“അതിനെന്താ..,” ഞാൻ കണ്ണിറുക്കി കാണിച്ചു. “എനിക്ക് ഒരുപാട് പരീക്ഷിക്കാന്‍ ആഗ്രഹമുണ്ട്. സാഹചര്യം കിട്ടട്ടെ, നമുക്ക് നോക്കാം.”
അപ്പോ നാണം നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ പെട്ടന്ന് റോഡിലേക്ക് നോക്കി.
അങ്ങനെ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു കൊണ്ട് യാത്ര തുടർന്നു. എന്റെ ജീവിതത്തിൽ സംഭവിച്ച സകല കാര്യങ്ങളും അറിയാനായി ധ്വനി ഓരോന്ന് കുത്തി കുത്തി ചോദിച്ചു. എന്റെ ബിസിനസ്സ്, എന്റെ കുടുംബം, എന്റെ സകല കളികൾ, അങ്ങനെ ഒന്ന് വിടാതെ എല്ലാം ഞാൻ അവളോട് തുറന്ന് സംസാരിച്ചു. അവളും അവളുടെ എല്ലാം കാര്യങ്ങളും ഒന്ന് വിടാതെ എന്നോട് സംസാരിച്ചു.
“വിശക്കുന്നില്ലേ നിനക്ക്..?” ഒരു മണി കഴിഞ്ഞപ്പോ ഞാൻ ചോദിച്ചു.
“ലേറ്റായി ബ്രേക്ക്ഫാസ്റ്റ് കഴിച്ചത് കൊണ്ട് വിശപ്പൊന്നുമില്ല, ജിനു. വേണേൽ നീ കഴിക്ക്.”
“എനിക്കും വേണ്ട.” ഞാൻ പറഞ്ഞു. “രണ്ട് കിലോമീറ്റർ പോയാൽ കിടിലം ഫ്രെഷ് ജ്യൂസ് കിട്ടുന്ന ഒരു വലിയ ബേക്കറി വരും, നമുക്ക് ഫ്രെഷ് ജ്യൂസ് കുടിച്ചാലോ..?”
“എനിക്ക് ഓക്കെ. ജ്യൂസ് കുഴപ്പമില്ല.”
അങ്ങനെ ഞാൻ പറഞ്ഞ ആ സ്ഥലത്ത് നിര്‍ത്തി ഞങ്ങൾ ജ്യൂസ് കുടിച്ച ശേഷം അഞ്ച് മിനിറ്റ് അവളെയും കൂട്ടി ഞാൻ വെറുതെ നടന്നു. എന്നിട്ട് യാത്ര തുടർന്നു.
ഉറക്ക ക്ഷീണവും മറ്റ് ക്ഷീണങ്ങളും കാരണം ധ്വനി തൂങ്ങി വീഴാൻ തുടങ്ങിയിരുന്നു. സെറ്റ് ബെല്‍റ്റ് ഇട്ടിരുന്നത് കൊണ്ട് മാത്രമാണ് അവള്‍ മുന്നോട് മറിഞ്ഞ് വീഴാത്തത്.
“ധ്വനി, നി ബാക്കിൽ പോയി കുറച്ച് നേരം സുഖമായി ഉറങ്ങിക്കോ.”
“വേണ്ട ജിനു—”
“ഇല്ലെങ്കില്‍ നിന്റെ ഉറക്കം നോക്കി നോക്കി ഞാനും ചിലപ്പോ ഉറങ്ങി പോയേക്കും. പിന്നെ എന്ത് സംഭവിക്കുമെന്ന് പറയേണ്ടല്ലോ..!!” ഞാൻ വെറുതെ അവളെ ഭയപ്പെടുത്തി.
“അയ്യോ, വേഗം വണ്ടി നിര്‍ത്ത്.” അവള്‍ ശെരിക്കും ഭയന്നു പോയി പറഞ്ഞു. “ഞാൻ ബാക്കിൽ കിടന്നുറങ്ങാം. ശെരിക്കും നല്ല ക്ഷീണമുണ്ട്.”
ഞാൻ വണ്ടി ഒതുക്കി നിര്‍ത്തിയ ശേഷം ഞാൻ പോയി ബാക്കിൽ അവള്‍ക്ക് എല്ലാം റെഡിയാക്കി കൊടുത്തു. അവൾ കേറി കിടക്കേണ്ട താമസം ഡീപ്പായി തന്നെ ഉറങ്ങി പോകുകയും ചെയ്തു. അത്രമാത്രം ക്ഷീണം അവള്‍ക്ക് ഉണ്ടായിരുന്നു. പാവം.
ഞാൻ ഡ്രൈവിങ് സീറ്റില്‍ കേറി വണ്ടി എടുത്തു. എന്നിട്ട് കുറെ അത്യാവശ്യ കോളുകൾ ഞാൻ ചെയ്തു. അതിൽ ഒരെണ്ണം ധ്വനിക്ക് വേണ്ടിയാണ് ചെയ്തത്.
അവൾ വാശിപിടിച്ചു പറഞ്ഞത് ഞാൻ നന്നായി ഓര്‍ക്കുന്നു — ട്രിവാന്‍ഡ്രത്ത് തന്നെ പഠിക്കും, ദൂരെയെങ്ങും പോവില്ല, ഹോസ്റ്റലില്‍ നിന്ന് പഠിക്കില്ല എന്നായിരുന്നു വാശി.
അതുകൊണ്ടാണ് ട്രിവാന്‍ഡ്രത്തുള്ള ബെഥനി നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറപ്പി ഞാൻ സെലക്റ്റ് ചെയ്യാൻ കാരണം. അവിടെ തന്നെയായിരുന്നു ഞാനും പഠിച്ചത്. മാനേജ്മെന്റ് ലെവലിലുള്ളവരോട് ഞാൻ നല്ല സൗഹൃദത്തിലായിരുന്നു. എന്റെ ബിസിനസ്സുകൾ തന്നെയാണ് അതിന്റെ കാരണം.
അവിടെ വിളിച്ച് ധ്വനിയുടെ കഴിഞ്ഞുപോയ BPT പഠിത്ത കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയ ശേഷം അവരോട് കാര്യങ്ങൾ ആരാഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ അവരുമായി ചില ഏപ്പാടുകളും ചെയ്തിട്ട് അവർ പറഞ്ഞ മൂന്ന് എക്സാമിന് വേണ്ടിയുള്ള ഫീസും, അഡ്മിഷൻ ഡൊണേഷനും ഞാൻ ഓൺലൈൻ മുഖേനെ അടച്ചിട്ട് റെസിപ്റ്റിന്റെ സോഫ്റ്റ് കോപ്പി എനിക്ക് മെയിൽ ചെയ്യിപ്പിച്ചു. റെസിപ്റ്റ് കൂടാതെ ധ്വനിക്ക് ആവശ്യമുള്ള ഒരു ഹാന്‍ഡ് ബുക്കും കുറെ മെറ്റീരിയൽസും അവർ എനിക്ക് വാട്സാപ്പിൽ അയച്ചും തന്നു.
ഒടുവില്‍ എല്ലാം കഴിഞ്ഞ് സമാധാനത്തോടെ ഞാൻ വണ്ടി ഓടിച്ചു.
സമാധാനം കിട്ടിയെങ്കിലും എന്റെ ക്ഷീണം കൂടി കൂടി വരുന്നുണ്ടായിരുന്നു. നന്നായി ഉറക്കം വരാനും തുടങ്ങി. അതുകൊണ്ട് രണ്ട് മണിക്കൂര്‍ റെസ്റ്റെടുക്കാനായി വൈകിട്ട് 4 മണിയോടെ ഒരു ഹോട്ടലിൽ കൊണ്ട് നിര്‍ത്തി.
