മസാജ് തെറാപ്പിസ്റ്റ് – 6 11

 

ഞങ്ങളോ..?

 

അപ്പോഴാണ് എല്ലാവരും റൂമിൽ വന്ന് എനിക്ക് മുന്നില്‍ നില്‍പ്പുണ്ടായിരുന്നെന്ന് ഞാൻ കണ്ടത്.

 

ആന്റിയും ഉണ്ടായിരുന്നു. കുളിച്ച് ഡ്രെസ്സൊക്കെ മാറ്റിയിട്ടുണ്ട്. ഇപ്പൊ ഡാർക്ക് ബ്ലൂ കുർത്തിയും കറുപ്പ് പലാസോ പാന്റുമാണ് ഇട്ടിരുന്നത്. മത്ത് പിടിപ്പിക്കുന്ന വല്ലാത്തൊരു സൗന്ദര്യമാണ് ആന്റിക്ക്.

 

ആന്റിയുടെ മുഖത്ത് ദേഷ്യമൊന്നും ഇല്ലെന്ന് കണ്ടപ്പോ എനിക്ക് സമാധാനമായി. ആ റൂമിൽ വച്ച് അസാധാരണമായിട്ടൊന്നും സംഭവിച്ചില്ല എന്നപോലെയാണ് ആന്റി പുഞ്ചിരി തന്നത്. പക്ഷേ ഒരു നിരാശയും പിണക്കവും ആന്റിയുടെ കണ്ണുകളിൽ മിന്നി മറഞ്ഞു. അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.

 

ധ്വനിയും ഭംഗിയായി പുഞ്ചിരിച്ചു. അലൻ ഭയങ്കര സന്തോഷത്തിലായിരുന്നു.

 

“ജിനുവേട്ടാ, ചേട്ടനെ സമ്മതിച്ചിരിക്കുന്നു.” അലൻ ഏറെകുറെ വിളിച്ച് കൂവുന്നത് പോലെയാണ് സന്തോഷത്തിൽ എന്നെ പുകഴ്ത്തിയത്. “മമ്മിയുടെ വേദനയൊക്കെ ഏറെകുറെ മാറി. മമ്മി നന്നായി നടക്കുന്നുമുണ്ട്. കുനിയാനും നിവരാനും ഇപ്പൊ ഒരു ബുദ്ധിമുട്ടുമില്ല.” അവന്‍ ഉറക്കെ ചിരിച്ചു.

 

“അതാണ് എന്റെ ചേട്ടന്റെ കഴിവ്.” ഷീന അഭിമാനത്തോടെ അലനോട് പറഞ്ഞു. ധ്വനിയുടെ മുഖത്തും ഭയങ്കര അഭിമാനം ഞാൻ കണ്ടു. എന്നോട് വല്ലാത്തൊരു ആരാധന ഭാവവും ഉണ്ടായിരുന്നു.

 

“എല്ലാം കംപ്ലീറ്റായി മാറിയിട്ടില്ല, അലാ.” ഞാൻ അലനേ നോക്കി പറഞ്ഞു. “ആന്റിക്ക് ഇപ്പോഴും ആ ഭാഗങ്ങളിലൊക്കെ ഒരു നേര്‍ത്ത വേദന ഉണ്ടായിരിക്കും.” അവനോട് പറഞ്ഞിട്ട് ഞാൻ ആന്റിയെ നോക്കി ചോദിച്ചു, “ശെരിയല്ലേ ആന്റി..?”

 

“ശെരിയാണ് ജിനു മോനെ.” ആന്റി ഭയങ്കര സ്നേഹത്തില്‍ മധുരമായി പറഞ്ഞു. അത് കേട്ടപ്പോഴേ എനിക്ക് പിന്നെയും മൂഡ് കേറാന്‍ തുടങ്ങി. “പക്ഷേ വെറും ചെറിയ പെയിൻ മാത്രമാണ്, സാരമില്ല.”

 

“അതിനെ അത്ര നിസ്സാരമായി വിചാരിക്കല്ലേ ആന്റി. ആ നിസ്സാര വേദനയും മാറ്റിയില്ലെങ്കിൽ ആ വേദന അങ്ങനെ തന്നെ നിലനില്‍ക്കും. പക്ഷേ പേടിക്കേണ്ട. നമ്മൾ തെറാപ്പി നടത്തിയ ആ റൂമിലെ കസേരയില്‍ ഒരു കുപ്പി കുഴമ്പ് ഞാൻ വച്ചായിരുന്നു. അതിനെ രാത്രി കിടക്കും മുമ്പ്‌ ദേഹം മുഴുവനും പുരട്ടിയിട്ട് കിടക്കണം. പിന്നെ നെല്ലിക്ക സൈസിലുള്ള രണ്ട് തരം നാടൻ മരുന്നുകളും ഒരു കുഞ്ഞ് ബോക്സിൽ അവിടെ ഞാൻ വച്ചായിരുന്നു, അതിനെ രാത്രി ആഹാരത്തിന് മുമ്പ്‌ കഴിക്കണം. രാവിലെ ആന്റി എണീക്കുമ്പോ ആന്റിയുടെ ബോഡി കംപ്ലീറ്റ് നോര്‍മലായി മാറിയിരിക്കുന്നത് ആന്റിക്ക് തന്നെ മനസ്സിലാവും.” കിടന്നുകൊണ്ട് തന്നെ ഞാൻ ആന്റിയോട് പറഞ്ഞു.

 

“താങ്ക്സ് ഡാ ജിനു മോനെ. നീ പറഞ്ഞത് പോലെ ഞാൻ ചെയ്യാം.” ആന്റി പിന്നെയും സ്നേഹത്തോടെ മധുരമായി പറഞ്ഞു. പക്ഷേ ആന്റിയുടെ മുഖത്ത് പിന്നെയും ഒരു കുഞ്ഞ് പിണക്കവും പരിഭവവും മിന്നി മറഞ്ഞത് ഞാൻ വീണ്ടും കണ്ടു.

 

“ശെരി നീ എണീക്ക്, നമുക്ക് ചായ കുടിക്കാം. ചെറിയ തീയില്‍ തിളപ്പിക്കാൻ ഇട്ടിട്ടാണ് ഞാൻ ഇങ്ങോട്ടിപ്പോ വന്നത്.” ആന്റി പുഞ്ചിരിയോടെ അടുത്തേക്ക് വന്ന് എന്റെ കൈ പിടിച്ച് എന്നെ എണീക്കാൻ സഹായിച്ചു.

 

“ഞാൻ പോയി ആ ചായ എന്തായെന്ന് നോക്കാം.” ഷീന എഴുനേറ്റ് ധ്വനിയേയും കൂട്ടി പോയി.

 

“ഞാൻ പോയി സ്നാക്സൊക്കെ എടുത്ത് വെക്കാം.” അലൻ എന്നെ നോക്കി പറഞ്ഞിട്ട് അവനും പോയി.

 

ആന്റിയുടെ മുഖത്ത് പെട്ടന്നൊരു ടെൻഷൻ നിറഞ്ഞു. ചിലപ്പോ എന്റെ കൂടെ ഒറ്റക്ക് നില്‍ക്കുന്നത് കൊണ്ടാകുമോ എന്നെനിക്ക് തോന്നിപ്പോയി. എനിക്ക് വിഷമം തോന്നി.

 

“ആന്റി പൊയ്ക്കൊ ആന്റി. ഞാൻ മുഖം കഴുകീട്ട് വരാം.” ആന്റിയോട് പറഞ്ഞിട്ട് ഞാൻ വേഗം ചെന്ന് ബാത്റൂമിൽ കേറി.

 

എല്ലാം കഴിഞ്ഞ് പുറത്ത്‌ വന്നപ്പോ ആന്റി ഇല്ലായിരുന്നു.

 

ഞാൻ ഹാളിലേക്ക് പോയി. എല്ലാവരും അവിടെ യൂ ഷേപ്പിൽ കിടക്കുന്ന വലിയ സോഫയിൽ ഇരുപ്പുണ്ടായിരുന്നു. ധ്വനിയെ നടുക്കിരുത്തി അവളുടെ രണ്ട് വശത്തായി ആന്റിയും ഷീനയും ഇരുപ്പുണ്ടായിരുന്നു. ഷീനക്കടുത്ത് അലനും ഉണ്ടായിരുന്നു. അവരുടെ കൈയിൽ ചായ ഗ്ളാസ് പിടിച്ചിരുന്നു. മുന്നിലെ ടീപ്പോയിൽ വലിയ ഫ്ലാസ്ക്കും എനിക്കുള്ള ചായ ഗ്ളാസും, പിന്നെ വലിയ മൂന്ന്‌ പ്ലേറ്റിലായി ചിപ്സും, എരിവുള്ള മുറുക്കും, ഉപ്പിട്ട് വറുത്ത കശുവണ്ടിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *