“വൗവ്…. ജിനു….!!” ധ്വനി അന്തംവിട്ട് വിടര്‍ന്ന കണ്ണുകളോടെ വട്ടംകറങ്ങി ചുറ്റിലും നോക്കി. “ഈശ്വരാ… ഇതെന്താ ഹൈപ്പര്‍ മാർക്കറ്റാണോ..!! ഇലക്ട്രോണിക്ക് ഐറ്റംസ്, സ്റ്റേഷണറി ഐറ്റംസ്, ഉൾപ്പെടെയുള്ള മറ്റനേക സാധനങ്ങളും ഇവിടെ ഉണ്ടല്ലോ..!?”
ജെസ്സി ഇതൊക്കെ നേരത്തേ കണ്ടിട്ടുള്ളതാണ്. പക്ഷേ അവൾ ഇതൊക്കെ എത്ര പ്രാവശ്യം കണ്ടാലും അപ്പോഴൊക്കെ അവളുടെ മുഖത്ത് വിസ്മയം നിറയുമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയായിരുന്നു.
ധ്വനിയും ജെസ്സിയും ഭയങ്കര വിസ്മയത്തോടും ഉത്സാഹത്തോടും റൂമിൽ കറങ്ങി നടന്ന് ഓരോ സാധനങ്ങളേയും തൊട്ടും, എടുക്കാന്‍ കഴിയുന്നത് എടുത്ത് നോക്കിയും നടന്നു.
ഞാൻ ചിരിച്ചുകൊണ്ട് റൂമിന്റെ മദ്ധ്യഭാഗത്തിട്ടിരുന്ന വലിയ സ്റ്റഡി ടേബിളിന്റെ അടുത്തേക്ക് പോയി. അതിന്റെ അടിയില്‍ നിന്നും വലിയ കുഷൻ ചെയർ വലിച്ചിട്ടിട്ട് അതിൽ ഞാൻ ഇരുന്നു. എന്നിട്ട് ആ ടേബിളിൽ ഉണ്ടായിരുന്ന 6 ലാപ്ടോപ്പിൽ നിന്നും 3 ലാപ്ടോപ്പ് ഓണാക്കി, പിന്നെ 4 വ്യത്യസ്ത തരം പ്രിന്ററുകളും ഞാൻ ഓണാക്കി.
അപ്പോഴേക്കും അവർ രണ്ടുപേരും എന്റെ അടുത്തേക്ക് വന്ന് രണ്ട് കുഷൻ ചെയറുകൾ വലിച്ചിട്ടിട്ട് എന്റെ രണ്ട് വശത്തായിട്ടിരുന്നു. അവര്‍ക്ക് വേണ്ടി ഞാൻ ഓണാക്കിയ രണ്ട് ലാപ്ടോപ്പിനെ അവരുടെ മുന്നിലേക്ക് അവർ രണ്ടുപേരും വലിച്ചു വച്ചു.
“ജെസ്സി മോളെ, ആദ്യം സ്റ്റേഷനറി സെലക്ഷനിൽ പോയി ലാബൽ സ്റ്റിക്കർ റോളുകൾ എടുത്തുകൊണ്ട് വരാമോ..?” ഞാൻ ആവശ്യപ്പെട്ടു.
“ഓക്കെ അച്ചാച്ചാ. എത്ര റോളുകൾ വേണം..?”
“ഒരു റോളിൽ 30 സ്റ്റിക്കര്‍ ഉണ്ടാവും. മൊത്തം നമുക്ക് 1300 സ്റ്റിക്കറാണ് വേണ്ടത്. അപ്പൊ കൂട്ടി നോക്കിയിട്ട് വേണ്ടത്ര റോൾ എടുത്തോ.”
“മ്മ്, ഓക്കെ അച്ചാച്ചാ.” ജെസ്സി എഴുന്നേറ്റു.
“ഞാനും വരാം ജെസ്സി. 40+ റോൾസ് എടുക്കണ്ടെ..!” ധ്വനിയും എഴുനേറ്റ് അവളുടെ കൂടെ പോയി.
അന്നേരം ഞാൻ ടേബിളിൽ നിന്നും ഒരു പേനയും കുറെ A4 സൈസ് പേപ്പറും എടുത്ത് എഴുതാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് അവർ രണ്ടുപേരും റോളുകൾ എല്ലാം മാറോട് അടക്കിപ്പിടിച്ചു കൊണ്ട് വന്നിട്ട് അതൊക്കെ മേശപ്പുറത്ത് ഒരു സൈഡിലായി വച്ചു.
“റോളുകൾ എല്ലാം നിവർത്തി വെക്കാമോ..?” എഴുത്ത് നിര്‍ത്താതെ ഞാൻ അവരോട് ആവശ്യപ്പെട്ടു.
ഉടനെ അവർ രണ്ടുപേരും ആ പരുപാടി തുടങ്ങി. അതൊക്കെ കഴിഞ്ഞപ്പോ അവർ പിന്നെയും എന്റെ രണ്ട് വശത്തായി ഇരുന്നിട്ട് ഞാൻ എഴുതുന്നതിനെ നോക്കി.
ഏകദേശം മുക്കാല്‍ മണിക്കൂറായപ്പൊ ഞാൻ എഴുതി കഴിഞ്ഞ് അവര്‍ക്ക് ആ പേപ്പറൊക്കെ വീതിച്ചു കൊടുത്തു. എന്നിട്ട് അവരുടെ ലാപ്ടോപ്പിൽ സേവ് ചെയ്തിരുന്ന ഫോള്‍ഡര്‍ തുറന്ന് അതിലുണ്ട് യിരുന്ന ഒരു ഫോര്‍മാറ്റ് ഓപ്പണ് ചെയ്തു. എന്നിട്ട്, ഞാൻ അവര്‍ക്ക് കൊടുത്ത പേപ്പറിൽ നിന്നും ആ വിവരങ്ങൾ നോക്കി ആ ഫോര്‍മാറ്റ് ഫില് ചെയ്യാനുള്ള രീതിയും അവര്‍ക്ക് പറഞ്ഞു കൊടുത്തു.
“പിന്നേ, ഓരോ ഔഷധത്തിന്റേ വിവരങ്ങള്‍ ആ ഫോര്‍മാറ്റിൽ ഫില് ചെയ്ത ശേഷം എന്റർ കൊടുത്താൽ മതി. അടുത്ത ഔഷധത്തിന്റെ വിവരങ്ങൾ ചെറുക്കാനുള്ള പൂതി ഫോര്‍മാറ്റ് താനെ വന്നോളും.”
എന്നിട്ട് പ്രിന്ററിൽ ലാബൽ സെറ്റ് ചെയ്യേണ്ട വിധവും, പ്രിന്റ് ചെയ്യേണ്ട വിവരങ്ങളും ഞാൻ അവര്‍ക്ക് കാണിച്ചു കൊടുത്തു.
അങ്ങനെ ആ പരുപാടി ഞങ്ങൾ സ്റ്റാര്‍ട്ട് ചെയ്തു. ആദ്യം അവർ രണ്ടുപേരും വളരെ സ്ലോവായിട്ടാണ് ചെയ്തത്, പക്ഷേ വേഗത്തിൽ തന്നെ അവർ രണ്ടുപേരും കാര്യങ്ങൾ മനസ്സിലാക്കിയപ്പൊ അവരുടെ സ്പീഡ് ഞാൻ പ്രതീക്ഷതിനേക്കാൾ കൂടുകയും ചെയ്തു.
“വൗവ്…. നിങ്ങൾ സ്ത്രീകൾ ഒരു സംഭവം തന്നെയാണ്. എത്ര പെട്ടന്നാണ് നിങ്ങളുടെ സ്പീഡ് കൂടിയത്.” ഞാൻ അവരെ പുകഴ്ത്തിയത് കേട്ടപ്പോ രണ്ടുപേരുടെ മുഖവും തുടുത്തു പോയി.
ഒന്നും മിണ്ടാതെ പുഞ്ചിരിച്ചുകൊണ്ട് അവർ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു.
