ഭദ്ര നോവല്‍ 2

പഴയ ഒരു തറവാട്ടിലേക്കായിരുന്നു ഭദ്ര ഹരിയെയും കൊണ്ട് പോയത്.
ഉമ്മറത്തിണ്ണയിലേക്ക് കയറിയ അവൾ അടഞ്ഞുകിടന്ന
തിരുട്ടിവാതിലിലൂടെ അകത്തേക്ക് പ്രവേശിച്ചു. ഇടനാഴികയിലൂടെ നടന്ന ഭദ്ര വലത്തോട്ട് തിരിഞ്ഞ് കിഴക്ക് ഭാഗത്തെ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് കടന്നു.

പുല്ലായ വിരിച്ച കട്ടിലിൽ വലത് കാൽ അൽപ്പമുയർത്തി നീണ്ട് നിവർന്ന് കിടക്കുകയായിരുന്നു രാമൻനായർ.

ഭദ്ര അയാളെ അടിമുടിയൊന്ന് നോക്കി.
അടുത്തുള്ള മരത്തിന്റെ കസേര വലിച്ചിട്ട് ഹരിയെയും കൊണ്ട് അവളവിടെ ഇരുന്നു.

ഭദ്ര പതിയെ രാമൻ നായരെ തട്ടിവിളിച്ചു.
ഉറക്കത്തിലായിരുന്ന അയാൾ കണ്ണുതുറന്ന് ഒന്ന് നോക്കിയശേഷം വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.
ഹരി വീണ്ടും വിളിച്ചു.
കണ്ണ് തുറന്ന് ഭദ്രയെ കണ്ടപ്പോൾ അയാൾ ഞെട്ടിയെഴുനേറ്റു.

പക്ഷെ നിമിഷനേരംകൊണ്ട് അവൾ ഹരിയായിമാറി.

“ഹോ… ഹരികുഞ്ഞോ….പേടിച്ചു പോയല്ലോ കുട്ട്യേ… ന്താ ഈ നേരത്ത്, അല്ല ങ്ങനെയാ അകത്തേക്ക്…”

“പ്പങ്ങേനെണ്ട് രാമൻ നായരെ… വേദനയൊക്കെ മാറിയോ..”
ചെറുപുഞ്ചിരിതൂക്കി ഹരി ചോദിച്ചു.

“ഉവ്വ്…ന്നാലും ശകലം വേദന ണ്ടേ…
സാര….. അല്ല തിപ്പവിടന്നാ മേൽമുണ്ടോന്നുല്ല്യാതെ വരണേ.. ”
മറുപടിപറഞ്ഞുമുഴുവനാക്കാതെ
തന്റെ മനസിലുയർന്ന സംശയം അയാൾ ഹരിയോട് ചോദിച്ചു.

“രാമൻ നായരെ കാണാൻ വന്നതാ..
രാമൻ നായർക്ക് ഓർമയുണ്ടോന്നറിയില്ല്യാ..
പണ്ട് മ്മടെ മനക്കല് പണിക്ക് നിന്ന പാറുവിനേം, ഓരടെ മകൾ അമ്മാളുനേം…”

ഹരി പറഞ്ഞു മുഴുവനക്കുമ്പോഴേക്കും രാമൻ നായർ കിടന്നടത്തു നിന്ന് എഴുന്നേറ്റിരുന്നു. തൊണ്ടയിൽ വെള്ളം വറ്റിവരണ്ടു. ഊറിവന്ന ഉമിനീർ അയാൾ വലിച്ചിറക്കി.

“പാവം പാറുവേച്ചി, മനക്കലെ തമ്പ്രാക്കളുടെ കാമലീലകൾക്ക് വിധിക്കപ്പെട്ടവൾ, അമ്മാളുനെ ന്റെ കൂടപ്പിറപ്പായിട്ടാ കണ്ടിരുന്നെ…
അവളെയും നീ അവർക്ക് www.kadhakal.com മുൻപിൽ കാഴ്ചവപ്പിച്ചു.
പാവം ന്റെ അമ്മാളു ന്നോട് പറയാതെ ഇശ്ശി നാള് കഴിച്ചുകൂട്ടി.
ഒടുവിൽ ന്റെ കണ്ണോണ്ട് ഞാൻ കണ്ടു ദേവേട്ടനും അപ്പുവേട്ടനും കൂടെ അവളെ പിച്ചിചീന്തുന്നത്..”

“ഹരികുട്ടാ… ഇതൊക്കെ എങ്ങനെ…”

“ഹരിയോ..ഹഹഹ..”
ഭദ്ര പൊട്ടിച്ചിരിച്ചു.

“ആരാ… ആരാ നീ….?”
ഭയത്തോടെ അയാൾ ചോദിച്ചു.

ഹരി വീണ്ടും ആർത്തുച്ചിരിച്ചു…

ഭയവും ദാഹവും ഒരുമിച്ചുഅനുഭവപ്പെട്ട രാമൻ നായർ ജാലകത്തിന്ചാരെ വച്ച മൺകൂജയെടുത്ത്‌ അൽപ്പം വെള്ളം കുടിച്ചിറക്കി, വീണ്ടും കൂജയിൽനിന്ന് വെള്ളാമെടുത്ത് വായയിലേക്ക് കമഴ്ത്തി.
വെള്ളത്തിന് പകരം കൂജയിൽ നിന്നും ചുടുരക്തമൊഴുകാൻ തുടങ്ങി.രക്തംകണ്ടപാടെ കൈയ്യിൽനിന്നും കൂജ തെന്നി താഴെവീണുടഞ്ഞു.
ഭയം അയാളിൽകിടന്ന് താണ്ഡവമാടി.

“നിനക്ക് കാണണോ ഞാനാരാണെന്ന്.. ”
ഹരി കസേരയിൽ നിന്നെഴുന്നേറ്റു.

അടഞ്ഞുകിടന്ന ജാലകപ്പൊളി ശക്തിയായി തുറന്നു.
കാറ്റ് ശരംവേഗത്തിൽ മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി, ഹരിയുടെ രൂപം പതിയെ ഭദ്രയാകാൻ തുടങ്ങി.

“ചെറിയമ്പ്രാട്ടി….”
അയാൾ ഇടറിയശബ്‌ദത്തിൽപറഞ്ഞു.

“ന്നെ മറന്നിട്ടില്ല്യാല്ലേ…”
കാറ്റിൽ അവളുടെ മുടിയിഴകൾ പാറിനടന്നു ഒന്നെഴുന്നേൽക്കാൻ കഴിയാതെ രാമൻ നായർ കട്ടിലിൽ തന്നെ കിടന്നുകൊണ്ട് കൈകൾകൂപ്പി.

“ന്നെ ഒന്നും ചെയ്യരുത്…
അവര് ന്നോട് കല്പിച്ചു ഞാൻ ചെയ്തു ഇല്ലങ്കിൽ…ന്നെ”

“മനക്കലെ ത്രയോ ദാസികൾടെ ശരീരങ്ങൾ നശിപ്പിച്ചിരുന്നു..
നീയും കഴിച്ചിട്ടില്ല്യേ.. അവര് കഴിച്ചത്തിന്റെ ബാക്കി എച്ചിൽ…”

ജാലകത്തിന്റെ അഴികളിലൂടെ സ്വർണനിറമുള്ള സർപ്പം ഇഴഞ്ഞുനീങ്ങി
കട്ടിലിന്റെ കാലിനുമുകളിൽ ഫണമുയർത്തിനിന്നു.

“ന്റെ അമ്മാളുവിനേം നീ വെറുതെ
വിട്ടില്ല്യാല്ലോ… പാതി മരിച്ച ശരീരവുമായി ഓളെ ഞാൻ പാറുവേച്ചിയെ ഏൽപ്പിച്ചപ്പോഴും കഴുകനെ പോലെ പതുങ്ങി ഓൾടെ ശരീരത്തിലേക്ക് പടർന്നുകയറിയത് നിക്ക് അറിയില്ല്യാന്ന് ധരിച്ചു ലേ…”

“പൊറുക്കണം… പറ്റിപോയി തമ്പ്രാൻകുട്ട്യോടൊപ്പം ചെയ്യാൻ പടില്ല്യാത്തതൊക്കെ ചെയ്തു…”

Leave a Reply

Your email address will not be published. Required fields are marked *