മസാജ് തെറാപ്പിസ്റ്റ് – 6 10

 

“എന്തിനാ അങ്ങനെ..? പാർട്നർസ് ഇല്ലാതെ നിനക്ക് നടത്താൻ കഴിയില്ലേ..?”

 

“നടത്താൻ കഴിയും. പക്ഷേ ഒരു സ്ഥലത്ത്‌ മാത്രമല്ലല്ലോ ഞാൻ ബിസിനെസ്സ് ചെയ്യുന്നത്.., അതുകൊണ്ട്‌ ചില സ്ഥലങ്ങളില്‍ പാർട്നർസ് ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്.”

 

“അതെന്താ..?”

 

“ഇന്ത്യയിൽ പല സ്റ്റേറ്റുകളിലായി എനിക്ക് ഒരുപാട്‌ ബിസിനസ്സുകളുണ്ട്, ധ്വനി. ഉദാഹരണത്തിന്, നിന്റെ മാമാന്റെ മുന്നില്‍ വച്ച് ഞാൻ സംസാരിച്ച ആ കമ്മിഷണറില്ലേ, അയാള്‍ എന്റെ പാർട്നറാണ്. എന്നും എനിക്ക് ഇന്ത്യ മുഴുവനും ചുറ്റിക്കറങ്ങി എന്റെ എല്ലാ ബിസിനസ്സിന്റേയും മേല്‍നോട്ടം നടത്താൻ കഴിയില്ല. വെറുതെ ആരെയെങ്കിലും വിശ്വസിച്ച് ഏല്‍പ്പിക്കാനും കഴിയില്ല. പക്ഷേ ആ സാഹചര്യങ്ങളിൽ, ആ ബിസിനസ്സിന് മാത്രം എനിക്ക് അവിടെ ഒരു പാർട്നർ ഉണ്ടെങ്കിൽ അവരെ വിശ്വസിച്ച് എനിക്ക് എപ്പോഴും എപ്പോഴും നേരിട്ട് പോകാതെ തന്നെ കാര്യങ്ങൾ നടത്താൻ കഴിയും. പിന്നെ സമയം കിട്ടുന്നത് പോലെ മാത്രം എനിക്ക് അങ്ങോട്ടൊക്കെ പോയി നോക്കിയാൽ മതിയല്ലൊ. പിന്നെ, എന്റെ എല്ലാ പാർട്നർസും അതാത് ബിസിനസ്സുകളിൽ വെറും 25% മാത്രം മുതൽ മുടക്കുന്നവരാണ്. അതുകൊണ്ട്‌ ലാഭത്തിന്റെ 25% മാത്രം ഞാൻ അവര്‍ക്ക് കൊടുത്താൽ മതി. മനസ്സിലായോ..?”

 

“മ്മ്, ഇപ്പൊ മനസ്സിലായി. ഇനി സേവിയർ അങ്കിളിന്റെ കാര്യം പറ.”

 

“ഓക്കെ. ആ ബിസിനസ്സിനായി, ‘ഇമ്പോർട്ട് ആന്‍ഡ് വോൾസെയിൽ ഡിസ്ട്രിബൂട്ട്’ ചെയ്യാനുള്ള ലൈസൻസും അവിടെ എടുത്തിട്ടുണ്ട്. എന്റെ പ്രോഡക്റ്റ്സ് എല്ലാം ലീഗലായി തന്നെ അവിടെയുള്ള എന്റെ സ്റ്റോറേജ് സംവിധാനങ്ങളിലേക്ക് ഇമ്പോർട്ട് ചെയ്യാൻ കഴിയും. പിന്നീട് ഓര്‍ഡര്‍ അനുസരിച്ച് ഡിസ്ട്രിബൂട്ട് ചെയ്താൽ മതി. ഞാൻ ഇവിടെനിന്ന് കേറ്റി വിടുന്ന സാധനങ്ങള്‍ എല്ലാം അതാത് സ്റ്റോറേജുകളിൽ സ്റ്റോര്‍ ചെയ്യേണ്ട ഡീറ്റെയിൽസ് ഞാൻ അങ്കിളിന് അയച്ചു കൊടുക്കാറുണ്ട്. അതനുസരിച്ച് അങ്കിൾ ചെയ്തോളും. പിന്നെ ഓര്‍ഡര്‍ അനുസരിച്ച് അങ്കിൾ തന്നെ അതിന്റെ അറേഞ്ച്മെന്റ്സും ചെയ്യും. ഞാൻ വല്ലപ്പോഴുമൊക്കെ അങ്ങോട്ട് പോയി നോക്കാറുമുണ്ട്.”

 

“ഹ്മ്.., അപ്പോ ഇന്റർനാഷനൽ ബിസിനസ്സും നിനക്കുണ്ട്. നീ അപ്പൊ സാധാരണ ആളൊന്നുമല്ല, പക്ഷേ സാധാരണ ആളെ പോലെ അഭിനയിച്ച് നടക്കുന്നു, അല്ലേ..!” ധ്വനി ചിരിയോടെ ചോദിച്ചു.

 

“ഞാൻ സാധാരണ ആള് തന്നെയാണ് ധ്വനി.” ഞാനും ചിരിച്ചു.

 

“അയ്യട, ഒരു സാധാരണ ആള്‌..!! ശെരി അത് പോട്ടെ. ജെസ്സി എനിക്ക് മൊബൈലില്‍ അവരുടെയൊക്കെ ഫോട്ടോസ് കാണിച്ച് തന്നായിരുന്നു. കണ്ടപ്പോ സേവിയർ അങ്കിളിന് നല്ല പ്രായം തോന്നിച്ചു, പക്ഷേ സ്റ്റെല്ല ആന്റിയെ കണ്ടാൽ മുപ്പത് പോലും പറയില്ല, അങ്കിളിനു ശെരിക്കും എത്ര വയസ്സായി ജിനു..?”

 

“അങ്കിളിന് 57 വയസ്സായി.”

 

“ഓക്കെ ആന്റി എന്ത് ചെയ്യുന്നു..? ശെരിക്കും ആന്റിക്ക് എത്രയാ പ്രായം..?”

 

“ആന്റി ഡാൻസ് ടീച്ചറാണ്. വീട്ടില്‍ തന്നെ ഡാൻസ് സ്കൂൾ നടത്തുന്നു. അവര്‍ക്ക് വെറും 45 വയസ്സേയുള്ളു. ഭർത്താവിനേക്കാളും 12 വയസ്സിന് ഇളയത്.”

 

“45 ഉണ്ടെന്ന് ആരും പറയില്ല. കൂടാതെ ഭയങ്കര സുന്ദരിയുമാണ്. അങ്കിളും ഹാന്‍ഡ്സം ആണ്, പക്ഷെ അവരെ ഫോട്ടോയിൽ കണ്ടിട്ട് അവർ അച്ഛനും മോളും എന്നാണ് ആദ്യം ഞാൻ വിചാരിച്ചത്.”

 

“ഒരുപാട്‌ പേർ അങ്ങനെ തന്നെയാ പറയുന്നത്. എന്നും ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത് കൊണ്ട്‌ ആന്റി ഇപ്പോഴും യംഗായിരിക്കുന്നു. പിന്നെ ആന്റിക്ക് ഞാൻ യോഗ പ്രാക്ടീസ് കൊടുത്തിട്ടുണ്ട്. എന്നും ആന്റി യോഗയും ചെയ്യാറുണ്ട്.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ഓക്കെ, ആന്റി ലണ്ടനിലിൽ പോകാറില്ലേ..? ഡാൻസ് ക്ലാസ് കാരണം ബുദ്ധിമുട്ട്‌ ആയിരിക്കില്ലേ..?” അവൾ സംശയം ചോദിച്ചു.

 

“ആന്റി ലണ്ടനിൽ പോയിട്ടേയില്ല.”

 

“ആണോ..? അതെന്താ..!” അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *