അങ്കിൾ ജോൺ S2 – 3 1അടിപൊളി  

…

…

​അങ്ങനെ ദിവസങ്ങളും ഒന്നുരണ്ട് ആഴ്ചകളും കടന്നുപോയി. അതിനിടയിൽ ഒരു ദിവസം ദീപക്കുമായുള്ള ഒരു മീറ്റിംഗിനായി പോവുകയായിരുന്നു കിരൺ.

…

…

…

യാദൃച്ഛികമായി ശ്രുതിയുടെ ഓഫീസിന്റെ മുന്നിലൂടെ പോകേണ്ടിവന്നപ്പോഴാണ്, ഹരിയുടെ കാർ ശ്രുതിയുടെ ഓഫീസിന് മുന്നിൽ കിടക്കുന്നത് കിരണിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ കിരൺ കാർ അവിടെ ഒതുക്കി നിർത്തി കാത്തിരുന്നു. മീറ്റിംഗിന് എത്താൻ കുറച്ച് വൈകുമെന്ന് ദീപക്കിനെ ഫോൺ വിളിച്ച് അറിയിച്ച ശേഷം അവൻ അവിടെത്തന്നെ തന്നെ വെയിറ്റ് ചെയിതു

….

​ഏതാണ്ട് പത്ത് മിനിറ്റോളം പുറത്ത് കിടന്ന ഹരിയുടെ കാർ പിന്നീട് ഓഫീസ് ബിൽഡിങ്ങിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗിലേക്ക് കയറിപ്പോകുന്നത് കിരൺ കണ്ടു. താൻ താഴേക്ക് കാർ ഓടിച്ചു കയറ്റിയാൽ ഹരി അത് കാണാനും, തന്റെ കാർ തിരിച്ചറിയാനും സാധ്യതയുണ്ടെന്ന് മനസിലാക്കിയ കിരൺ പുറത്ത് തന്നെ കാത്തുനിൽക്കാൻ തീരുമാനിച്ചു. അങ്ങനെ ഏതാണ്ട് മുക്കാൽ മണിക്കൂറോളമുള്ള കാത്തിരിപ്പിന് ശേഷമാണ് ഹരിയുടെ കാർ ബിൽഡിംഗിൽ നിന്നും പുറത്തേക്ക് വന്നത്…

…

…

എന്നാൽ അന്നങ്ങനെ ഹരിയെ കണ്ടതായോ സംസാരിച്ചതായോ…ഓഫീസിൽ നിന്ന് വന്ന ശേഷം ശ്രുതി കിരണിനോട് ഒന്നും പറഞ്ഞതുമില്ല. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന കിരണിന്റെ ചിന്തയ്ക്ക് അത് കൂടുതൽ ആക്കം കൂട്ടി.

​അങ്ങനെ ഒരു ദിവസം അവരുടെ ഫ്രണ്ട്സ് ഗ്രൂപ്പിൽ ഒരു സന്ദേശം വന്നു; സുഹൃത്തായ അലക്സിനും ഭാര്യയ്ക്കും കുഞ്ഞു പിറന്നിരിക്കുന്നു! വളരെ സന്തോഷം നൽകിയ ഒരു വാർത്തയായിരുന്നു അത്. എല്ലാവരും അലക്സിനെയും ഭാര്യയെയും ആശംസകൾ അറിയിക്കുകയും, വൈകുന്നേരം എല്ലാവരും കൂടി ആശുപത്രിയിലേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്തു.

​അന്ന് കിരൺ ഓഫീസിൽ നിന്ന്

കുറച്ച് നേരത്തെ ഇറങ്ങി ശ്രുതിയെയും കൂട്ടിയാണ് ആശുപത്രിയിലേക്ക് പോയത്. അവിടെയെത്തിയപ്പോൾ ദീപക്കും കുടുംബവും മറ്റ് സുഹൃത്തുക്കളുമെല്ലാം ഉണ്ടായിരുന്നു. എല്ലാവരും സംസാരിച്ചിരിക്കുന്നതിനിടയിലാണ് ഹരി വരുന്നത്. ഹരി വന്ന് എല്ലാവരോടും വിശേഷം ചോദിച്ചും പറഞ്ഞും എന്നാൽ മറ്റുള്ളവരോട് സാധാരണ രീതിയിൽ സംസാരിച്ചെങ്കിലും കിരണിനോട് മാത്രം അവൻ സംസാരിക്കാൻ കൂട്ടാക്കിയില്ല. എന്ന് മാത്രമല്ല, സംശയ്ക്കുന്ന സമയത്ത്…വന്നപ്പോൾ മുഖത്തുപോലും നോക്കാതെ, ഉള്ളിൽ ദേഷ്യം വെച്ചുകൊണ്ട് പെരുമാറുന്നതു പോലെയാണ് അവൻ പെരുമാറിയത്.

​കിരൺ അത് കൃത്യമായി ശ്രദ്ധിച്ചു. ഹരിയുടെ മുഖഭാവത്തിൽ നിന്ന് തന്നെ കിരണിന് കാര്യം മനസ്സിലായിരുന്നു. ശ്രുതി അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ മുഖം തിരിച്ചെങ്കിലും, ഹരി മറ്റുള്ളവരോട് പെരുമാറുന്നത് ശ്രദ്ധിച്ചപ്പോൾ കിരണിനോട് മാത്രമാണ് ഈ ദേഷ്യവും അവഗണനയും എന്ന് അവൾക്കും മനസ്സിലായി.

​ഇതിന് കാരണം എന്തായിരിക്കുമെന്ന് കിരണിന് ഏകദേശം ഊഹമുണ്ടായിരുന്നു. അന്ന് വീട്ടിൽ വെച്ചുണ്ടായ മദ്യപാന പ്രശ്നത്തിന് ശേഷം പിന്നീട് അവർ തമ്മിൽ കാണാനുള്ള യാതൊരു സാഹചര്യവും താൻ ഉണ്ടാക്കിയിട്ടില്ല. പുറത്തുവെച്ചോ വീട്ടിൽ വെച്ചോ അവർ പിന്നീട് കണ്ടിട്ടുണ്ടാകില്ല; അതാകും ഹരിയുടെ ഈ ദേഷ്യത്തിന് കാരണമെന്ന് കിരണിന് ഉറപ്പായി.

…

…

​അങ്ങനെ അന്ന് രാത്രി വീട്ടിൽ എത്തിയ ശേഷം കിരൺ ക്യാഷ്വലായി ശ്രുതിയോട് സംസാരിച്ചു:

…

…

“ഹരിക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ?”

…

…

അതെന്താ കിച്ചു അങ്ങനെ തോന്നാൻ

…

…

തോന്നി…

…

…

“ഏയ്… അങ്ങനെയൊന്നും ഇല്ലല്ലോ,” അവൾ തിരിച്ചു ചോദിച്ചു.”

…

…

“അതല്ല, എല്ലാവരോടും സംസാരിച്ചതുപോലെയല്ല ഹരി എന്നോട് പെരുമാറിയത്. മുഖത്തുപോലും നോക്കുന്നുണ്ടായിരുന്നില്ല. ഉള്ളിൽ എന്തോ ദേഷ്യവും അകൽച്ചയും വെച്ചുകൊണ്ട് സംസാരിക്കുന്നതു പോലെ

തോന്നി.”

…

…

​“ആണോ? ഞാൻ അവനോട് ചോദിച്ചു നോക്കാം കിച്ചു…” ശ്രുതി പറഞ്ഞു.

​“ഏയ്, അതിന്റെയൊന്നും ഒരു ആവശ്യവുമില്ല. അവൻ ഇപ്പോൾ എന്നോട് മിണ്ടിയില്ലെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *