ഭദ്ര ആർത്തുച്ചിരിച്ചു.
“ദേവേട്ടനായിരുന്നു ആദ്യം,പക്ഷേ നിക്ക് കഴിയാതൊണ്ട് നാഗദേവതകൾ ഏറ്റെടുത്തു.
പിന്നെ അപ്പുവേട്ടൻ, ഇനി നീ…
തയ്യാറായിക്കോളു രാമൻ നായരെ…”
“അപ്പോൾ… അപ്പുഞ്ഞ്…”
“ഹ ഹ ഹ….”
ഭദ്ര ആർത്തുചിരിച്ചു.
വായയിൽ നിന്നും ഭദ്രയുടെ ദ്രംഷ്ഠകൾ വളരാൻ തുടങ്ങി.
കണ്ണിൽനിന്നും ചുടുരക്തം ഒലിച്ചിറങ്ങി.
അവൾ രാമൻനായരുടെ അടുത്തേക്ക് ഒഴുകിയെത്തി…
ഒന്നും ചെയ്യാൻ കഴിയാതെ നിസഹായനയി രാമൻ നായർ നാലടിവീതിയുള്ള കട്ടിലിൽ കിടന്നു നിലവിളിച്ചുയെങ്കിലും
ശബ്ദം പുറത്തേക്ക് വന്നില്ല.
ഭദ്ര തന്റെ കൈകൾ അയാളുടെ കഴുത്തിലേക്ക് നീട്ടി.
ജീവന് വേണ്ടി രാമൻ നായർ കട്ടിലിൽ കിടന്ന് പിടഞ്ഞു.
മഠത്തിൽതിരുമേനി തന്റെ വലത് ഭാഗത്തെ നാക്കിലയിൽ നിന്ന് പുഷ്പ്പങ്ങളെടുത്ത് മന്ത്രങ്ങൾ ഉരുവിട്ട് ഹോമകുണ്ഡത്തിലേക്ക് അർപ്പിച്ചു.
“ഓം ഭദ്രകാള്യെ നമഃ,
ഓം രുദ്രാസുതായെ നമഃ
ഓം ഭവാന്യേ നമഃ
ഓം ഭവനാശിന്യേ നമഃ”
അഗ്നി ഹോമകുണ്ഡത്തിൽനിന്നും ആളിക്കത്തി..
ഭദ്രക്ക് തന്റെ ശക്തി ചോർന്നു പോകുന്നത്പോലെ തോന്നി.
ആവാഹനപൂജതുടങ്ങിയാൽ
തനിക്ക് തിരിച്ചുപോകേണ്ടിവരുമെന്ന സത്യം മനസിലാക്കിക്കൊണ്ട് ഭദ്ര അയാളുടെ കഴുത്ത് രണ്ടുകൈകൾ കൊണ്ടും പിടിച്ചമർത്തതി
മൂർച്ചയുള്ള അവളുടെ നഖങ്ങൾ കഴുത്തിലേക്കിറങ്ങി വ്രണപ്പെടുത്തി.
പക്ഷെ തിരുമേനിയുടെ മന്ത്രശക്തിയെ ചെറുത്തുനിൽക്കാൻ ഭദ്രക്ക് കഴിഞ്ഞില്ല.
അവളുടെ കൈകൾ തളരുന്ന പോലെ തോന്നി
വർഷങ്ങളോളം നരകയാതനയനുഭവിച്ച് പാലമരത്തിൽ തന്റെ ലക്ഷ്യം മാത്രം മനസിൽ വളർത്തികഴിഞ്ഞിട്ട് അവസാനം തനിക്ക് പൂർത്തികരിക്കാതെ മടങ്ങേണ്ടി വരുമോയെന്ന് ഭദ്ര ഭയപ്പെട്ടു.
വർഷങ്ങളോളം നരകയാതനയനുഭവിച്ച് പാലമരത്തിൽ തന്റെ ലക്ഷ്യം മാത്രം മനസിൽ വളർത്തി കഴിഞ്ഞിട്ട് അവസാനം അത് പൂർത്തികരിക്കാനാവാതെ മടങ്ങേടി വരുമോയെന്ന് ഭദ്ര ഭയപ്പെട്ടു.
തിരുമേനി മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിച്ചുകൊണ്ടേയിരുന്നു.
ഓരോ തവണയും അഗ്നി അത് സ്വീകരിച്ച് അനുഗ്രഹം ചൊരിഞ്ഞു.
ഭദ്ര രാമൻനായരുടെ കഴുത്ത്പിടിച്ചു ഞെരിക്കുമ്പോഴും ലക്ഷ്യം നിറവേറ്റാൻ കഴിയുമോയെന്ന ശങ്ക അവളുടെ ഉള്ളിൽ ഉടലെടുത്തു.
ദുർഗ്ഗാദേവിയുടെ ശക്തി ഭദ്രയെ ആവരണം ചെയ്തപ്പോൾ
പുറത്തേക്ക് വന്ന അവളുടെ ദ്രംഷ്ടകൾ പിൻവലിഞ്ഞു.
പതിയെ രാമൻനായരുടെ കഴുത്തിലെ പിടിയഴഞ്ഞു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ രാമൻനായർ മരണവെപ്രാളം കൊണ്ടു.
ഭദ്ര അലറിവിളിച്ചു…
കഴുത്തിൽ നിന്നും പിടിവിട്ട ഭദ്ര ആ ഒറ്റമുറിക്കുള്ളിൽകിടന്ന് പരിഭ്രാന്തി പരത്തി.
“വേണ്ടാ…ന്നെ വിളിക്കരുത് തിരുമേനി…
നിക്ക് നിഗ്രഹിക്കണം ഇവനെ,
അൽപ്പസമയം കൂടെ നിക്ക് വേണം അത് കഴിഞ്ഞാ ഞാൻവാരം…
തിരുമേനി പറയണ കളത്തിലിരിക്കാം.”
അഗ്നിയിലേക്ക് നോക്കിക്കൊണ്ട് തിരുമേനി പുഞ്ചിരിച്ചു.
“ഭദ്രേ…മടങ്ങിവരൂ….വരാൻ…
ഒരാളുടെ ജീവനെടുക്കാൻ നിനക്ക് അവകാശല്ല്യാ…”
തിരുമേനി വീണ്ടും അഗ്നിയിലേക്ക് നോക്കിക്കൊണ്ട് കല്പിച്ചു.
ശിരസ് വെട്ടിപൊളിയുന്ന വേദന അനുഭവപ്പെട്ട ഭദ്ര തന്റെ രണ്ടു കൈകളുംകൊണ്ട് നെറ്റി അമർത്തിപിടിച്ചു.
വേദനകൊണ്ടവൾ അലറി.
ശക്തമായ കാറ്റ് മുറിക്കുള്ളിലേക്ക് പാഞ്ഞുകയറി,
ഭദ്രയുടെ കണ്ണിൽനിന്നും രക്തം ഒഴുകാൻ തുടങ്ങി.
ഓരോ തുള്ളിരക്തവും നിലത്തുവീണ് തേങ്ങി തേങ്ങിക്കരഞ്ഞു.
ശ്വാസം തിരിച്ചുകിട്ടിയ രാമൻനായർ രണ്ട് കൈകളുംകൂപ്പി കേണപേക്ഷിച്ചു.
അവളെ പിടിമുറിക്കിയ ബന്ധനം വകവക്കാതെ ഭദ്ര രാമൻനായരെ നിഗ്രഹിക്കാൻ സർവ്വ ശക്തിയുമെടുത്ത് വീണ്ടും അയാളുടെ അടുത്തേക്ക് ചെന്നു.
ഭദ്ര അയാളുടെ കഴുത്തിൽ തൊട്ടതും മണ്ണുകൊണ്ട് തേച്ച ചുമരിലേക്ക് തെറിച്ചുവീണതും ഒരുമിച്ചായിരുന്നു.
നിലത്ത് വീണ അവൾക്ക് ചുറ്റും തിരുമേനിയുടെ മന്ത്രശക്തിയിൽ അഗ്നിവലയം പ്രത്യക്ഷപ്പെട്ടു.
പുറത്തകടക്കാൻ കഴിയാത്ത വിധം അവളെ തിരുമേനിയുടെ നിയന്ത്രണത്തിലാക്കി.
ജീവൻ തിരിച്ചുകിട്ടിയ രാമൻനായർ സർവ്വ ദൈവങ്ങളെയും വിളിച്ച് നന്ദി പറഞ്ഞു.
