“അതിൽ നോക്ക്, നാടൻ വൈദ്യം 1,2,3 എന്ന് മൂന്ന് വാട്സാപ്പ് ഗ്രൂപ്പുണ്ട്.” ഞാൻ പറഞ്ഞതും അവൾ വാട്സാപ് തുറന്നു നോക്കി.
“മ്മ് ഉണ്ട്.”
“അതിലേക്ക് വരുന്ന മെസേജൊക്കെയാണ് നീ പ്രധാനമായി നോക്കണ്ടത്.”
“ഓക്കെ നോക്കാം, എന്നിട്ട് എന്ത് ചെയ്യണം..?”
“എന്റെ വൈദ്യ ചികില്സ നേടാനായി ദിവസവും എണ്‍പതിൽ കുറയാതെ ആളുകൾ ഓരോ ഗ്രൂപ്പിലും മെസേജ് ചെയ്യാറുണ്ട്.”
“യോ, അത്രയും പേരോ..!!” അവൾ വായ പൊളിച്ചു.
“അതേ.” ഞാൻ ചിരിച്ചു. “മെസേജ് ചെയ്യുന്നവർ അവരുടെ പ്രശ്നങ്ങൾ എന്താണെന്നും മെസേജിൽ തന്നെ സൂചിപ്പിക്കും. ഞാൻ പലപ്പോഴും ബിസിയായിരിക്കുന്നത് കാരണം മണിക്കൂറുകൾ കഴിഞ്ഞായിരിക്കും നോക്കാനുള്ള സമയം കിട്ടിയിരുന്നത്. അതുകൊണ്ട് പലപ്പോഴും അർജെന്റായി ചികില്സ വേണ്ടുന്ന ആളുകള്‍ക്ക് പോലും ചികില്സ കൊടുക്കാൻ കഴിയാതെ പോയിട്ടുണ്ട്, ധ്വനി. അപ്പൊ നീ ചെയ്യേണ്ടത് ഇതാണ് : വരുന്ന മെസേജുകൾ നോക്കി വളരെ അത്യാവശ്യമായി ചികില്സ വേണ്ടുന്ന ആളുകൾ ഉണ്ടോന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ മാത്രം ഉടനെ നീ എനിക്ക് വിളിക്കണം. എത്ര ബിസിയാണെങ്കിലും നിന്റെ കോൾ എപ്പോ വന്നാലും ഞാൻ എടുത്തിരിക്കും.”
“മ്മ്, മനസ്സിലായി.”
“പിന്നേ, അത്രയ്ക്ക് അർജെന്റ അല്ലാത്തവരുടെ കാര്യത്തിൽ അവരുടെ പ്രശ്നങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന അടിസ്ഥാനത്തിൽ നീ വേര്‍തിരിച്ച ശേഷം എനിക്ക് മിസ്ഡ് കോൾ മാത്രം ചെയ്താൽ മതി. ഞാൻ ഫ്രീ ആണെങ്കിൽ ഉടനെ വിളിക്കും. ഇല്ലെങ്കില്‍ വേഗം സമയം കണ്ടെത്തി വിളിക്കാം. അന്നേരം നമുക്ക് കാര്യങ്ങൾ ഡിസ്കസ് ചെയ്യാം. എനിട്ട് അത്യാവശ്യമായി ചികില്സ വേണ്ടവർക്ക് മുന്‍ഗണന കൊടുത്തു കൊണ്ടുള്ള അപ്പോയിന്റ്മെന്റ് ഞാൻ പറയും, അതിനെ നീ അവര്‍ക്ക് ഗ്രൂപ്പിൽ അല്ല, ഓരോരുത്തര്‍ക്കും പേഴ്സണലായി വേണം വാട്സാപ് ചെയ്തു കൊടുക്കാൻ. ഇതാണ് ആദ്യത്തെ ജോലി. മനസ്സിലായോ..?”
“മ്മ് മനസ്സിലായി. അപ്പൊ രണ്ടാമത്തെ ജോലിയോ..?”
“രണ്ടാമത്തെ ജോലി നിന്റെ കോളേജ് കഴിഞ്ഞ് വന്നിട്ട് എന്റെ വീട്ടില്‍ നിന്നാണ് ചെയ്യേണ്ടത്. പക്ഷേ ഞാൻ വീട്ടില്‍ ഉണ്ടാവില്ല. വൈകിട്ട് 6-8 മണിവരെ ചെയ്താൽ മതി. പിന്നെ ഇത് ഡെയ്ലി വർക്കാണ്. ഇതിൽ നിനക്ക് പ്രശ്‌നം എന്തെങ്കിലുമുണ്ടോ…?”
“യേയ് ഇല്ല, ഒരു പ്രശ്‌നവുമില്ല.”
“പക്ഷേ നിന്റെ പഠിപ്പിനെ അത് ബാധിക്കുമെങ്കിൽ അത് എന്നോട് പറയാൻ നീ മടിക്കരുത്. അപ്പൊ ഞാൻ അതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി തരും. മനസ്സിലായോ..?”
“മനസ്സിലായി, അങ്ങനെ വല്ല ബുദ്ധിമുട്ടും ഉണ്ടായാൽ ഞാൻ പറയാം, ജിനു. ഇനി ജോലി എന്താണെന്ന് പറ.”
“ഞാൻ ഉണ്ടാക്കി വച്ചിരിക്കുന്ന പല തരത്തിലുള്ള ലേഹ്യം, തൈലം, കഷായം, എണ്ണ, പലതരം മരുന്നുകള്‍, തുടങ്ങി വേറെയും ഒരുപാട് വസ്തുക്കളുണ്ട്. ഇന്നു രാത്രി എല്ലാത്തിലും വ്യക്തമായി ഞാൻ ലാബൽ ചെയ്തു വയ്ക്കും. ആവശ്യക്കാര്‍ വരും. വേണ്ടത് എന്താണെന്നും അവർ പേര് പറഞ്ഞ് ചോദിക്കും, അപ്പൊ അവര്‍ക്ക് വേണ്ടത് എടുത്തു കൊടുക്കണം, അത്ര തന്നെ.”
“അതിന്റെ വില ഒന്നും എനിക്കറിയില്ലല്ലോ ജിനു.”
“വിലയും ഞാൻ എഴുതി വൈക്കം. ചിലർ കാശ് കൈയിൽ തരും, ചിലർ ജി പേ ചെയ്യും.”
“മ്മ് ഓക്കെ. ഞാൻ ചെയ്യാം.”
“ഓക്കെ തല്‍കാലം ഇതാണ് നിന്റെ പ്രധാന ജോലികള്‍. പിന്നെ എന്തെങ്കിലും അല്ലറചില്ലറ ജോലികളും ചെയ്യാനുണ്ടാവും, അതൊക്കെ അതാത് സമയങ്ങളില്‍ ഞാൻ നിന്നോട് പറയാം.”
“മ്മ്, ഓക്കെ.” അവൾ ഉത്സാഹത്തോടെ പറഞ്ഞു.
“ഇനി സാലറി, നിന്റെ സാലറി ആഴ്ച്ചയ്ക്ക് 10,000 രൂപയാണ്. എല്ലാ വെള്ളിയാഴ്ചയും കാശ് നിന്റെ അക്കൗണ്ടിൽ കേറും.”
“ങേ…. ശെരിക്കും..!! ആഴ്ചയിൽ 10 കിട്ടുമോ, അപ്പൊ മാസം 40,000. അത്രയും ഈ ജോലിക്ക് കിട്ടുമോ..?” ആശ്ചര്യത്തോടെ അവള്‍ ചോദിച്ചു. “പക്ഷേ ജിനു, നമ്മൾ തമ്മിലുള്ള ബന്ധം കാരണമല്ലേ ഇത്രയും കൂടുതൽ നി തരുന്നത്, അങ്ങനെ ആണെങ്കിൽ എനിക്ക് എത്രയും സാലറി വേണ്ട.” ശബ്ദം താഴ്ത്തി അവൾ സീരിയസ്സായി പറഞ്ഞു.
