ഭദ്ര നോവല്‍ 2

“ഇയ്യ് പൊക്കോളൂ ഞാൻ പറയാ..”
കതകടച്ചു കൊണ്ട് ചാരു ഹരിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

സ്നാനം കഴിഞ്ഞ് ഹരി ഉമ്മറത്തേക്ക് ചെന്നു
ഭാർഗ്ഗവിതമ്പുരാട്ടിയോടായി തിരുമേനിയുടെ സഹായികൾ കാര്യമായി ട്ടെന്തോ തിരക്കിട്ട ചർച്ചയിലായിരുന്നു.

ഹരിയേകണ്ടതും തമ്പുരാട്ടി അവർ വന്നതിന്റെ കാര്യകാരണം ബോധിപ്പിച്ചു.

“മനക്കലൊരു ദുർമരണം കാണണു
ന്ന് ഇന്ന് രാത്രി ഭദ്രേനെ ആവാഹിച്ചു ബന്ധിക്കണത്രേ..അതിന് ആവാഹനക്കളമൊരുക്കാൻ വന്നതാ ഇവര്..
ന്താ വേണ്ടത് ച്ച ചെയ്തുകൊടുക്കൂ ഹരികുട്ടാ…”

“മുത്തശ്ശിക്ക് ഒരു പണിയുല്ല്യേ…. ആവാഹനം മണ്ണാങ്കട്ട… ”
പുച്ഛത്തോടെ ഹരി പറഞ്ഞു.

“ഹരികുട്ടാ…”
ഭാർഗ്ഗവിതമ്പുരാട്ടി ഉച്ചത്തിൽ വിളിച്ചു.

ഹരി മുറ്റത്തേക്കിറങ്ങി നടന്ന് പടിവാതിൽക്കലെത്തിയപ്പോഴേക്കും ശക്തമായ കാറ്റടിക്കാൻ തുടങ്ങി

ശക്തിയാർന്ന കാറ്റിനെ തടയാൻ ഹരിക്ക് കഴിഞ്ഞില്ല.
ചുഴലിയായി വന്ന കാറ്റ് ഹരിയെ തള്ളികൊണ്ടുപോയി.
കൊഴിഞ്ഞുവീണ മാവിന്റെയും, വരിക്കപ്ലാവിന്റെയും ഇലകൾ അന്തരീക്ഷത്തിൽ പറന്നുയർന്നു.

“അമ്മേ…ദേവീ.. ചതിച്ചല്ലോ…”
ഭാർഗ്ഗവിതമ്പുരാട്ടി നെഞ്ചത്ത് കൈവച്ചുപറഞ്ഞു.
പൊടിപടങ്ങൾ മനക്കാലിന്റെ ചുറ്റിയിലും വ്യാപിച്ചു.

മഠത്തിൽ തിരുമേനിയുടെ സഹായികളിൽ ഒരാൾ മുറ്റത്തേക്കിറങ്ങി വിരൽകൊണ്ട് മണ്ണിൽ ഒരു നക്ഷത്രം വരച്ചു.
മറ്റെയാൾ ചുവന്നപട്ടിൽ പൊതിഞ്ഞ ഭസ്മമെടുത്ത്‌ നക്ഷത്രത്തിന്റെ 5 മുഖങ്ങളിലായി നിക്ഷേപിച്ചു.
എന്നിട്ട് കുങ്കുമം കൊണ്ട് 5 മുഖങ്ങളെയും ബന്ധിപ്പിച്ചു.
മുകളിലേക്ക് കൈയുയർത്തികൊണ്ട് രണ്ടുപേരും കണ്ണുകളടച്ച് ദുർഗ്ഗാദേവിയെ ധ്യാനിച്ചുകൊണ്ട് രക്ഷാമന്ത്രങ്ങൾ ഉരുവിട്ടു.
കാറ്റിൽ ഭസ്മവും,കുങ്കുമവും ഒന്നുചേർന്ന് അന്തരീക്ഷത്തിൽ കലർന്നു.
കാറ്റിന്റെ ശക്തി ക്രമാതീതമായി കുറഞ്ഞ്
പതിയെ ശാന്തമായി,
നിലത്ത് വീണുകിടക്കുന്ന ഹരിയെ തിരുമേനിയുടെ സഹായികൾ പിടിച്ചെഴുന്നേല്പിച്ചു,

” കിഴക്ക് ദിക്കിൽ ആവാഹനക്കളമെഴുതാനുള്ള സ്ഥലം, അതെവിട്യാ ചാ കാണിച്ചുതര്യാ…”
എഴുന്നേൽപ്പിക്കുന്നതിനിടയിൽ സഹായകളിലൊരാൾ പറഞ്ഞു.

അപ്പോഴേക്കും ചാരുവും, സാവിത്രി തമ്പുരാട്ടിയും കൂടെ മുറ്റത്തേകോടിയെത്തി.

സഹായകളുടെ കൈയിൽ നിന്നും ഹരിയെ അവർ ഏറ്റുവാങ്ങി അകത്തേക്ക് കൂട്ടികൊണ്ട് പോയി.
ആവാഹനക്കളമെഴുതാൻ പറ്റിയ ഒരുമുറി സാവിത്രിതമ്പുരാട്ടി അവർക്ക് കാണിച്ചുകൊടുത്തു.

“തിരുമേനി രാത്രില് വരും, അപ്പഴേക്കും ഞങ്ങൾക്കിത് തീർക്കണം, ന്നാ തമ്പുരാട്ടി നിൽക്കണം ന്നില്ല്യാ.. പൊക്കോളൂ.. അനർത്ഥങ്ങൾ ണ്ടാവാൻ സാധ്യതണ്ട്, ന്തേലും ച്ചാ വിളിക്ക്യാ…”

സവിത്രിതമ്പുരാട്ടി തിരിഞ്ഞു നടന്നു.

മുകളിലെ തന്റെ മുറിക്കുള്ളിലിരുന്നുകൊണ്ട് നാഗക്കാവിലേക്ക് നോക്കിയിരിക്കുകയായിരുന്നു ചാരു.
മിന്നൽവേഗത്തിലൊരു മൂങ്ങ വലിയ ശബ്ദമുണ്ടാക്കി ജാലകത്തിന്റെ അഴിക്കുമുൻപിൽ വന്നു നിന്നു.

ഭയംകൊണ്ട് ചാരു കസേരയിൽ നിന്നുമെഴുന്നേറ്റു.

അത് തന്നെത്തന്നെയാണ് നോക്കുന്നതെന്ന് മാനസിലാക്കിയ ചാരു ജാലകപ്പൊളി അടക്കാൻ നിന്നു.

പതിയെ മൂങ്ങയുടെ സ്ഥാനത്ത് ഭദ്രയായിമാറുന്നത് കണ്ടപ്പോൾ അവൾ രണ്ടടി പിന്നിലേക്ക് വലിച്ചുവച്ചു.

ശക്തമയാ കാറ്റ് മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി തുറന്ന്കിടന്ന വാതിൽപൊളികൾ താനെ അടഞ്ഞു.

“ന്നെ പറഞ്ഞയക്കാൻ ഇയ്യും കൂട്ട് നിക്കാണോ.?”
ഇടറിയ ശബ്ദത്തിൽ ഭദ്ര ചാരുവിന്റെ പിന്നിൽ നിന്ന്കൊണ്ട് ചോദിച്ചു.

പിന്നിലേക്ക് തിരിഞ്ഞുനിന്ന ചാരു ഭദ്രയെ കണ്ടതും
ഊറിവന്ന ഉമിനീർ വലിച്ചിറക്കി.
അല്ലെന്ന് തലയാട്ടി.

“തിരുമേനി വന്നാൽ നിക്ക് പോയേ പറ്റു, അതിന് മുൻപേ നിക്കൊരു കർമ്മംകൂടെ ചെയ്ത് തീർക്കണം”

അടഞ്ഞുകിടന്ന ആ മുറിയുടെ വാതിലിൽ ഹരി ആഞ്ഞുമുട്ടി

“ചാരൂ… വാതില് തുറക്കൂ…ചാരൂ…”
ഹരിയുടെ ശബ്ദംകേട്ട ഉടനെ ചാരുവിന്റെ കണ്ണിൽ നിന്നും ഭദ്ര പതിയെമാഞ്ഞുതുടഞ്ഞി.

“ന്തായിരിക്കും ആ കർമ്മം..”
അവൾ സ്വയം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *