മസാജ് തെറാപ്പിസ്റ്റ് – 6 11

 

“ഓഹ്…!” ജെസ്സി ധ്വനിയെ നോക്കി. “ധ്വനി ചേച്ചി, ചേച്ചിക്ക് ഓരോ എക്സാമിലും 60% മാർക്ക് എടുക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടോ..?”

 

ഉടനെ ധ്വനിയുടെ ഉത്തരം കേൾക്കാൻ ഞങ്ങളും ധ്വനിയെ നോക്കി. അവൾ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുകയാണ് ചെയ്തത്.

 

“ഇത്ര ഗ്യാപ് വന്നെങ്കിലും, ഞാൻ എന്റെ ഹാർഡ് കോപ്പി ബുക്സ് ഉപയോഗിച്ചും, സോഫ്റ്റ് കോപ്പി നോട്സ് നോക്കിയും, നെറ്റിൽ റെഫർ ചെയ്തും, ഗ്യാപ്പില്ലാതെ അന്നു തൊട്ട് നാലഞ്ച്‌ ദിവസത്തിന് മുമ്പ്‌ വരെയും എന്റെ കഴിഞ്ഞുപോയ മൂന്ന്‌ വർഷ പഠിത്തത്തിന്റെ വിഷയങ്ങൾ എല്ലാം ഫോളോ അപ്പ് ചെയ്യാനുണ്ടായിരുന്നു. എന്റെ ചില ഫ്രണ്ട്സിന്റെ സഹായത്തോടെ നാലാമത്തെ വര്‍ഷത്തിന്റെ സിലബസ് പോലും ഞാൻ പഠിക്കുന്നുണ്ടായിരുന്നു. എന്നെങ്കിലും എനിക്ക് തുടർന്ന് പഠിക്കാൻ ചാൻസ് കിട്ടുമെന്ന വിശ്വസം കാരണമാണ് പഠിത്തം നിർത്തേണ്ട സാഹചര്യം ഉണ്ടായിട്ടും ഞാൻ അങ്ങനെ സ്വന്തമായി തുടരന് കൊണ്ടിരുന്നത്.” എല്ലാവരെയും നോക്കി പറഞ്ഞ ശേഷം ധ്വനി എന്റെ മാത്രം കണ്ണില്‍ നോക്കി തുടർന്നു, “അതുകൊണ്ട്‌ അവരുടെ ആ എക്സാം എഴുതാൻ ഞാൻ ഏതു നിമിഷവും തയ്യാറാണ്.”

 

“ഓക്കെ, നല്ലത്. നിന്നെ സമ്മതിച്ചിരിക്കുന്നു.” ഞാൻ അവളെ അഭിനന്ദിച്ചു. ഉടനെ അവളുടെ മുഖം തുടുത്തു കേറി. എന്നിട്ട് കോളേജിൽ നിന്നും അവരെനിക്ക് അയച്ചു തന്നെ സകലതും ധ്വനിക്ക് ഞാൻ ഫോർവേഡ് ചെയ്തു കൊടുത്തിട്ട് നാളെ തൊട്ട് പ്രിപ്പെയർ ചെയ്യാൻ പറഞ്ഞു. “പിന്നേ നാളെ നീ കോളേജിൽ വിളിക്കണം. അവർക്ക് നിന്നോട് സംസാരിക്കണം എന്നാണ്‌ പറഞ്ഞത്‌.”

 

ഇനി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഞാൻ അമ്മയോടും ധ്വനിയോടും വിശദമായി പറഞ്ഞു കൊടുത്തിട്ട്, കോളേജ് അഡ്മിനിൽ വിളിക്കേണ്ട കോണ്ടാക്റ്റ് നമ്പറും കൊടുത്തു.

 

“പിന്നേ എക്സാം ഫീസ് ഞാൻ കെട്ടിയിട്ടുണ്ട്.” അമ്മയും ധ്വനിയേയും നോക്കി ഞാൻ പറഞ്ഞു. “മൂന്നാമത്തെ എക്സാം കഴിഞ്ഞ അടുത്ത ദിവസം തന്നെ അവർ വിളിച്ച് റിസള്‍ട്ട് പറയും.” ഞാൻ ധ്വനിയോടായി പറഞ്ഞു. “അന്നേരം അറിയാം ആദ്യ വർഷത്തിൽ ആണോ നാലാം വർഷത്തിൽ ആണോ എന്ന്. എതായാലും അടുത്ത ദിവസം തന്നെ നിനക്ക് പോയി ജോയിൻ ചെയ്യാൻ കഴിയും. പിന്നെ ആദ്യത്തെ വര്‍ഷം ആണെങ്കിലും നാലാമത്തെ വര്‍ഷം ആണെങ്കിലും ധ്വനി പേടിക്കേണ്ട, ഫീസ് എല്ലാം ഞാൻ നോക്കിക്കോളാം. ധ്വനി പഠിച്ചാൽ മാത്രം മതി.”

 

“താങ്ക്സ് ജിനു.” ധ്വനി കൈ കൂപ്പി. പക്ഷേ പപ്പ അവളുടെ കൈ പിടിച്ചു വിടര്‍ത്തി.

 

“ഈ നിമിഷം മുതൽ മോള് ഈ വീട്ടിലെ അംഗമാണ്. ഞങ്ങളോട് താങ്ക്സ് പറയുന്നു പരുപാടി ഒന്നും ഇനി വേണ്ട.” പപ്പ ആ അപൂര്‍വ പുഞ്ചിരിയോടെ പറഞ്ഞു. ധ്വനി നിറഞ്ഞ കണ്ണുകളോടെ തലയാട്ടി സമ്മതിച്ചു.

 

“പിന്നേ ധ്വനി, 18ന് ഞാനും ജെസ്സിയും ഡെല്‍ഹിയിൽ പോകുന്ന കാര്യം പറഞ്ഞല്ലോ, അതുകൊണ്ട്‌ നിന്റെ എക്സാം സമയത്ത് ഞാൻ ഉണ്ടാവില്ല. അമ്മ നിന്നെ കൊണ്ടു പോകുകയും തിരിച്ച് കൊണ്ട്‌ വരുകയും ചെയ്യാം.” പറഞ്ഞിട്ട് ഞാൻ അമ്മയെ നോക്കി.

 

“അതൊക്കെ വിചാരിച്ച് നീ വിഷമിക്കേണ്ട, ഞാൻ നോക്കിക്കോളാം.” ഉടനെ അമ്മ പറഞ്ഞു.

 

“താങ്ക്സ് അമ്മാ.” ആശ്വാസത്തോടെ അവൾ അമ്മയെ നോക്കി.

 

“പിന്നേ, നിനക്ക് ലൈസൻസ് ഉണ്ടോ..?” നേരത്തെ ചോദിക്കാതെ വിട്ടുപോയ കാര്യം ഞാൻ ഇപ്പൊ ധ്വനിയോട് ചോദിച്ചു.

 

“മ്മ്, ഉണ്ട്. BPT പഠിക്കുമ്പോ ചില കൂട്ടുകാരികളുടെ സഹായത്തോടെ ഡ്രൈവിങ് പഠിച്ച് ലൈസൻസും എടുത്തായിരുന്നു. ചെറിയ കാറും സ്കൂട്ടിയും ഓടിക്കാനറിയാം.”

 

“ഓക്കെ നല്ലത്.” ഞാൻ ആശ്വാസത്തോടെ പുഞ്ചിരിച്ചു.

 

“മോൾക്കൊരു സ്കൂട്ടി ഞാൻ എടുത്ത് തരാം.” പപ്പ പെട്ടന്ന് അവളോട് പറഞ്ഞു.

 

“അയ്യോ പപ്പ—”

 

“മോളെ, നീ എതിരൊന്നും പറയേണ്ട.” അമ്മ അവളുടെ അടുത്തേക്ക് പോയി കൈയിൽ പിടിച്ചു പറഞ്ഞു.

 

അപ്പൊ ധ്വനി മിണ്ടാതെ ചുണ്ടുകൾ ഇറുക്കി പിടിച്ചു സമ്മത ഭാവത്തിൽ തല കുലുക്കി. എന്നിട്ട് എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *