മസാജ് തെറാപ്പിസ്റ്റ് – 6 10

 

“അനിയത്തിയാണെങ്കിൽ എന്താ, എന്റെ ചേട്ടനോടല്ലേ ഞാൻ കാര്യം ചോദിക്കുന്നത്…? വേറെ ആരോടെങ്കിലും അല്ലല്ലോ. അതുകൊണ്ട്‌ എന്നോട് പറ ചേട്ടാ..” അവള്‍ ചിണുങ്ങി.

 

പക്ഷേ ഞാൻ അതിന് മറുപടി ഒന്നും കൊടുത്തില്ല. അവളുടെ തോളിൽ കിടക്കുന്ന എന്റെ കൈ ഉപയോഗിച്ച് അവളെ മുന്നോട്ട് തള്ളിക്കൊണ്ട് വേഗം നടന്ന് എങ്ങനെയോ ആന്റിക്ക് പുറകിലായി നടക്കുന്ന അലന്റെ തൊട്ട് പുറകില്‍ എത്തിയതും ഷീന പിന്നെ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു. എന്നിട്ട് എന്റെ ഇടുപ്പിൽ പിച്ചുകയും ചെയ്തു.

 

അവളുടെ കുട്ടിത്തം വിചാരിച്ച് ഞാൻ മനസ്സിൽ ചിരിച്ചു. തല്‍കാലം അവളിൽ നിന്ന് രക്ഷപ്പെട്ട സന്തോഷവും മനസ്സിൽ തന്നെ അടക്കി വച്ചു.

 

ഹാൾ കഴിഞ്ഞ് വലതു വശത്താണ് ഡൈനിംഗ് റൂം. ഞങ്ങൾ എല്ലാവരും അങ്ങോട്ട് കേറി. ഓരോരുത്തരായി പോയി അവിടേ തന്നെ ഉണ്ടായിരുന്ന വാഷ് ബേസിനിൽ ചെന്ന് കൈ കഴുകി വരാൻ തുടങ്ങി. എനിക്ക് മുഖവും കഴുകണം, അതുകൊണ്ട്‌ ലാസ്റ്റ് പോകാനായി ഞാൻ വെയിറ്റ് ചെയ്തു.

 

“ആന്റി, അങ്കിൾ എവിടപ്പോയി…?” കൈ കഴു,കി വന്ന ശേഷം ധ്വനി ചോദിച്ചു.

 

“ഷീന മോൾടെ വിസ കാര്യത്തിനായി അങ്കിൾ എംബസ്സി വരെ പോയതാ. അത് കഴിഞ്ഞ് പഴയ ഒരു ചങ്ങാതിയുടെ വീട്ടിലും കേറീട്ടേ വരു. അങ്കിൾ വരുമ്പോ എങ്ങനേയും രാത്രിയാവും.”

 

“ഓഹ്, ഓക്കെ. പിന്നേ ആന്റി, എന്നും ഡാൻസ് പഠിക്കാൻ കുട്ടികൾ വരുമെന്ന് ജിനു പറഞ്ഞായിരുന്നു, പക്ഷേ ആരെയും കണ്ടില്ലല്ലോ..?”

 

“കല്യാണം നടന്ന വീടല്ലേ മോളെ, അടുത്ത മാസം അവരൊക്കെ പോകുകയും ചെയ്യും. പോയാൽ എപ്പോ വരുമെന്നും പറയാനും പറ്റില്ല. അതുകൊണ്ട്‌ അവർ പോകുന്നത് വരെ അവര്‍ക്ക് ഒരു കുറവും വരുത്താതെ നോക്കണം. അവരുടെ കൂടെ കൂടുതൽ സമയം എനിക്ക് ചിലവഴിക്കുയും വേണം. അതുകൊണ്ട്‌ ഡാൻസ് ക്ലാസ് പോലും നിര്‍ത്തി വച്ചിരിക്കുകയാണ്.”

 

“വൗവ്, ആന്റി സൂപ്പറാണ്.” ധ്വനി പറഞ്ഞു. അപ്പൊ ആന്റി പുഞ്ചിരിച്ചു.

 

“ശെരി എല്ലാവരും ഇരിക്ക്. നിങ്ങള്‍ക്കൊക്കെ വിളമ്പി തന്നിട്ട് ഞാനും ഇരിക്കാം.” ആന്റി അവരോടൊക്കെ പറഞ്ഞിട്ട് എന്നെ നോക്കി ചോദിച്ചു, “നീ കൈ കഴുകുന്നില്ലേ..?”

 

“മ്മ്, കഴുകണം ആന്റി.” ഞാൻ പറഞ്ഞിട്ട് വാഷ് ബെയിസനുള്ള ഭാഗത്തേക്ക് നടന്നു.

 

കൈയും മുഖവും കഴുകീട്ട് തിരികെ വന്നപ്പോ ആന്റി എല്ലാ പ്ലേറ്റിലും വിളമ്പി കഴിഞ്ഞിട്ട് ആന്റിയും അന്നേരം ഇരിക്കുന്നതാണ് കണ്ടത്.

 

ആന്റിയുടെ അപ്പുറത്തെ സൈഡിലാണ് ധ്വനി ഇരുന്നത്. ധ്വനിക്കപ്പുറത്ത് ഷീന, ഷീനക്കപ്പുറത്ത് അലൻ. ഞാൻ ആന്റിയുടെ ഇപ്പുറത്തുള്ള കസേരയില്‍ ഇരുന്നു.

 

ഞങ്ങൾ തമ്മില്‍ തമാശയും കാര്യങ്ങളും പറഞ്ഞും ചിരിച്ചുമാണ് കഴിച്ചത്. ഇടക്ക് ഷീനയും അലനും കൂടി ധ്വനിയോട് അവളുടെ BPT എക്സാമിനെ കുറിച്ചൊക്കെ ചോദിക്കാൻ തുടങ്ങി.

 

കുറച്ചുനേരം അതൊക്കെ കേട്ടിരുന്ന ശേഷം ആന്റി എന്നോട് എന്റെ യാത്രയെ കുറിച്ചും ബിസിനെസ്സ് കാര്യങ്ങളെ കുറിച്ചുമൊക്കെ ചോദിച്ചു. അതിനൊക്കെ മറുപടി പറഞ്ഞിട്ട് ഞാനും ആന്റിയുടെ ഡാൻസ് ക്ലാസ് കുറിച്ചൊക്കെ തിരക്കി.

 

ഒടുവില്‍ ഫുഡ്ഡൊക്കെ കഴിച്ച ശേഷം ഞങ്ങൾ എഴുന്നേറ്റു. ഷീനയും ധ്വനിയും എല്ലാം ഒതുക്കി വൃത്തിയാക്കി വച്ചിട്ട് ഹാളില്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

“ധ്വനി ചേച്ചി വാ, നമുക്ക് മുകളില്‍ ഞങ്ങടെ റൂമിൽ പോകാം.” ഷീന ധ്വനിയുടെ കൈയിൽ പിടിച്ചു വലിച്ചു, “ചേട്ടൻ അമ്മയുടെ പ്രശ്നങ്ങൾ നോക്കട്ടെ. അതൊക്കെ കഴിയാന്‍ എങ്ങനെയും രണ്ട് മൂന്ന്‌ മണിക്കൂറെടുക്കും.”

 

“മുകളില്‍ എന്താണുള്ളത്.?” ധ്വനി അവളോട് ചോദിച്ചു.

 

“ഞങ്ങടെ കല്യാണ ആല്‍ബവും കല്യാണ വീഡിയോയും ചേച്ചിക്ക് കാണണ്ടേ.”

 

“കാണാം, കാണാം, എനിക്ക് എല്ലാം കാണണം.” പെട്ടന്ന് ധ്വനി ഭയങ്കര ഉത്സാഹത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ ഷീനയും അലന്റേയും കൂടെ മുകളിലേക്ക് സ്റ്റെപ്പ് കേറി പോയി.

Leave a Reply

Your email address will not be published. Required fields are marked *