…
…
…
“ഹലോ…” കരച്ചിലടക്കാൻ പാടുപെട്ട് ശ്രുതി പറഞ്ഞു.
…
…
“ശ്രുതിമോളെ… അവനെന്തേ?”
…
…
“അവൻ കിടന്നുറങ്ങുകയാണ് ദീപക്കേട്ടാ …”
…
…
“നിന്റെ സങ്കടം ഇനിയും മാറിയില്ലേ? നീ കരയുകയൊന്നും വേണ്ട, അതൊന്നും കാര്യമാക്കണ്ട…”
…
…
ഞാൻ ഹരിയോട് സംസാരിച്ചിരുന്നു… നമ്മുടെ ആ സ്ഥലത്തിന്റെ കാര്യം പറഞ്ഞാ വഴക്കിട്ടത് അങ്ങനെയൊക്കെയാ ഹരി പറഞ്ഞത്.
…
…
“രണ്ടാൾക്കും നല്ല ബോധമില്ലാത്തതുകൊണ്ട് നാളെ രാവിലെ ബോധം വരുമ്പോൾ നമുക്ക് ചോദിക്കാം. നീ അതോർത്ത് വിഷമിക്കണ്ട കേട്ടോ. പോയി കിടന്നോ…
…
…
…
രാവിലെ ഞാൻ അങ്ങോട്ട് വരാം. അവനോട് എനിക്കൊന്ന് സംസാരിക്കണം. അവന് എന്ന് മുതലാ ഈ സ്വഭാവം തുടങ്ങിയതെന്ന് എനിക്കറിയണമല്ലോ.
…
…
…
“ആഹ്… ശരി ചേട്ടാ ,” എന്ന് പറഞ്ഞ് ശ്രുതി ഫോൺ വെച്ചു.
…
…
…
സോഫയിലേക്ക് ഫോൺ വെച്ചതിന് പിന്നാലെ കിരണിന്റെ ഫോണിലേക്ക് തുടരെത്തുടരെ രണ്ട് മൂന്ന് നോട്ടിഫിക്കേഷനുകൾ വരുന്നത് ശ്രുതി കണ്ടു. ഫോൺ അൺലോക്ക് ചെയ്ത് നോക്കിയപ്പോൾ, “Wi-Fi is connected. Your TinyCam Home Camera new update available “
…
…
…
എന്ന് നോട്ടിഫിക്കേഷൻ ബാറിൽ കാണിച്ചു.
ആദ്യം അതത്ര ശ്രദ്ധിച്ചില്ലെങ്കിലും, വീണ്ടും മെസ്സേജുകൾ വന്നതോടെ എന്താണെന്നറിയാൻ ശ്രുതി
അതിൽ ക്ലിക്ക് ചെയ്തു. അത് ‘TinyCam’ എന്ന് പറയുന്ന ഒരു ആപ്ലിക്കേഷനിലേക്കാണ് പോയത്. അവിടെ ‘അപ്ഡേറ്റ്’ ഓപ്ഷൻ കാണിച്ചപ്പോൾ ശ്രുതി അത് ക്ലോസ് ചെയ്തു. അപ്പോൾ സ്ക്രീനിൽ പുതിയൊരു മെനു തെളിഞ്ഞുവന്നു; Cameras, Saved Data, Backup, Settings…
ശ്രുതി അതിലെ ‘Cameras’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു. തുടന്ന് കണ്ട കാഴ്ച ശ്രുതിയെ തികച്ചും ഞെട്ടിച്ചുകളഞ്ഞു!
താൻ സോഫയിലിരുന്ന് കരയുന്ന ലൈവ് ദൃശ്യങ്ങളാണ് അവൾ ഫോൺ സ്ക്രീനിൽ കാണുന്നത്! ക്യാമറ ഇരിക്കുന്ന ആംഗിളിലേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് വീടിനുള്ളിൽ ഒരു ക്യാമറ ഇരിക്കുന്നുണ്ടെന്ന് ശ്രുതിക്ക് മനസ്സിലായത്. ഇത്രയും നാളായിട്ടും വീടിനുള്ളിൽ അങ്ങനെയൊന്നുണ്ടെന്ന് അവൾ അറിഞ്ഞിരുന്നേയില്ല.
പരിഭ്രാന്തിയോടെ അവൾ ബാക്ക് അടിച്ച് മറ്റ് ക്യാമറ ഓപ്ഷനുകൾ കൂടി പരിശോധിച്ചു. ബെഡ്റൂമിലും ഹാളിലുമെല്ലാം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു! വീട്ടിൽ ഇങ്ങനെ ക്യാമറകൾ വെച്ചതിനെക്കുറിച്ച് കിരൺ തന്നോട് ഒരിക്കലും പറഞ്ഞിട്ടുണ്ടായിരുന്നില്ല.
…
…
…
അടിയുടെ വേദനയും , കൂടി ഇതും കൂടിയായപ്പോൾ ശ്രുതിക്ക് നെഞ്ച് പൊട്ടുന്നപോലെ തോന്നി
…
…
…
‘അപ്പോൾ ഇത്രയും നാൾ ഹരി ഇവിടെ വന്നുപോയതും ചെയ്തതുമെല്ലാം കിരൺ കണ്ടിട്ടുണ്ടാവണം! അതുകൊണ്ടാകും അവന് ഹരിയോട് ഇത്രയും ദേഷ്യവും എല്ലാരുടെയും മുന്നിൽ വെച്ച് അത്ര വലിയ വഴക്കും ഉണ്ടാക്കിയത്! ഇതെല്ലാം ലൈവായി കണ്ടിട്ടും കിരൺ ഒരു തവണ പോലും തന്നോട് ഇതിനെപ്പറ്റി ചോദിച്ചതുമില്ലല്ലോ… എന്തെല്ലാം കാര്യങ്ങളാണ് അവൻ മനസ്സിൽ ഒളിച്ചുവെച്ച് പെരുമാറിയത്?!’
ശ്രുതിയുടെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞു…
…
…
…
ശ്രുതിയുടെ മനസ്സിലേക്ക് കുറ്റബോധവും ദേഷ്യവും സങ്കടവുമെല്ലാം തികട്ടിവന്നു. വിഷമം സഹിക്കാനാവാതെ കരഞ്ഞു കരഞ്ഞ് എപ്പോഴോ അവൾ
സോഫയിൽ കിടന്നുറങ്ങിപ്പോയി….
…
…
…
പിറ്റേന്ന് വളരെ വൈകിയാണ് കിരൺ ഉണർന്നത്. എഴുന്നേറ്റ് മുറിയിലെ ക്ലോക്കിൽ നോക്കിയപ്പോൾ സമയം പത്തര കഴിഞ്ഞിരുന്നു. തലേന്ന് രാത്രി നടന്ന സംഭവങ്ങളെല്ലാം അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.
…
…
…
ഹരിയുമായുള്ള ഇന്നലത്തെ സംഭാഷണം ഒരുഘട്ടത്തിൽ കൈവിട്ടുപോയിരുന്നു എന്ന് അപ്പോഴാണ് കിരണിന് ഓർമ്മ വന്നത്.
(തലേന്ന് രാത്രി നടന്നത്):
…
…
…
“എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു എന്നേയുള്ളൂ. അത് വേറെ അർത്ഥത്തിൽ എടുക്കേണ്ട കാര്യമില്ല.”
…
…
“ഓ… ആയിക്കോട്ടെ. പിന്നെ തങ്ങളുടെ ബിസിനസ് ഒക്കെ എങ്ങനെ പോകുന്നു?”
“നന്നായി പോകുന്നുണ്ട്. ദീപക് പറഞ്ഞില്ലേ?”
…
…
…
“ആഹ്… പറഞ്ഞു പറഞ്ഞു. ആ സ്ഥലം ഞാൻ ശരിയാക്കി കൊടുത്ത കാര്യം ദീപക് പറഞ്ഞിരുന്നു.”
