“ആ തെറാപ്പി കഴിഞ്ഞിട്ട് ഞങ്ങടെ തറവാട്ടിലേ വൈദ്യശാലയിലും പോണം. അത്രയും കഴിഞ്ഞാല്‍ എന്റെ വേറേയും പല പല ചില കാര്യങ്ങളും നോക്കാനുണ്ട്.”
“എന്റെ ജിനു മോനെ…,” ആന്റി തലയാട്ടി കൊണ്ട് മധുരമായി വിളിച്ചു. ആ വിളിയിൽ തന്നെ ഞാൻ നെയ് പോലെ ഉരുകി.
ഹൂ…, ഈ ആന്റിക്ക് കാമദേവന്റെ ശക്തി വല്ലതുമുണ്ടോ..? ഇത്രയും വശ്യത എങ്ങനെയാണ് ആന്റിയുടെ മുഖത്തിനും ശരീരത്തിനും, സ്വരത്തിനും, ഒരുപോലെ കിട്ടിയത്..?!
“എന്റെ ജിനു മോനെ..,” ആന്റി പിന്നെയും വിളിച്ചു, “ഈ ജോലിയൊക്കെ ഒറ്റ ദിവസത്തിൽ തന്നെ തീർക്കണമെന്ന നിര്‍ബന്ധമൊന്നുമില്ലല്ലൊ..? നിന്റെ കൺസൾട്ടിങ്, ആ യോഗ,, പിന്നെ തെറാപ്പിയും ഓക്കെ, പക്ഷേ നല്ലപോലെ ഉറങ്ങി റെസ്റ്റെടുത്ത ശേഷം ബാക്കി കാര്യങ്ങൾ നോക്കിയാൽ പോരെ..?”
“ഇല്ല ആന്റി. രണ്ട് ദിവസം കഴിഞ്ഞ് ജെസ്സി മോളുടെ കൂടെ ഡെല്‍ഹിയിൽ പോക്കാനുള്ളതല്ലേ. അതുകൊണ്ട്, അതിന് മുമ്പ് തന്നെ എനിക്ക് ഇവിടത്തെ ഒരുപാട് കാര്യങ്ങളൊക്കെ സെറ്റിൽ ചെയ്തിരിക്കണം, കുറെ കാര്യങ്ങൾ അറേഞ്ച് ചെയ്യുകയും വേണം. ഇല്ലെങ്കില്‍ എന്റെ കംപ്ലീറ്റ് കാര്യങ്ങളുടേയും താളം തെറ്റും. ബിസിനസ്സിൽ ഒരിക്കലും ആ താളം തെറ്റാൻ പാടില്ല. തെറ്റിയാല്‍, ഭീമമായ നൂൽ കെട്ടിന്റെ ഇടയില്‍ നിന്നും അഴിഞ്ഞുപോയ നൂല് പോലെയാവും. അതുകൊണ്ട് ഈ രണ്ട് ദിവസത്തേക്ക് റെസ്റ്റിന് സ്ഥാനമില്ല. ശെരിക്കും എനിക്ക് നിന്ന് തിരിയാനുള്ള സമയം പോലും ഈ രണ്ട് ദിവസത്തേക്ക് കിട്ടില്ല.” കാര്യങ്ങൾ ഞാൻ അവരെ ബോധിപ്പിച്ചു.
അപ്പോ കുറച്ച് നേരത്തേക്ക് അവരാരും ഒന്നും മിണ്ടിയില്ല. മിഴിച്ച് നോക്കി ഇരിക്കുക മാത്രമാണ് ചെയ്തത്.
“ഇത്രയും ബിസിയായിട്ടാണോ ജിനുവേട്ടൻ ജീവിക്കുന്നേ..?” അലൻ മിഴിച്ചിരുന്ന് തലയാട്ടി. “ഞാൻ കൂടുതലും ലണ്ടനിലായത് കൊണ്ട് ഇത്രയും ഒന്നും എനിക്കറിയില്ലായിരുന്നു.” അവന്‍ അവന്റെ ഭാര്യയെ നോക്കി പറഞ്ഞു.
എന്റെ ബിസി ലൈഫിനെ കുറിച്ച് ഷീനക്കും ആന്റിക്കും കുറെയൊക്കെ അറിയാമെങ്കിലും ഇപ്പൊ ഞാൻ ഓരോന്ന് എടുത്ത് പറഞ്ഞപ്പോ മാത്രമാണ് അവര്‍ക്ക് അതിന്റെ ശരിക്കുള്ള ഗൗരവം മനസിലായത്. അവർ എന്നെയും നോക്കി മിഴിച്ചിരിക്കുകയായിരുന്നു.
“ഓക്കെ ജിനു മോനെ, ഞങ്ങൾക്ക് മനസ്സിലായി.” ഒടുവില്‍ ആന്റി തലയാട്ടിക്കൊണ്ട് പറഞ്ഞു. “പക്ഷേ, എന്തുതന്നെയായാലും, പഴയ പോലെ സമയം ഇല്ലെന്ന് പറഞ്ഞ് ഇങ്ങോട്ട് വരാതിരിക്കരുത്, എങ്ങനെയെങ്കിലും സമയം കണ്ടെത്തി ഇടക്കിടക്ക് ഇങ്ങോട്ട് വന്നിരിക്കണം, കേട്ടല്ലോ.” ആന്റി നല്ല ഗൗരവത്തിൽ പറഞ്ഞു.
“ഓക്കെ ആന്റി.”
“പിന്നേ ജിനുവേട്ടാ,” അലൻ അല്‍പ്പം വിഷമത്തോടെ വിളിച്ചു, “ഞങ്ങളൊക്കെ പോയാൽ മമ്മി ഒറ്റക്കാവുമെന്ന് മറക്കല്ലേ. ഇടക്കിടക്ക് ഇങ്ങോട്ട് വരാമെന്ന് ഇപ്പൊ ജിനുവേട്ടൻ സമ്മതിച്ചത് ഓക്കെ, പക്ഷേ ബിസിയാണെന്ന് ന്യായം പറഞ്ഞ് പിന്നീട് ആ വാക്ക് മാറ്റരുത്.” അവന്‍ സീരിയസ്സായി എന്നോട് പറഞ്ഞു.
“ഇല്ലടാ, തീര്‍ച്ചയായും ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും വന്ന് ആന്റിയെ കണ്ടിട്ട് പോകാം.” ഞാൻ വാക്ക് കൊടുത്തു. അപ്പൊ ഒരു സെക്കന്‍ഡ് നേരത്തേക്ക് ആന്റിയുടെ മുഖം നന്നായി പ്രകാശിച്ചിട്ട് പഴയപോലെയായത് എന്റെ കൺകോണിലൂടെ ഞാൻ കണ്ടു.
“ഓക്കെ, ഇപ്പഴാ സമാധാനമായത്.” അലൻ ആശ്വാസത്തോടെ പറഞ്ഞു. “ജിനുവേട്ടൻ ഇടക്കിടക്ക് ഇങ്ങോട്ട് വന്ന് മമ്മിക്ക് കമ്പനി കൊടുക്കുന്നത് മമ്മിക്ക് നല്ല ആശ്വാസമായിരിക്കും.”
“തീര്‍ച്ചയായും അലാ, നീ വിഷമിക്കേണ്ട.”
“ചേട്ടൻ ഇന്ന് പോകണ്ട എന്നുതന്നെയാണ് ഇപ്പോഴും എന്റെ അഭിപ്രായം. പക്ഷേ എനിക്ക് മനസ്സിലാവും. ചേട്ടൻ പൊയ്ക്കൊ, സാരമില്ല.” ഒടുവില്‍ ഷീന എങ്ങനെയോ പിണക്കം മാറി പറഞ്ഞിട്ട് പുഞ്ചിരിച്ചു.
“നീയാണ് എന്റെ മിടുക്കിക്കുട്ടി.” ചിപ്സ് ഒഴിഞ്ഞ എന്റെ കൈയിൽ ഉണ്ടായിരുന്ന പൊടി എന്റെ പാന്റിൽ തേച്ച് കളഞ്ഞിട്ട് വാത്സല്യപൂർവ്വം ഞാൻ അവളുടെ മൂക്കില്‍ പിടിച്ചു അവളുടെ മുഖത്തെ ആട്ടി. അപ്പൊ അവൾ മുഖം എന്റെ കൈയിലേക്ക് തള്ളി പിടിച്ചിട്ട് ചിരിച്ചു.
