പുറത്തെ ഒച്ചയും ബഹളവും കേട്ടാണ് ശ്രുതിയും മറ്റു സ്ത്രീകളും ഓടിയെത്തിയത്.
…
…
…
ചുറ്റും കൂടിയവർ കിരണിനെ പിടിച്ചുവെച്ചിരിക്കുന്നതും നിലത്ത് ആരോ ചോരയൊലിപ്പിച്ചു കിടക്കുന്നതുമാണ് അവർ കണ്ടത്.
എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അടുത്തേക്ക് ഓടിയെത്തിയ ശ്രുതി ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചുപോയി! കിരണിന്റെ കൈകളിൽ രക്തവും, മുഖത്ത് ഇതുവരെ കാണാത്തത്ര കടുപ്പമുള്ള ദേഷ്യവും നിറഞ്ഞുനിന്നിരുന്നു.
…
…
…
“കിച്ചു… എന്താ ഇത്?!” ശ്രുതി പേടിയോടെ ചോദിച്ചു.
…
…
ദേഷ്യത്തോടെ കിരൺ ശ്രുതിയെ ഒന്നു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
“ദീപക്കേട്ടാ എന്താ ഇവിടെ നടക്കുന്നേ? എന്താ ഇത്?”
…
…
ശ്രുതി പരിഭ്രമത്തോടെ ദീപക്കിനോട് ചോദിച്ചു.
…
…
“എനിക്കറിയില്ലെന്റെ പൊന്നു ശ്രുതീ… ഞാൻ നോക്കുമ്പോൾ ഇതാ രണ്ടും കൂടെ കിടന്ന് അടികൂടുന്നു!
…
…
എടാ
കിച്ചു, നിനക്കെന്താ പറ്റിയേ? നീ ഈ കാണിക്കുന്നേ?” ദീപക് കിരണിനോട് ആവലാതിപ്പെട്ടു.
…
…
“അത് അവനോട് ചോദിക്ക്! അവന്റെ വായിൽ നാക്കുണ്ടല്ലോ…”
…
…
കിരൺ ദേഷ്യത്തോടെ അലറി.
“ഹരി… എന്താടാ ഇത്? നിനക്കെന്താ പറ്റിയേ?” മറ്റുള്ളവർ നിലത്തുകിടക്കുന്ന ഹരിയോട് ചോദിച്ചു.
…
…
“എ… എനിക്കൊന്നുമില്ല. അവൻ കള്ളുകുടിച്ചിട്ട് വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ പിടിച്ച് ഇടിച്ചതാ… ഞാൻ ഒന്നും ചെയ്തിട്ടില്ല,” ഹരി വേദന കടിച്ചമർത്തി പറഞ്ഞു.
അത് കേട്ടതും ശ്രുതി സഹതാപത്തോടെ ഹരിയെയുംദേഷ്യത്തോടെ കിരണിനെയും നോക്കി.
…
…
“കിച്ചു… നീ എന്താ ഈ കാണിക്കുന്നേ? എന്താ ചെയ്യുന്നതെന്നെങ്കിലും നിനക്ക് വല്ല ബോധവുമുണ്ടോ?!” ശ്രുതി കിരണിന് നേരെ തട്ടിക്കയറി.
…
…
“എനിക്ക് അത്ര ബോധമില്ലാത്ത അവസ്ഥയൊന്നുമില്ലെടി! ആളുകൾ എന്താ പറയുന്നതെന്നും എന്താ ചെയ്യുന്നതെന്നും എനിക്ക് നന്നായി മനസ്സിലാകും!” കിരൺ വിട്ടുനൽകാതെ തിരിച്ചു പറഞ്ഞു.
…
…
എന്ത് ചെയ്യണമെന്നറിയാതെ ശ്രുതി കരഞ്ഞുകൊണ്ട് അവിടെയിരുന്നു.
പതിയെ അവിടെ രംഗം ശാന്തമാക്കി. ഹരിയുടെ മുഖത്തെ മുറിവുകളിൽ ഐസ് പാക്കറ്റുകൾ വെച്ചുകൊടുത്തു…
…
…
…
കിരണിനെ എല്ലാവരും കൂടി പിടിച്ച് കസേരയിൽ ഇരുത്തി. ശ്രുതി അവന്റെ അടുത്തിരുന്ന് അവനെ ശാന്തനാക്കാൻ ശ്രമിച്ചു. കുറച്ചു സമയത്തിനു ശേഷം മറ്റു സുഹൃത്തുക്കൾ ഓരോരുത്തരായി പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങി.
ശ്രുതി കിരണിനെയും കൂട്ടി കാറിനടുത്തേക്ക് നടന്നു. ദീപക് കിരണിനോട് പിന്നീട് വിളിക്കാമെന്ന് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ നിൽക്കാതെ കിരൺ വണ്ടിയിൽ കയറി. എല്ലാവരും ഹരിയെ ശുശ്രൂഷിക്കുന്നതും ആശ്വസിപ്പിക്കുന്നതും കണ്ട് കിരണിന് ഉള്ളിൽ ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
…
…
അതിനിടയിൽ ശ്രുതിയും ഹരിയെ ആശ്വസിപ്പിക്കാനായി അകത്തേക്ക് പോയത് അവനിൽ കടുത്ത ദേഷ്യമുണ്ടായി.അതുകൊണ്ടുതന്നെ മടങ്ങുന്ന വഴി കാറിലിരുന്ന് കിരൺ ഒന്നും സംസാരിച്ചില്ല.
…
…
ശ്രുതി തന്നെയാണ് കാറോടിച്ചത്. നിർത്താതെ കരഞ്ഞുകൊണ്ടാണ് അവൾ വണ്ടി ഓടിച്ചിരുന്നത്. വീട്ടിൽ വന്നുകയറിയതും ദേഷ്യത്തോടെ അവൾ കാറിന്റെ കീ എറിഞ്ഞു.
…
…
“നീ എന്താ ഈ കാണിക്കുന്നത്?” കിരൺ ചോദിച്ചു.
…
…
“നിനക്കെന്താ പറ്റിയത്? നിനക്ക് എന്നു മുതലാ ഇങ്ങനെയൊരു സ്വഭാവം തുടങ്ങിയത്? എന്തിനാ നീ അവനെ അവിടെയിട്ട് അങ്ങനെ തല്ലിയത്?”
…
…
“ഞാൻ അവനെ തല്ലിയത് മാത്രമാണോ നിനക്ക് കുഴപ്പം? അവന്റെ വായിൽ നിന്ന് വീണതൊന്നും നിനക്ക് കുഴപ്പമില്ലേ?”
…
…
“അവൻ എന്ത് പറഞ്ഞെന്നാ?”
“അത് ആ തെണ്ടിയോട് തന്നെ ചോദിക്കണം അവൻ എന്താ പറഞ്ഞതെന്ന്! ഇനി അവന്റെ വായിൽ നിന്ന് എന്തെങ്കിലും വീണാൽ അവനെ തല്ലുകയല്ല, മേത്തൂടെ വണ്ടി കയറ്റി ഇറക്കും
…
…
“നീ ഇങ്ങനെ അവിടേം തൊടാതെ സംസാരിക്കാതെ കാര്യം എന്താണെന്ന് വ്യക്തമായി പറ! എന്നാലല്ലേ എനിക്ക് മനസ്സിലാകൂ?”
…
…
“നിനക്കൊന്നും മനസ്സിലാവില്ലെടി… നിനക്കൊന്നും മനസ്സിലാവില്ല! പക്ഷേ ഞാൻ വലിയൊരു പൊട്ടനാണെന്ന് നീ കരുതുകയും വേണ്ട!”
