മസാജ് തെറാപ്പിസ്റ്റ് – 6 11

 

“അപ്പോ മൂന്നാഴ്‌ച കൂടുമ്പോ എത്ര കുപ്പി വില്‍ക്കും..?” ആകാംഷ കാരണം അവൾ ചോദിച്ചു.

 

“മൂവായിരം കുപ്പിക്ക് മുകളില്‍.” കണ്ണിറുക്കി കാണിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു. അപ്പൊ അവൾ മൊബൈൽ എടുത്ത് കണക്ക് കൂട്ടി നോക്കിയ ശേഷം വായും പൊളിച്ച് എന്നെ നോക്കി.

 

“ദൈവമേ…..!!! ഓരോ മൂന്ന്‌ ആഴ്ചയിലും ആ എണ്ണയിൽ നിന്ന് മാത്രം 18 ലക്ഷത്തിന് മുകളില്‍ കിട്ടും. അപ്പൊ നിന്റെ ബാക്കിയുള്ള പ്രോഡക്റ്റസിൽ നിന്നൊക്കെ മൊത്തം എത്ര കിട്ടും…!!!” അവൾ മിഴിച്ചിരുന്ന് തലയാട്ടി.

 

“വെറുതെ ഒന്നുമല്ല, അത്രമാത്രം കഷ്ടപ്പെട്ടാണ് അതൊക്കെ ഞാൻ ഉണ്ടാക്കുന്നത്‌. ഈ ഉല്‍പ്പന്നങ്ങളെ ആദ്യമായി ഉണ്ടാക്കി എടുക്കാനായി ലക്ഷങ്ങൾ ചിലവാക്കി എത്രയെത്ര പരീക്ഷണങ്ങള്‍ നടത്തി തോറ്റെന്ന് എനിക്കേയറിയു.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

“സോറി ജിനു, നി ഈസിയായി സമ്പാദിക്കുന്നു എന്നല്ല ഞാൻ പറഞ്ഞത്, എനിക്ക് വിചാരിച്ച് നോക്കാന്‍ പോലും കഴിയാത്തത്ര വരുമാനം ആണല്ലോന്ന് വിചാരിച്ച് ആശ്ചര്യം തോന്നി പോയി.”

 

“ഞാനും നിന്നെ കുറ്റമല്ല പറഞ്ഞത്, കാര്യം പറഞ്ഞെന്നേയുള്ളു.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

 

“ഓക്കെ ജിനു, അത് പോട്ടെ. ഷീനയുടെ ഫാമിലിയും നിങ്ങളുടെ ഫാമിലിയും തമ്മിലുള്ള ബന്ധം എന്താണെന്ന് ജെസ്സി വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷേ ഷീനയുടെ ഭർത്താവ് അലന്റെ ഫാമിലിയും നിങ്ങളുടെ ഫാമിലിയും തമ്മില്‍ നല്ല ബന്ധമുണ്ടെന്ന് മാത്രമേ ജെസ്സി എന്നോട് പറഞ്ഞിട്ടുള്ളു. കൂടുതൽ സംസാരിക്കാനുള്ള സമയമൊന്നും ഞങ്ങൾക്ക് കിട്ടിയില്ല. അതുകൊണ്ട്‌ അലന്റെ ഫാമിലിയെ കുറിച്ച് പറ.”

 

“ഓക്കെ. സേവിയർ അങ്കിളും സ്റ്റെല്ല ആന്റിയും വളരെ നല്ല ആളുകളാണ്. അവര്‍ക്ക് കൊട്ടാരം പോലത്തെ വീടുമുണ്ട്. കോടികളുടെ സമ്പാദ്യവുമുണ്ട്. അവര്‍ക്ക് ആണും പെണ്ണുമായി അലൻ മാത്രമേയുള്ളു.”

 

“അതെന്താ ഒറ്റ കുഞ്ഞില്‍ അവർ നിർത്തിയത്..?”

 

“അലൻ ജനിച്ച് രണ്ട് കൊല്ലം കഴിഞ്ഞപ്പോ ആന്റിക്ക് ഇരട്ട കുട്ടികൾ ജനിച്ചായിരുന്നു, പക്ഷേ ജനിച്ച ആദ്യത്തെ മണിക്കൂറില്‍ തന്നെ ആ ട്വിൻസ് മരിച്ചുപോയി.”

 

“അയ്യോ…, അത് കഷ്ടമായി പോയി.” ധ്വനി സങ്കടപ്പെട്ട് വായ പൊത്തി പറഞ്ഞു. “എങ്ങനെയാ മരിച്ചത്..?”

 

“ഹാർട്ട് ശെരിക്കും ഡെവലപ് ആയിരുന്നില്ല എന്നാണ്‌ ആന്റി എന്നോട് പറഞ്ഞത്.”

 

“കഷ്ടം..!” ധ്വനി വിഷമത്തോടെ പറഞ്ഞു.

 

“പിന്നെയും ഒന്നര വര്‍ഷം കഴിഞ്ഞപ്പോ ആന്റിക്ക് വീണ്ടും ഒരു കുട്ടി കൂടി ജനിച്ചായിരുന്നു, പക്ഷേ ആ കുഞ്ഞും മറ്റെ ട്വിൻസിനെ പോലെതന്നെ ആദ്യത്തെ മണിക്കൂറില്‍ തന്നെ മരിച്ചുപോയി. അതുകൊണ്ട്‌, ഇനിയും മാനസികമായി തകരാനുള്ള ശക്തിയില്ലെന്നും പറഞ്ഞ്‌ ആന്റിയും അങ്കിളും ഒരുപോലെ തീരുമാനിച്ചിട്ട് പ്രസവം മാറ്റുകയാണ് ചെയ്തത്.”

 

“ഓക്കെ ജിനു, അലനെ കുറിച്ച് പറ.”

 

“അലന് ഇപ്പൊ 26 വയസ്സായി. പത്താം ക്ലാസ് കഴിഞ്ഞപ്പോ അവനെ അങ്കിൾ ലണ്ടനിൽ കൊണ്ടുപോയാണ് പഠിപ്പിച്ചത്. പഠിത്തം കഴിഞ്ഞ് ലണ്ടനിലെ ഒരു പ്രശസ്ത കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലിയും കിട്ടി. കല്യാണം കഴിക്കാൻ മൂന്ന്‌ മാസത്തെ ലീവിനാണ് അവന്‍ നാട്ടില്‍ വന്നത്. വന്നിട്ടിപ്പൊ രണ്ട് മാസം കഴിഞ്ഞു. അടുത്ത മാസം അവന്‍ പോകും. ഷീനയും കൂടെ പോകും.”

 

“ഓക്കെ, സേവിയർ അങ്കിളും സ്റ്റെല്ല ആന്റിയും എന്തു ചെയ്യുന്നു..?”

 

“അങ്കിൾ ലണ്ടനിലാണ്. പുള്ളി അവിടെ വലിയ ബിസിനസ്സ് ചെയ്യുന്നു.”

 

“എന്തു ബിസിനസ്സ്..?”

 

“ലബോറട്ടറി എക്യുപ്മെന്റ്സ് നിർമ്മിക്കുന്ന വമ്പന്‍ ബിസിനസ്സാണ്. കൂടാതെ, കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി അങ്കിൾ എന്റെ ബിസിനസ്സ് പാർട്നർ കൂടിയാണ്.”

 

“ങേ, നിന്റെ കംപ്ലീറ്റ് ബിസിനസ്സിലും പാർട്നർഷിപ്പുണ്ടോ പുള്ളിക്ക്..?”

 

“യേയ് അല്ല.” ഞാൻ പെട്ടന്ന് ചിരിച്ചു. “എന്റെ കംപ്ലീറ്റ് ബിസിനസ്സിലും പാർട്നറായി ഞാൻ ആരെയും ചേര്‍ക്കത്തില്ല, അതിന്റെ ആവശ്യവും എനിക്കില്ല. പക്ഷേ എന്റെ ആവശ്യങ്ങള്‍ കാരണം ചില ചില ബിസിനസ്സുകളിൽ മാത്രമായി ചില ചില പാർട്നർസിനെ ഞാൻ ചേര്‍ക്കാറുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *