അങ്കിൾ ജോൺ S2 – 3 1അടിപൊളി  

​ഒരു നിമിഷത്തെ ദേഷ്യത്തിന്റെ പുറത്ത് ചിന്തിച്ചുകൂട്ടി ഉണ്ടാക്കിയ പ്ലാനാണെങ്കിലും സംഗതി അത്ര മോശമല്ലെന്ന് കിരണിന് തോന്നി. പക്ഷേ ശ്രുതി ഏതെങ്കിലും രീതിയിൽ ഇതറിഞ്ഞാൽ, തന്നെ ഏറ്റവും മോശക്കാരനായിട്ടേ അവൾ കാണൂ. ശരിയാണ്, താൻ എപ്പോഴും ചിന്തിക്കുന്നതും ചെയ്യുന്നതുമെല്ലാം ചീപ്പായ കാര്യങ്ങളാണ്; പക്ഷേ ശ്രുതിയെ നഷ്ടപ്പെടാതിരിക്കാൻ ഇതാണ് ഏറ്റവും നല്ല വഴിയെന്ന് കിരണിന് തോന്നി.

​ചെന്ന് കയറുമ്പോൾ വീട്ടിലെ അവസ്ഥ എന്തായിരിക്കുമെന്ന് അറിയില്ല. അങ്ങനെ അന്ന് ജോണുമായുള്ള മീറ്റിങ്ങിനു ശേഷം കിരൺ വീട്ടിലെത്തി. അതിനുശേഷം ശ്രുതിയുമായി കൂടുതൽ തർക്കിക്കാനോ വഴക്കിനോ പോയില്ല. അന്ന് രണ്ടുപേരും തമ്മിൽ കാര്യമായി സംസാരമൊന്നും ഉണ്ടായില്ലെങ്കിലും, പിറ്റേന്ന് കിരൺ തന്നെ മുൻകൈ എടുത്ത് കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു.

ഹരിയുടെ വിഷയം ജോൺ ബാക്കി കൈകാര്യം ചെയ്തോളും എന്നുള്ളതുകൊണ്ട്, ശ്രുതിയുമായി കൂടുതൽ വഴക്കിടുന്നത് ശരിയല്ലെന്ന് കിരണിന് തോന്നി. അതിനാൽ അവൻ ജോണിന്റെ പദ്ധതികൾക്കായി കാത്തിരുന്നു.

…

…

…

ഹരിയുടെ ഫുൾ ബാക്ക്ഗ്രൗണ്ട് കുറച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും, അതിന് കുറച്ചു ദിവസമെടുക്കുമെന്നും ജോൺ പറഞ്ഞിരുന്നതിനാൽ കിരൺ ക്ഷമയോടെ ഇരിക്കാൻ തീരുമാനിച്ചു.

​അങ്ങനെ ഒന്ന രണ്ടു ദിവസങ്ങൾ കടന്നുപോകുമ്പോഴാണ് മറ്റൊരു സംഭവം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.

…

…

…

പണ്ടൊരിക്കൽ കിരണും ശ്രുതിയും തമ്മിൽ സംസാരിച്ച്, ജീവിതത്തിൽ അത്യാവശ്യമാണെന്ന് കരുതി എടുത്ത ഒരു തീരുമാനമുണ്ടായിരുന്നു; കിരൺ ജോലി രാജിവെച്ച് ഏതെങ്കിലും ബിസിനസ്സിലേക്ക് ഇറങ്ങണം എന്നതായിരുന്നു അത്. കിരണിന്റെ ആഗ്രഹവും അതുതന്നെയായിരുന്നു. അങ്ങനെയാണ് ദീപക്കിന്റെ സൂപ്പർമാർക്കറ്റ് ബിസിനസ്സിൽ പങ്കാളിയാകാൻ പണ്ട് കിരൺ തീരുമാനിക്കുന്നത്.

​ദീപക്കിന്റെ മൂന്നാമത്തെ സൂപ്പർമാർക്കറ്റിന്റെ പണികൾ തുടങ്ങുന്ന സമയം ആയപ്പോൾ ദീപക് കിരണിനെ വിവരമറിയിച്ചു. അവർ ഒരുമിച്ച് മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. തൽക്കാലം ജോലി രാജിവെക്കുന്നില്ലെന്നും, സൂപ്പർമാർക്കറ്റിന്റെ പണികൾ പൂർത്തിയായ ശേഷം അതിലേക്ക് മുഴുവനായി ശ്രദ്ധ കേന്ദ്രീകരിക്കാമെന്നുമാണ് തീരുമാനിച്ചത്. കെട്ടിടത്തിന്റെ പണി തീരാൻ അഞ്ചാറ് മാസം എങ്കിലും എടുക്കും. അതുകൊണ്ടുതന്നെ ആ സമയം വരെ ജോലിയിൽ തുടരുകയും, അതിനുശേഷം പതിയെ രാജിവെക്കുകയും ചെയ്യാം എന്ന് കിരൺ കരുതി.

​ബാംഗ്ലൂരിലെ ഫ്ലാറ്റ് വിറ്റ തുകയും നാട്ടിലെ ശ്രുതിയുടെയും കിരണിന്റെയും വിഹിതവുമൊക്കെയായി നല്ലൊരു തുക തന്നെ അവരുടെ പക്കൽ നീക്കിയിരിപ്പുണ്ടായിരുന്നു. കിരണിന് വേറെ ബാധ്യതകൾ ഒന്നുമില്ലാത്തതുകൊണ്ട് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു അവർ. അതിനാൽ ഈ പണത്തിന്റെ ഒരു ഭാഗം ബിസിനസ്സിൽ ഇട്ട് മുന്നോട്ട് പോകാനായിരുന്നു പദ്ധതി.

…

…

…

അങ്ങനെ ദീപക്കും കിരണും ഒരുമിച്ച് സൂപ്പർമാർക്കറ്റ് തുടങ്ങാനായി അനുയോജ്യമായ സ്ഥലം അന്വേഷിക്കാൻ തുടങ്ങി…

…

…അങ്ങനെ സ്ഥലം ഏകദേശം ഉറപ്പിച്ചു. കൊച്ചിയുടെ തിരക്കിൽ നിന്നും കുറച്ച് മാറിയാണെങ്കിലും, പ്രധാനപ്പെട്ട ടൗൺ ഏരിയയിൽ തന്നെ നല്ലൊരു സ്ഥലം അവർക്ക് ലഭിച്ചു. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവും വിശാലമായ കെട്ടിടവും പണിത് ഒന്ന് റെഡി ആക്കിയാൽ അടിപൊളിയാകും…ആ സ്ഥലം വാടകയ്‌ക്ക് എടുക്കുന്നതിനു പകരം ലീസിനായി എടുക്കാനാണ് അവർ തീരുമാനിച്ചത്. ലീസിനാകുമ്പോൾ സ്വന്തം ആവശ്യത്തിനനുസരിച്ച് കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്താനും കുറച്ചുകൂടി സൗകര്യപ്രദമായി ഉപയോഗിക്കാനും സാധിക്കുമെന്ന് അവർക്ക് തോന്നി. സ്ഥലം കണ്ടെത്തിയ ശേഷം അവിടെ പുതിയ കെട്ടിടം പണിയാൻ തന്നെ അവർ നിശ്ചയിച്ചു. ഇത് കാരണം ബിസിനസ്സ് തുടങ്ങാൻ കുറച്ച് കാലതാമസം ഉണ്ടാകുമെങ്കിലും, ഭാവിയിൽ ഇതാണ് ലാഭകരമെന്ന് രണ്ടുപേരും ഉറപ്പിച്ചു.

…

…

..

ആ സ്ഥലം ശരിയാക്കാൻ അവരെ സഹായിച്ചത് ഹരിയായിരുന്നു. എന്നാൽ ഹരിയുമായി സംസാരിച്ചതും ഇടപാടുകൾ നടത്തിയതുമെല്ലാം ദീപക് തന്നെയായിരുന്നു. ഒന്നുരണ്ട് തവണ മീറ്റിംഗുകളിൽ വെച്ച് കിരൺ ഹരിയെ കണ്ടിരുന്നെങ്കിലും, അവൻ കാര്യമായി കിരണിനോട് അടുത്തിടപഴകാനോ പഴയ സൗഹൃദം പുതുക്കാനോ ശ്രമിച്ചില്ല. ഹരിയുടെ ഈ പെരുമാറ്റം കിരണിന് ചെറിയൊരു സംശയം ഉണ്ടാക്കി. കാരണം, അന്നത്തെ വീട്ടിലെ പ്രശ്നങ്ങൾക്ക് ശേഷം ഹരിയും ശ്രുതിയും തമ്മിലുള്ള കൂടിക്കാഴ്ചകളെ കിരൺ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനുശേഷം പഴയ ‘കക്കൾഡ് ഫാന്റസിയെക്കുറിച്ചുള്ള ചർച്ചകളൊന്നും നടന്നിട്ടുമില്ലായിരുന്നു. അതിലുപരി, അന്ന് വീട്ടിൽ വെച്ചുണ്ടായ വഴക്കിനു ശേഷം ശ്രുതിയും ഹരിയും തമ്മിൽ വീടുകളിലോ ഓഫീസിലോ വെച്ച് കണ്ടുമുട്ടുന്നില്ലെന്ന് കിരണിന് ഏകദേശം ഉറപ്പായിരുന്നു കാരണം ഫോൺ ലൊക്കേഷനിലോ ക്യാമറകളിലോ അത്തരം സൂചനകളൊന്നും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *