മസാജ് തെറാപ്പിസ്റ്റ് – 6 11

 

“ജിനു, എക്സാം കഴിഞ്ഞ് കോളേജിൽ ജോയിൻ ചെയ്യുമ്പോ കോളേജ് ടൈമിംഗ് എങ്ങനെയാ..?”

 

“9 – 4 മണി വരെയാണ് കോളേജ് ടൈം. ഇവിടെ നിന്നും 50 മിനിറ്റ് കൊണ്ട്‌ കോളേജിലെത്താൻ കഴിയും.” ജെസ്സി ചാടി കേറി പറഞ്ഞു.

 

“ശെരിയാണ്. അപ്പോ ഞാൻ പോട്ടെ. സമയം കിട്ടുമ്പോ ഇങ്ങോട്ട് വരാം.” പറഞ്ഞിട്ട് ഞാൻ പോയി വണ്ടിയില്‍ കേറി.

 

“ജിനു, ഒന്ന് നിന്നെ..!” ധ്വനി പെട്ടന്ന് എന്റെ അടുത്തേക്ക് ഓടി വന്നു. അപ്പൊ ഞാൻ വണ്ടിയില്‍ നിന്നിറങ്ങി അവളെ നോക്കി.

 

“എനിക്ക് എന്തെങ്കിലും ഒരു ജോലി തരാമോ..? എന്നും കോളേജിൽ നിന്നും തിരികെ വന്നിട്ട് എനിക്ക് ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ജോലി..!! അവധി ദിവസങ്ങളിലൊക്കെ ഞാൻ ഫുൾ ടൈമും ചെയ്തോളാം.”

 

“ധ്വനി മോളെ, നീ കാശിന്റെ കാര്യം വിചാരിച്ച് പേടിക്കേണ്ട, ഞങ്ങൾ—” അമ്മ പറഞ്ഞു തീരും മുമ്പ്‌ പപ്പ അമ്മയെ തടഞ്ഞിട്ട് എന്നെ നോക്കി.

 

“ജിനു. അവള്‍ക്ക് നീ എന്തെങ്കിലും ജോലി കൊടുക്ക്. അത് അവളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും.” പപ്പ എന്നോട് സീരിയസ്സായി പറഞ്ഞു. “സ്വന്തം അധ്വാനത്തിൽ നിന്നും എന്തെങ്കിലും ചെറിയ കാര്യങ്ങളെങ്കിലും നിറവേറ്റുമ്പോ ധ്വനി മോൾക്ക് ഈ അസ്വസ്ഥതയൊക്കെ മാറി കിട്ടും.”

 

അത് ശെരിയാണെന്ന് എനിക്കും തോന്നി.

 

“ജോലി കാരണം നിന്റെ പഠിത്തം—”

 

“പഠിത്തത്തിനൊരു കുറവും വരാതെ ഞാൻ ശ്രദ്ധിക്കാം ജിനു.” അവൾ പെട്ടന്ന് ഇടക്ക് കേറി പറഞ്ഞു. “ചെറിയ സാലറി ആയാലും സാരമില്ല. എന്റെ പേഴസണൽ കാര്യങ്ങളെങ്കിലും സ്വന്തമായി നോക്കാൻ കഴിയുമല്ലോ. പെട്രോൾ അടിക്കാനും കഴിയും.”

 

“ഓക്കെ, നാളയാവട്ടെ. ഞാൻ നോക്കിയിട്ട് ഉച്ചക്ക് മുമ്പ്‌ വിളിക്കാം.” അവളോട് ഞാൻ പറഞ്ഞു. എന്നിട്ട് എല്ലാവരോടും യാത്ര പറഞ്ഞിട്ട് ഞാൻ വണ്ടിയില്‍ കേറി എന്റെ വീട്ടിലേക്ക് തിരിച്ചു.

 

വീട്ടില്‍ വന്നിട്ട് വണ്ടിയില്‍ ഉണ്ടായിരുന്ന സാധനങ്ങളൊക്കെ എടുത്ത് വേണ്ടതൊക്കെ ചെയ്ത ശേഷമാണ് കളിച്ചിട്ട് പോയി കിടന്നത്. അപ്പോഴേക്കും സമയം മൂന്ന്‌ മണി കഴിഞ്ഞിരുന്നു.

 

ബെഡ്ഡിൽ കിടന്ന് ധ്വനിയുടെ ജോലി കാര്യത്തെ കുറിച്ച് ഒരുപാട്‌ ആലോചിച്ചു. ഒടുവില്‍ നല്ലോരു തീരുമാനമെടുത്ത ശേഷമാണ് ഞാൻ ഉറങ്ങിയത്.

 

നന്നായി ഉറങ്ങി നല്ല ഉന്മേഷത്തോടേയാണ് ഞാൻ ഉണര്‍ന്നത്. എഴുനേറ്റ് കട്ടിലില്‍ തന്നെ തലപ്പത്ത് ഞാൻ ചാരിയിരുന്നു. അപ്പൊ ബെഡ്ഡിന് സൈഡിലായി സൈലന്റിൽ ഇട്ടിരുന്ന എന്റെ മൊബൈൽ സ്ക്രീൻ മിന്നി തെളിയുന്നത് കണ്ട് കൈ നീട്ടി അതിനെ എടുത്തു.

 

11 കഴിഞ്ഞോ..? സമയം കണ്ടു ഞാൻ ഞെട്ടി. ഇത്രയും നേരം ഉറങ്ങുമെന്ന് ഞാൻ പോലും വിചാരിച്ചില്ല.

 

സ്ക്രീനില്‍ മിന്നി തെളിയുന്ന പേര് കണ്ടിട്ട് പുഞ്ചിരിയോടെ ഞാൻ വേഗം ആ കോൾ എടുത്തു.

 

“ഷീന മോളെ..!!” സന്തോഷത്തോടെ കോൾ അറ്റൻഡ് ചെയ്തിട്ട് ഞാൻ വിളിച്ചു.

 

“എന്റെ ജിനു ചേട്ടാ, എന്റെ കല്യാണം കഴിഞ്ഞിട്ട് ഇത്രയും നാളായി. ഇടക്കിടക്ക് ഞങ്ങളെ വിളിച്ച് സംസാരിക്കും എന്നല്ലാതെ ഒരിക്കലെങ്കിലും ഞങ്ങളെ കാണാന്‍ ഇങ്ങോട്ട് വന്നോ…?” തുടക്കത്തിലേ പിണങ്ങിയാണ് അവൾ പരാതി പറഞ്ഞത്.

 

“സോറി മോളെ, തിരക്ക് കാരണമല്ലേ നേരിട്ട് വരാൻ കഴിയാത്തത്.”

 

“ഓ, എപ്പോഴും നിന്റെ ഒരു തിരക്ക്.” പെട്ടന്ന് ഫോണിലൂടെ മറ്റൊരു സ്വരം കേട്ടു. അതും നല്ല ദേഷ്യത്തില്‍.

 

“സ്റ്റെല്ല ആന്റി…!” ഞാൻ

 

“ഓഹോ, അപ്പോ എന്നെ നിനക്ക് ഓർമ്മയുണ്ട്, അല്ലേ..?” ചെറിയൊരു പരിഹാസത്തോടെ ആന്റി ചോദിച്ചു.

 

സ്റ്റെല്ല ആന്റി എന്ന് പറയുന്നത് ഷീനയുടെ ഭർത്താവായ അലന്റെ അമ്മയാണ്. ആ ഫാമിലിയും എന്റെ ഫാമിലിയും തമ്മില്‍ നല്ല അടുത്ത സ്നേഹബന്ധമാണുള്ളത്. അത് കൂടാതെ എനിക്ക് ആന്റിയോട് പ്രത്യേക ഒരു താൽപര്യവുമുണ്ട്. വെറും താൽപര്യമല്ല, ശെരിക്കും ആന്റി എനിക്കൊരു ഹരമാണെന്ന് തന്നെ പറയേണ്ടി വരും. ആന്റിക്ക് എന്നോട് ഭയങ്കര സ്നേഹമൊക്കെയുണ്ട്, പക്ഷേ വേറെ അര്‍ത്ഥത്തിലല്ല, കൂടാതെ എന്റെ മനസ്സിലിരുപ്പൊന്നും ആന്റിക്ക് അറിയത്തുമില്ല.

Leave a Reply

Your email address will not be published. Required fields are marked *