളി  

…

…

…

“എന്ത് ചൂടാ കിച്ചൂ … ഹോ, ക്ഷീണിച്ചുപോയി!”

…

….

…

“അല്ല, മാളിൽ എവിടെയാ ചൂട്? അവിടെ എസിയില്ലേ?”

…

….

“അയ്യോ, ഈ വണ്ടിയിൽ വരുന്ന വഴിയുള്ള കാര്യമാ പറഞ്ഞത്! ട്രാഫിക്കും ചൂടും… ആഹാ!”

…

…

…

“ഓഹ്, നീ ഇത്രയും വായിക്കിയതെന്താ ?”

…

…

“ഓഹ്, ഞാൻ ലേറ്റൊന്നുമല്ല! 2 മണിക്കൂറല്ലേ ആയുള്ളൂ… അല്ല കിച്ചുട്ടാ, എന്താ ഇത്ര ഗൗരവത്തിൽ?”

…

…

“നീ ഹരിയെ കണ്ടോ?”

പെട്ടെന്ന് ശ്രുതിയുടെ മുഖഭാവം മാറി. ചിരി മാഞ്ഞു; കള്ളി പിടിക്കപ്പെട്ടതുപോലെയുള്ള ഒരു ഭാവം വന്നു.

…

…

“ചോദിച്ചു തിരിഞ്ഞില്ലേ! ‘ ഹരിയെ കണ്ടോ എന്ന് ?”

…

…

…

“കിച്ചു, അത്…

…

…

“കണ്ടു. എന്നിട്ട് കുറച്ചുനേരം സംസാരിച്ചിരുന്നു. അത്രയേയുള്ളൂ.”

….

….

“നീ എന്താ ഇത് എന്നോട് പറയാതിരുന്നത്?”

…

…

“കിച്ചു, പറയാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല. ജസ്റ്റ് അവൻ വന്നു, കണ്ടു, സാധനം വാങ്ങാൻ കൂടെക്കൂടി. അതിനുശേഷം പോയി.”

…

…

കിരൺ അകത്തേക്ക് തിരിഞ്ഞുനടന്നു.

…

…

“കിച്ചു… കിച്ചു…” ശ്രുതി കിരണിനെ വിളിച്ചു.

കിരൺ തന്റെ മുറിയിൽ കയറി ബാത്ത്റൂമിൽ കയറി വാതിലടച്ചു. ശ്രുതി ഞെട്ടലോടെയും സങ്കടത്തോടെയും വാതിലിലേക്ക് നോക്കിനിന്നു. അവൻ എന്തിനാണ് ദേഷ്യപ്പെട്ടത്? അവന് എല്ലാം മനസ്സിലായോ? ഒരുനിമിഷം കുറ്റബോധവും ഭയവും കലർന്ന വികാരത്തിലൂടെ ശ്രുതി കടന്നുപോയി.

രണ്ടു മിനിറ്റിനുശേഷം ബാത്ത്റൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് ശ്രുതി യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നത്. പെട്ടെന്ന് ശ്രുതി നോർമലായി അഭിനയിച്ചു. ഇങ്ങനെ നിൽക്കുന്നത് കണ്ടാൽ കിച്ചുവിന് സംശയം തോന്നും. ശ്രുതി വേഗം തന്നെ ബാഗ് പാക്ക് ചെയ്യുന്നതുപോലെ ഓരോന്നായി എടുത്തുവെക്കാൻ തുടങ്ങി.

കിരൺ പുറകിലൂടെ വന്ന് ശ്രുതിയെ കെട്ടിപ്പിടിച്ചു.

…

…

…

“പേടിച്ചോ നീ?”

…

…

…

ശ്രുതി അവന്റെ പിടുത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു

…

…

“പോടാ… പേടിച്ചോ എന്നോ? പിന്നെ പേടിക്കാതെ? ഒരു കാര്യവുമില്ലാതെ ചുമ്മാ ദേഷ്യപ്പെടുന്നത് കണ്ടാൽ പേടിക്കില്ലേ?”

…

…

“എന്തിനാ

പേടിക്കുന്നത്?”

…

…

“പോ കിച്ചു, കളിക്കാതെ സാധനങ്ങളൊക്കെ എടുത്തുവെക്കാൻ നോക്ക്.”

…

…

“അതൊക്കെ എടുത്തുവെക്കാം. നീ എന്തൊക്കെയാ വാങ്ങിയത്?”

…

…

“കുറച്ച് ടവൽസ്, ഒരു ചെറിയ ഹാൻഡ് ബാഗ്, പിന്നെ ഒരു ജോഡി ഷൂ കൂടെ വാങ്ങി. മറ്റേത് അത്ര കംഫർട്ടബിൾ അല്ലായിരുന്നു, അത് മാറ്റി ഇതെടുത്തു.”

…

…

…

അതും പറഞ്ഞ് ശ്രുതി ഒരു ബ്ലാക്ക് ആൻഡ് ബ്ലൂ ചേർന്ന ഷൂ കിരണിനെ കാണിച്ചു.

…

…

“കൊള്ളാം! അതും കിച്ചുവിന്റെ ഷൂസിന്റെ അടുത്ത് വെച്ചേക്ക്. ബാക്കിയുള്ളതുകൂടി പാക്ക് ചെയ്യ്, എന്റെ കുറച്ചെടുത്ത് വെച്ചിട്ടുണ്ട്, ബാക്കി കൂടെ വെച്ചേക്ക്.”

…

…

“കിച്ചു, കഴിക്കാൻ എന്തെങ്കിലും ഓർഡർ ചെയ്യ്. എനിക്കൊന്നും ഉണ്ടാക്കാൻ വയ്യ. വൈകുന്നേരം ഇനി പാത്രം കഴുകിവെക്കാൻ വയ്യ കിച്ചു. എന്തായാലും നാളെ യാത്രയുള്ളതല്ലേ, രാത്രി പുറത്തുനിന്ന് കഴിക്കാം.”

…

…

“എന്നാ ശരി!”

…

…

“എന്നാ ശരി, നമുക്ക് ഓർഡർ ചെയ്യാം.”

കിരൺ തനിക്കും ശ്രുതിക്കുമുള്ള ഭക്ഷണം ഓർഡർ ചെയ്തു. അന്നത്തെ ദിവസം യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളും എല്ലാമായി മുന്നോട്ടുപോയി. ശ്രുതിയുടെ മുന്നിൽ കിരൺ ചിരിച്ചും കളിച്ചും സാധാരണപോലെ പെരുമാറിയെങ്കിലും അവന്റെ ഉള്ളിൽ ഒരു വിസ്ഫോടനം തന്നെ നടക്കുന്നുണ്ടായിരുന്നു!

ഒരു അഗ്നിപർവ്വതം തിളയ്ക്കുന്നതുപോലെ തലയിൽ എപ്പോഴും ചൂട്. ഉള്ളങ്കാലിൽനിന്ന് സൂചി കുത്തുന്നതുപോലെയുള്ള വേദന. താൻ എങ്ങനെ ഈ കടമ്പ കടക്കും? കഴിഞ്ഞ തവണ ഭാഗ്യം തുണച്ചതുപോലെ ഇത്തവണ ഒരു ഭാഗ്യവും തന്റെ ഭാഗത്തില്ലല്ലോ! ജോണിമായിട്ടുള്ളത് അവസാനിപ്പിക്കാനും അവിടുന്ന് പോകാനും തന്റെ കൂടെ കൂടെയുണ്ടായിരുന്ന ഒരു ഭാഗ്യവും… ഇവിടെ

തന്റെ കൂടെയില്ലെന്ന് കിരണിന് തോന്നിപ്പോയി.

…

…

തന്നോട് എല്ലാം മറച്ചുവെച്ച് നടക്കുന്ന ശ്രുതി… അവളെ കൂടുതൽ കൂടുതൽ തന്നിലേക്ക് അടുപ്പിക്കാൻ നോക്കുന്ന ഹരി… അവൾ നഷ്ടപ്പെടുമോ എന്ന ഭയം… ഈ ബന്ധം കൈവിട്ടുപോകുമോ എന്നുള്ള ഭയം… അതിനോടൊപ്പം ഇപ്പോളിതാ ജോണും ! എല്ലാവർക്കും വേണ്ടത് ഒരാളെ തന്നെ… ശ്രുതി, തന്റെ പെണ്ണ്!

Leave a Reply

Your email address will not be published. Required fields are marked *