ഒടുവില്‍ എങ്ങനെയോ ആ ജോലി കഴിഞ്ഞ് പ്രിന്റ് ചെയ്ത ലാബലുകളുമായി ഞങ്ങൾ മുകളില്‍ പോയി. എന്നിട്ട് മൂന്ന് സ്റ്റോറേജുകളിലുമായി, ആയിരത്തിലധികം വ്യത്യസ്ഥ തരം ഔഷധങ്ങൾ അടങ്ങിയ വെവ്വേറെ സ്റ്റോറേജ് ബോക്സുകളെല്ലാം ലാബൽ ചെയ്യാൻ തുടങ്ങി.
ഞാൻ അവര്‍ക്ക് ഓരോന്ന് പറഞ്ഞു കൊടുത്ത് കൊണ്ടാണ് ഞാനും എന്റെ ജോലി ചെയ്തത്. അവർ രണ്ടുപേരും പെട്ടന്ന് തന്നെ എല്ലാം മനസ്സിലാക്കി എന്നെ കാര്യമായി സഹായിച്ച് ഭയങ്കര വേഗത്തിൽ ജോലി തീര്‍ക്കുന്നതൊക്കെ കണ്ടപ്പോ ആശ്ചര്യം തോന്നിപ്പോയി. ഞാൻ അതിനെ പറഞ്ഞ് അവരെ പുകഴ്ത്തുകയും ചെയ്തപ്പോ രണ്ടുപേരുടെ മുഖവും അഭിമാനത്തിൽ പ്രകാശിച്ചു.
ഇടക്ക് വച്ച് വീട്ടില്‍ തന്നെ ഞങ്ങൾ ഒരുമിച്ച് ഫുഡ് ഉണ്ടാക്കി കഴിച്ചിട്ടാണ് ജോലി തുടർന്നത്. ഒടുവില്‍, രാത്രി ഏറെ വൈകിയാണ് എല്ലാ ജോലിയും കഴിഞ്ഞത്. സമയം 1:45 ആയിരുന്നു.
“നിങ്ങൾ ഇവിടെ കിടന്നിട്ട് രാവിലെ പൊയ്ക്കോ.” ഞാൻ അവരോട് പറഞ്ഞു.
“അയ്യോ വേണ്ട അച്ചാച്ചാ,” ജെസ്സി ഭയങ്കര നിരാശയിൽ പറഞ്ഞു. “എന്റെ ഒരു അസൈൻമെന്റെ പകുതിക്ക് നിര്‍ത്തി വച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. പോയിട്ട് വേണം അതിനെ തീർക്കാൻ. അത് ഇല്ലായിരുന്നേൽ ഞങ്ങൾ ഇവിടെ തന്നെ കിടക്കുമായിരുന്നു.”
“ഓക്കെ ജെസ്സി മോളെ, സാരമില്ല നിങ്ങൾ രണ്ടുപേരും പൊയ്ക്കോ.” ഞാൻ അവർ രണ്ട് പേരെയും മാറിമാറി നോക്കി പറഞ്ഞു. “പിന്നേ ,താങ്ക്സ്, രണ്ടുപേര്‍ക്കും. എന്റെ കൂടെ നിന്ന് ഇത്രയും ഹെല്പ് ചെയ്തതിന് എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല.”
അപ്പോ അവരുടെ മുഖം സന്തോഷത്തില്‍ തിളങ്ങി. ഞങ്ങൾ ഒരുമിച്ച് നടന്ന് വീടിന് പുറത്ത് വന്നു.
“ഓക്കെ ജിനു, ഞാൻ പോയിട്ട് രാവിലെ വരാം.” ധ്വനി എന്റെ കൈയിൽ നിന്നും എന്റെ വീടിന്റെ സ്പെയർ കീ വാങ്ങിച്ചു കൊണ്ട് യാത്ര പറഞ്ഞു. എന്നിട്ട് അവൾ ജെസ്സിയുടെ ഹോണ്ടയിൽ കേറി അതിനെ സ്റ്റാര്‍ട്ട് ചെയ്തു.
“ശെരി അച്ചാച്ചാ, നമുക്ക് കാണാം. പിന്നെ അച്ചാച്ചാ, ഇന്ന് ഡേറ്റ് 16 ആയി. മറ്റന്നാ നമുക്ക് ഡെല്‍ഹിയിൽ പോകേണ്ടത് മറക്കല്ലേ.” അതും പറഞ്ഞ് എന്റെ കവിളിൽ ഒരുമ്മയും തന്നിട്ട് ജെസ്സി ധ്വനിയുടെ പുറകില്‍ ഹോണ്ടയിൽ കേറിയയിരുന്നിട്ട് ടാറ്റാ കാണിച്ചു.
“നോക്കി പോണേ.” രണ്ട് പേരോടുമായി ഞാൻ പറഞ്ഞു. അപ്പൊ പുഞ്ചിരിയോടെ ധ്വനി കണ്ണിറുക്കി കാണിച്ച ശേഷം ജെസ്സിയുടെ ഹോണ്ടയും ഓടിച്ച് പോയി.
അവർ പോയ ശേഷം ഞാൻ ചെന്ന് ഗെയിറ്റ് ലോക്ക് ചെയ്തു. ശേഷം ഞാൻ വീട്ടില്‍ കേറി വീടും പൂട്ടി. എന്നിട്ട് ചെറിയൊരു കുളിയും കഴിഞ്ഞ് നഗ്നനായി തന്നെ ചെന്ന് രാവിലെ കുടിക്കാനുള്ള ഹെര്‍ബൽ വാട്ടറും ഉണ്ടാക്കി വച്ചിട്ട് ലൈറ്റ് ഓഫാക്കി ബെഡ്ഡിൽ കേറി കിടന്നു.
നാളെയാണ്—, യേയ് അല്ല, ഇന്ന് ഉച്ചക്കാണ് സ്വർണ്ണയുടെ മസാജ്. വിചാരിച്ച് കൊണ്ട് ഞാൻ ടൈം പീസിൽ അലാറം സെറ്റ് ചെയ്തിട്ട് എന്റെ രണ്ട് മൊബൈലും സൈലന്റിൽ ഇട്ട ശേഷം പേഴസണൽ മൊബൈലില്‍ വന്നു കിടന്നിരുന്ന നിത്യ ടീച്ചറിന്റെ മെസേജും ഗോള്‍ഡ മിസ്സിന്റെ മെസേജും നോക്കി.
ഒന്നര മണിക്കൂറിന് മുമ്പ് വന്ന മെസേജ് ആയിരുന്നു. വെറുതെ കാര്യങ്ങൾ തിരക്കി കൊണ്ടുള്ള സാധാരണ മെസേജാണ്. ഞാൻ അതിനുള്ള മറുപടി കൊടുത്തിട്ട് മൊബൈൽ സൈഡില് വച്ചു. ഉറങ്ങാനായി ഞാൻ കണ്ണുകൾ അടയ്ക്കാന്‍ തുടങ്ങിയതാണ്, പക്ഷേ പെട്ടന്ന് മൊബൈൽ സ്ക്രീൻ മിന്നി മിന്നി തെളിഞ്ഞു.
ഹാ, സേവിയർ അങ്കിളോ..? അതും ഈ സമയത്ത്..!?
പെട്ടന്ന് ഉള്ളിലൂടെ ഒരു മിന്നല്‍പ്പിണർ പാഞ്ഞു പോയതുപോലെ തോന്നി. പുണ്യാളന്‍മാരേ… ആന്റി അങ്കിളിനോട് പരാതി വല്ലതും പറഞ്ഞു കാണുമോ.
യേയ്, അങ്ങനെ പരാതി പറയാൻ സാധ്യതയില്ല. ആന്റിയെ എനിക്ക് നന്നായിട്ടറിയാം. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ പോലും ആന്റി മറ്റുള്ളവരോട് കുറ്റം പറയില്ല. അത്രക്ക് ഇഷ്ട്ടമാണ് ആന്റിക്കെന്നോട്.
