മസാജ് തെറാപ്പിസ്റ്റ് – 6 10

 

സത്യത്തിൽ, ആന്റി വീണതിൽ എനിക്ക് വിഷമമുണ്ടായെങ്കിലും ബാക്കി കാര്യങ്ങൾ കേട്ട് നല്ലപോലെ ചിരിയും വന്നു. പക്ഷേ ഞാൻ ഉള്‍ കവിള് രണ്ടും കടിച്ചു പിടിച്ച് ചിരിക്കാതെ ആന്റിയെ നോക്കി. ആന്റി മുഖം വീർപ്പിച്ച് സ്വന്തം മോനെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോ എനിക്ക് ചിരി പൊട്ടുന്ന അവസ്ഥയിലായി. ധ്വനിയും എന്നെപോലെ എങ്ങനെയോ ചിരിയടക്കി നില്‍ക്കുന്നത് കണ്ടു.

 

“പിന്നേ മമ്മി വീണപ്പോ, ആ വീഴ്ചയില്‍ മമ്മീടെ ഇടത് കാല് റോംഗ് സൈഡിലേക്ക് അല്‍പ്പം തിരിഞ്ഞും പോയി.” അലൻ പെട്ടന്ന് സങ്കടത്തോടെ പറഞ്ഞു. പക്ഷേ സങ്കടത്തിൽ ആണെങ്കിലും, ആന്റി വീഴുന്നതിന് മുമ്പ്‌ കാണിച്ച കോപ്രായങ്ങളെ വീണ്ടും മനസ്സിൽ കണ്ടത് പോലെ അലൻ പെട്ടന്ന് ചിരിക്കുകയും ചെയ്തു.

 

ഷീനയും ചിരിക്കാതിരിക്കാൻ ശ്രമിക്കുന്നത് പോലെ അവളുടെ ഒരു കവിളിനെ എന്റെ കൈക്ക് സൈഡിൽ അമർത്തി പിടിച്ചു നിന്നു.

 

“ഡാ, ഡാ…” ആന്റി പെട്ടന്ന് അലനോട് കയർത്തു. “ഞാൻ വീണതിനെ നീ കോമഡി പോലെയാണോടാ പറയുന്നേ..?” ആന്റി പിന്നെയും ചൂടായി. പക്ഷേ ആന്റി പെട്ടന്ന് ചിരിച്ചുകൊണ്ട് തലയാട്ടി.

 

“അപ്പോ ഹോസ്പിറ്റലിൽ കാണിച്ചില്ലേ…?” ഞാൻ ചോദിച്ചു.

 

“വിളിച്ചാല്‍ വരണ്ടേ..? ചെറിയ കുട്ടിയായിരുന്നെങ്കിൽ തൂക്കിയെടുത്തോണ്ട് പോകാമായിരുന്നു.” അലൻ അവന്റെ അമ്മയെ തുറിച്ചു നോക്കി. “മമ്മിക്ക് പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞിട്ട് ഇന്നുവരെ ഇങ്ങനെയാ ഞൊണ്ടി ഞൊണ്ടി നടക്കുന്നത്. ഡാഡിയും കുറെ പറഞ്ഞു നോക്കി. പക്ഷേ ആര് കേൾക്കാൻ.”

 

“ആന്റി എന്താ ഹോസ്പിറ്റലിൽ പോകാത്തത്..?” ധ്വനി വിഷമത്തോടെ ചോദിച്ചു.

 

“എനിക്ക് അത്ര പ്രശ്നമൊന്നുമില്ല ധ്വനി മോളെ.” ആന്റി പറഞ്ഞു. പക്ഷേ ആ പറഞ്ഞത് സത്യമല്ലെന്ന് എനിക്കറിയാമായിരുന്നു.

 

“കുഴമ്പും തൈലവുമൊക്കെ ഞാൻ തന്നിട്ടുണ്ടായിരുന്നല്ലോ, എന്തെങ്കിലും പുരട്ടി കൊടുത്തായിരുന്നോ..?” ഞാൻ ചോദിച്ചു.

 

പക്ഷേ ആന്റിയുടെ അല്‍പ്പം ഗുരുതരമായ ഈ പ്രശ്നങ്ങൾ തീർക്കാൻ ആ തൈലവും കുഴമ്പിനും കഴിയില്ലായിരുന്നു എന്നും എനിക്കറിയാം.

 

“അത് മറ്റൊരു കഥയാണ് ജിനുവേട്ടാ.” അലൻ അവന്റെ അമ്മയെ തുറിച്ചു നോക്കി പറഞ്ഞു.

 

“എടാ, മതി നിന്റെ കഥ പറച്ചില്‍.” ആന്റി അവനോട് പിന്നെയും ചൂടായി. പക്ഷേ അലൻ അത് കാര്യമാക്കിയില്ല.

 

“ജിനുവേട്ടൻ ഞങ്ങൾക്ക് തന്നിട്ടുണ്ടായിരുന്ന തൈലവും കുഴമ്പുമൊക്കെ ദാനശ്ശീലയായ മമ്മി എപ്പോഴോ ആര്‍ക്കൊക്കേയോ ദാനം ചെയ്തിരുന്നത് ഞങ്ങൾ പോലും അറിഞ്ഞില്ല. വീണ ശേഷമാണ് മമ്മിക്ക് അതൊക്കെ ദാനം ചെയ്തത് അബദ്ധമായിപ്പോയെന്ന് മനസിലായത്. പക്ഷേ എന്തുകാര്യം. പോയത് പോയില്ലേ. ഞാൻ മെഡിക്കൽ സ്റ്റോറില്‍ നിന്ന് പെയിൻ കില്ലറും ഓയിൻമെന്റും വാങ്ങിച്ച് കൊടുത്തായിരുന്നു. ഡാഡി പുരട്ടിയും കൊടുത്തു. പക്ഷേ വലിയ മാറ്റമൊന്നും ഉണ്ടായില്ല.” അവന്‍ പിന്നെയും ആന്റിയെ തുറിച്ചു നോക്കി.

 

“മതി നിന്റെ തുറിച്ചു നോട്ടം. നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.” അവന്‍ കളിയാക്കിയത് ഇഷ്ട്ടപ്പെടാതെ ആന്റി ചൂടായി.

 

“എന്തായാലും മമ്മി വിഷമിക്കേണ്ട, ഇനി ജിനുവേട്ടൻ നോക്കിക്കോളും, അല്ലേ ചേട്ടാ..?” അലൻ പ്രതീക്ഷയോടെ എന്നെ നോക്കി. “മമ്മിയുടെ ഈ പ്രശ്നം മാറ്റി കൊടുക്കാൻ ചേട്ടന് കഴിയും, ഇല്ലേ..? കുറച്ച് മുമ്പ്‌ ഡാഡിയും വിളിച്ചായിരുന്നു. ചേട്ടൻ വരുമ്പോ മമ്മിയുടെ പ്രശ്നങ്ങൾ ചേട്ടനോട് പറഞ്ഞാൽ മതി ചേട്ടൻ വേണ്ടത് ചെയ്യും എന്നാ ഡാഡി എന്നോടും ഷീനയോടും മമ്മിയോടും പറഞ്ഞത്.” അലൻ എന്നോട് പറഞ്ഞിട്ട് അവന്റെ അമ്മയെ നോക്കി ചോദിച്ചു, “ഇനി ഇതിലും എന്തെങ്കിലും തടസ്സം മമ്മിക്ക് പറയാനുണ്ടോ..?”

 

“ഓ, ജിനു എനിക്ക് പ്രശ്നമല്ല. എനിക്ക് ഒക്കേയാണ്. പക്ഷേ അതൊക്കെ അവിടെ നില്‍ക്കട്ടെ…” ആന്റി അല്‍പ്പം ചൂടായി തന്നെ എന്റെ മുഖത്തേക്ക് നോക്കി.

 

ആഹാ, എനിക്കിപ്പൊ വയറ്‌ നിറച്ച് കിട്ടാൻ പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *