ഭദ്ര നോവല്‍ 2

മനക്കലെ നാഗക്കാവ് കടന്ന് കുറച്ചുദൂരംതാണ്ടി ഇടത്തോട്ട് തിരിഞ്ഞ് ശിവക്ഷേത്രത്തിലേക്കുപോകുന്ന ഇടവഴിയിലേക്ക് ഹരി കടന്നു.
ചുറ്റിലും നിലാവ് ചൊരിഞ്ഞിരിക്കുന്നു.
ചീവീടിന്റെ കനത്ത ശബ്ദം അയാളുടെ
ചെവിയിലേക്ക് തുളഞ്ഞുകയറി.

“അച്ഛന് പോകാൻ കണ്ടനേരം. ”
അച്ഛന്റെ പ്രവർത്തിയെ ഹരി പോകുന്ന വഴിക്കുമുഴുവനും ശപിച്ചുകൊണ്ടേയിരുന്നു.

ഇടവഴികളിലൂടെ നടന്നുപോകുന്ന ഹരിയുടെ കഴുത്തിലേക്ക് വഴിയിലേക്ക് ചാഞ്ഞുനിന്ന മാവിന്റെ ശിഖരത്തിൽനിന്ന് ഒരു ചെറിയപ്രാണി വീണു, ഉടനെ ഹരി കൈകൊണ്ട് തട്ടിമാറ്റിയിട്ട് അൽപ്പനേരം അവിടെത്തന്നെ നിന്നു.

പ്രാണിവീണ ഭാഗം അയാൾ കൈകൊണ്ട് തടവിയപ്പോൾ അവിടെ തളിർത്തു നിൽക്കുന്നുണ്ടായിരുന്നു കൂടെ കലശമായ ചൊറിച്ചിലുംഅനുഭവപ്പെട്ടു.

ഇടതുകൈകൊണ്ട് ഹരി കഴുത്ത് ചൊറിഞ്ഞു. കഴുത്തിൽ തടസമായി നിന്ന രക്ഷ അയാൾ ഊരിയെടുത്തു.

“ഓരോരോ സാധനം തന്നിരിക്ക്യാ… രക്ഷയാണത്രേ… ഹും…”
ഈർഷ്യത്തോടെ ഹരി സ്വയം പറഞ്ഞു.
എന്നിട്ട് കൈയിലുള്ള രക്ഷ അയാൾ ദൂരേക്ക് വലിച്ചെറിഞ്ഞതും.
ഇടവഴിയിലേക്ക് ഇളംകാറ്റ് ഒഴുകാൻ തുടങ്ങി, വൃഷികമാസത്തിലെ തണുപ്പും ഇളംങ്കാറ്റും ഹരിയുടെ ശരീരത്തെ വലിഞ്ഞുമുറുക്കി.
പതിയെ കാറ്റിന്റെ ശക്തികൂടി ചാഞ്ഞുകിടന്ന മാവിന്റെ ശിഖരം കാറ്റിന്റെ ശക്തിയിൽ ഹരിയുടെ പിന്നിലേക്ക് ഓടിഞ്ഞുവീണു. ഹരി മുൻപോട്ട് നടന്നു.
ശിവക്ഷേത്രം കഴിഞ്ഞ് അയാൾ ചെറിയ വനത്തിനടുത്തെത്തി.
വള്ളികൾ പടർന്ന് വഴിയെ തടസപ്പെടുത്തി.
ഹരി വള്ളിയിൽ പിടിച്ചതും അതിനോട് ചാരി ചുറ്റികിടക്കുന്ന ഉഗ്രവിഷമുള്ള സർപ്പം സിൽക്കാരം മീട്ടിയതും ഒരുമിച്ചായിരുന്നു.

“ഹേ..”

ഹരി പേടിച്ച് പിന്നിലേക്ക് രണ്ടടിവച്ചു,
മൂന്നാമത്തെയടി വച്ച് ചവിട്ടിയത് കരിമ്പൂച്ചയുടെ വാലിൽ ആയിരുന്നു.

വാലിൽ ചവിട്ട് കിട്ടിയ കരിമ്പൂച്ച ഹരിയുടെ ശരീരത്തിലെക്കെടുത്ത് ചാടി.

ഇത്തവണ ഭയമയാളെ പിടിമുറുക്കി.
കരിമ്പൂച്ച പിന്തിരിഞ്ഞുപോയി.

ശക്തമായ കാറ്റിൽ ഉടുമുണ്ടിന് മുകളിൽ കെട്ടിയ ചുവന്നപട്ട് ഊരിവീണത് ഹരിയറിഞ്ഞില്ല..

വനത്തിനുള്ളിൽ പാലപ്പൂവിന്റെയും, അരളിയുടെയും ഗന്ധം പരക്കാൻ തുടങ്ങി.
തന്റെ പിന്നിലരോ നിൽക്കുന്നുടെന്ന് തോന്നിയഹരി തിരിഞ്ഞുനോക്കി.

മുഖം വ്യക്തമല്ലാത്ത ഒരു സ്‌ത്രീ രൂപം.
ഹരി സൂക്ഷിച്ചു നോക്കി
പതിയെ ആ മുഖം ഭദ്രയുടെയായിമാറി.
ഭദ്ര ഹരിയുടെ നേർക്ക് നിന്നു.

വവ്വാലുകൾ കൂട്ടം കൂട്ടമായി പറന്നുയർന്നു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന
നായ്ക്കൾ ഓരിയിടാൻ തുടങ്ങി.
കാലിലെന്തൊ ഇഴയുന്നപോലെ തോന്നിയ ഹരി താഴേക്ക്‌നോക്കി.
വെള്ളിനിറത്തിലുള്ള നാഗം കാലിനെ സ്പർശിച്ചു ഇഴഞ്ഞുനീങ്ങുന്നത് കണ്ട ഉടനെ ഹരി തന്റെ വലതുകാൽ ശക്തിയായി കുടഞ്ഞു,
നാഗം തെറിച്ചു ഭദ്രയുടെ കാൽക്കൽവീണു.
പെട്ടന്ന് തന്നെ അത് അപ്രത്യക്ഷമാകുകയും ചെയ്തു.

ഭയം ഹരിയുടെ മനസിന്റെ സമനില തെറ്റിച്ചനിമിഷത്തിൽ തന്നെ ഭദ്രയുടെ ശരീരം തീഗോളമായി അവന്റെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചു.
വലിയശബ്ദത്തോടെ ഹരി അലറിവിളിച്ചു..

ഹോമകുണ്ഡത്തിലെ അഗ്നി ജ്വലയായ് മുകളിലേക്കുയർന്നു.
ധ്യാനത്തിലിരുന്ന തിരുമേനി കണ്ണുതുറന്ന്
ഹോമാകുണ്ഡത്തിലേക്ക് നോക്കി.
ഹരിയുടെ ശരീരത്തിലേക്ക് ഭദ്രകുടിയേറുന്ന കാഴ്ച്ചകണ്ട് അയാളൊന്ന് പുഞ്ചിരിച്ചു.

“ഓം കാളീശക്തി ദുർഗ്ഗായ നമഃ”

ഹോമകുണ്ഡത്തിലേക്ക് തീർത്ഥജലവും, നെയ്യും, അർപ്പിച്ചു.
അഗ്നി ജ്വലകളായി ഉയർന്നു.

ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിയും ചാരുവുംകൂടെ കണ്ണുകളടച്ച് ദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

ഹരിയുടെ അലർച്ചയിൽ ആ ചെറിയവനം മുഴുവനും പ്രകമ്പനം കൊണ്ടു,
ചെറുജീവികളെല്ലാം മാളത്തിൽകയറിയൊളിച്ചു.

ഭദ്ര ഹരിയുടെ ശരീരവുമായി വന്നവഴി തിരിച്ചു നടന്നു. ഓരോ ഇടവഴിയിലെത്തുമ്പോഴും പ്രകൃതി അവൾക്ക് വഴിയൊരുക്കി കാത്തിരുന്നു,

അവൾക്ക് കൂട്ടിനായി സ്വർണമിറമുള്ള സർപ്പവും, ഇളംങ്കാറ്റു മുണ്ടായിരുന്നു പിന്നാലെ,
ഇളംങ്കാറ്റിൽ ഭദ്രയുടെ മുട്ടോളമെത്തിനിൽക്കുന്ന മുടിയിഴകൾ പാറിനടന്നു.

Leave a Reply

Your email address will not be published. Required fields are marked *