മസാജ് തെറാപ്പിസ്റ്റ് – 6 11

 

“പക്ഷേ എന്നാലും—” ഷീന അപ്പോഴും പിണങ്ങി തന്നെ ഇരുന്നു.

 

“എന്റെ ഷീന മോളെ, നൂറുകണക്കിന് വ്യത്യസ്ത പ്രോഡക്റ്റ്സാണ് അവിടെ വീട്ടിലുള്ളത്. അതിനൊക്കെ ലാബൽ ഓടിക്കുന്നത് അത്ര ഈസിയല്ല. രാത്രി മുഴുവനും അതിനായി ചിലവാകുമെന്നണ് തോന്നുന്നത്.”

 

“അപ്പോ ഇത്രയും വര്‍ഷം ലാബലൊന്നും ഒട്ടിക്കാതെ ജിനുവേട്ടൻ എങ്ങനെയാണ് മാനേജ് ചെയ്തത്..? എല്ലാ നാട്ട് മരുന്നുകളും കാണാന്‍ ഒരുപോലെയല്ലേ ഇരിക്കുന്നത്. ഔഷധങ്ങളും അങ്ങനെ തന്നെയല്ലേ..? അപ്പൊ അതൊക്കെ എങ്ങനെയാണ് തിരിച്ചറിയുക.” അലൻ ജിജ്ഞാസയോടെ ചോദിച്ചു.

 

“എല്ലാം ഒരുപോലെ ഒന്നുമല്ല. പക്ഷേ പലതും കാണാന്‍ ഒരുപോലെ ആണെന്ന് തോന്നിക്കും. ചിലത് വേര്‍തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. പക്ഷേ എനിക്ക് അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല. ലാബൽ നോക്കി എടുക്കേണ്ട അവസ്ഥയും എനിക്കുണ്ടാവില്ല,. . ആരെങ്കിലും അവിടെയുള്ള മരുന്നുകളെ കൂട്ടിക്കുഴച്ച് വച്ചാൽ പോലും ഒറ്റ നോട്ടത്തില്‍ എനിക്ക് വേര്‍തിരിച്ചറിയാനും, കൂട്ടത്തിൽ നിന്നും കറക്റ്റായ മരുന്നുകള്‍ എടുത്തു കൊടുക്കാനും എനിക്ക് കഴിയും. കണ്ണുംപൂട്ടി അതിന്റെ മണം മാത്രം പിടിച്ച് പോലും ഏത് മരുന്നാണ്, എന്തിനുള്ളതാണെന്നും എനിക്ക് നിസ്സാരമായി പറയാൻ കഴിയും. അതുകൊണ്ട്‌ ലാബൽ ഒട്ടിച്ച് വെക്കേണ്ട ആവശ്യവും വന്നില്ല.” പുഞ്ചിരിയോടെ അന്തംവിട്ടിരിക്കുന്ന എല്ലാവരെയും നോക്കി ഞാൻ പറഞ്ഞു. “പക്ഷേ ഇപ്പൊ എല്ലാ ബോക്സിലും അതാത് ലാബലുകൾ ഒട്ടിക്കാൻ പോകുന്നത് ധ്വനിക്ക് വേണ്ടി മാത്രമാണ്.”

 

“അപ്പോ ആ ജോലിയൊക്കെ കഴിഞ്ഞ് രാവിലെയാണോ ജിനുവേട്ടൻ ഉറങ്ങുക..?” അലൻ ചോദിച്ചു.

 

“ഇല്ല അലാ, ഒരു മാസമായി ഞാൻ നാട്ടില്‍ ഇല്ലായിരുന്നല്ലോ, അതുകൊണ്ട്‌ നാളെ രാവിലെ 6-9 മണി വരെയെങ്കിലും കൺസൾട്ടിങ് റൂമിൽ ഞാൻ ഉണ്ടാവണം. ഞാൻ തിരികെ എത്തിയതറിഞ്ഞിട്ട് ഇന്ന്‌ രാവിലെ മുതൽ ഇതുവരെ നാനൂറിൽപ്പരം ആളുകളില്‍ നിന്ന് മെസേജ് വന്നു കഴിഞ്ഞു. എണ്ണം ഇനിയും കൂടിക്കൊണ്ടേ പോകുകയാണ്.

 

അതുകേട്ട് ധ്വനിയുടെ കണ്ണുകൾ തള്ളിപ്പോയി. “ആ മൂന്ന്‌ ഗ്രൂപ്പിലുമാണോ..?” അവൾ കണ്ണ് തള്ളി തന്നെ ചോദിച്ചു. എന്നിട്ട് ഞാൻ ഇന്ന്‌ അവള്‍ക്ക് കൊടുത്ത പുതിയ മൊബൈൽ എടുത്ത് പരിശോധിച്ച ശേഷം എന്നെ നോക്കി. “എന്നോട് നീ പറഞ്ഞത് ഓരോ ഗ്രൂപ്പിലും 80 വീതം ഡെയ്ലി ഉണ്ടാവും എന്നല്ലേ..?”

 

“അങ്ങനെയാണോ ഞാൻ പറഞ്ഞത്..?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. “ഓരോ ഗ്രൂപ്പിലും ഏറ്റവും കുറഞ്ഞത് 80 എന്നല്ലേ പറഞ്ഞത്.”

 

“ആഹ്, ശെരിയാണ്. അന്നേരം നീ അങ്ങനെ പറഞ്ഞപ്പോ 80 വീതം എന്നാണ്‌ എന്റെ മനസ്സിൽ പതിഞ്ഞത്.” ധ്വനി സ്വന്തം തലയില്‍ തട്ടി.

 

“അത് സാരമില്ല ധ്വനി. പിന്നെ നിന്റെ മൊബൈലില്‍ ഞാൻ ആ മൂന്ന്‌ ഗ്രൂപ്പിലും നോട്ടിഫിക്കേഷന്‍ മ്യൂട്ടിലാണ് ഇട്ടിരിക്കുന്നത്, അത് മാറ്റിയേക്ക്. ഇല്ലെങ്കില്‍ മെസേജ് വരുന്നത് നി അറിയില്ല.”

 

“മ്മ് ഓക്കെ.” അവൾ കയ്യോടെ അത് ചെയ്തു.

 

“അപ്പോ കൺസൾട്ടിങ് കഴിഞ്ഞ് ജിനുവേട്ടന് ഉറങ്ങാന്‍ കഴിയില്ലേ..?” അലൻ ചോദിച്ചു.

 

“ഇല്ല അലാ, അതുകഴിഞ്ഞ്‌ എന്റെ യോഗ ഹൗസിൽ പോണം. അവിടെ ചില സ്റ്റൂഡൻസിന്റെ സ്പെഷ്യൽ പ്രാക്ടീസ് മുടങ്ങി കിടക്കുകയാണ്, അവര്‍ക്ക് കുറെ പറഞ്ഞ്‌ കൊടുക്കാനുണ്ട്. പിന്നെ ഉച്ച കഴിഞ്ഞ് ഒരു എക്സ് പട്ടാളക്കാരന്റൈ വീട്ടില്‍ പോയി അയാളുടെ മോൾക്ക് തെറാപ്പി കൊടുക്കാനുണ്ട്.” അന്നേരം ധ്വനിയുടെ മുഖത്ത് ഭയങ്കര അസൂയ നിറഞ്ഞു.

 

ആന്റിയുടെ കണ്ണുകളിൽ പോലും ഒരു കുഞ്ഞ് അസൂയ മിന്നിമറഞ്ഞു. അത് കണ്ടപ്പോ എന്റെ മനസ്സിനകത്ത് വന്യമായ ത്രില്ലടിച്ചുപോയി. ശരീരം മുഴുവനും വല്ലാത്തൊരു എനർജി കേറി നിറഞ്ഞത് പോലെയും ഫീൽ ചെയ്തു. അപ്പൊ ആന്റിക്ക് എന്നോട് എന്തൊക്കെയോ ഉണ്ട്..!!

 

എന്റെ ത്രില്ലൊക്കെ ഉള്ളില്‍ തന്നെ ഒളിപ്പിച്ചു കൊണ്ട്‌ ഞാൻ തുടർന്നു,

Leave a Reply

Your email address will not be published. Required fields are marked *