പാർവണം – 9
[ 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 ]
[ Previous Part ] [ www.kambi.pw ]

എല്ലാർക്കും മയക്കണ്ണന്റെ വക ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌼🌸🌼
___________________________________________________
കാർ ആ വലിയ മുറ്റത്തേക്ക് കയറി നിന്നതും, വീടിന്റെ വശത്തായുള്ള പറമ്പിൽ നിന്നും ഒരാൾ അങ്ങോട്ടേക്ക് നടന്നു വന്നു. തലയിലൊരു തോർത്തും കെട്ടി, മുണ്ടും മടക്കിക്കുത്തി എന്തോ കൃഷിപ്പണിയിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും ഒരു നാട്ടിൻപുറത്തുകാരന്റെ ലാളിത്യമുള്ള പ്രകൃതം. മുറ്റത്ത് കാർ വന്നുനിന്നത് കണ്ടിട്ട് പണി നിർത്തി വന്നതാണ്.
ഞങ്ങൾ എല്ലാവരും കാറിൽ നിന്നും പുറത്തേക്കിറങ്ങി. ഞാൻ പതുക്കെ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു ചെന്നു.
“ഇത് ശേഖരൻ എന്ന് പറയുന്ന ആളുടെ വീടാണോ?”
ഞാൻ വളരെ വിനയത്തോടെ ചോദിച്ചു.
അദ്ദേഹം തലയിൽ കെട്ടിയിരുന്ന ആ തോർത്തെടുത്ത് വിയർത്ത മുഖം ഒന്ന് തുടച്ചുകൊണ്ട്, വളരെ ശാന്തമായൊരു ചിരിയോടെ പറഞ്ഞു.
“അതെ… ഞാനാ ശേഖരൻ. നിങ്ങൾ?”
അപ്പോഴേക്കും എന്റെ പിന്നിലായി നിന്നിരുന്ന അമ്മ കുറച്ചുകൂടി മുന്നോട്ടേക്ക് വന്നു. അമ്മയുടെ മുഖത്ത് വലിയൊരു ബഹുമാനവും, മകളുടെ ഭർതൃപിതാവിനെ ആദ്യമായി കാണുന്നതിന്റെ ചെറിയൊരു വെപ്രാളവുമുണ്ടായിരുന്നു.
“ഞങ്ങൾ തിരുവനന്തപുരത്തുനിന്നാ വരുന്നത്…”
അമ്മ വളരെ പതുക്കെ പറഞ്ഞുതുടങ്ങി.
“അരവിന്ദ് വീട്ടിൽ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടാകുമല്ലോ. അവന്റെ കൂടെ വർക്ക് ചെയ്യുന്ന അനഘയുടെ അമ്മയാ ഞാൻ, ഭാമ. ഇത് എന്റെ ഇളയ മോൻ ആദിത്യനാഥ്, അത് അവന്റെ ഭാര്യ പാർവണ.”
അമ്മ ഓരോരുത്തരെയും പരിചയപ്പെടുത്തി.
അതുകേട്ടതും അങ്ങേരുടെ മുഖത്തെ ആ ചെറിയ സംശയം മാറി അവിടെ വലിയൊരു സന്തോഷം വിടർന്നു. സ്വന്തം മകന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്ന പെൺകുട്ടിയുടെ വീട്ടുകാരെ നേരിട്ട് കാണുന്നതിന്റെ എല്ലാ ആവേശവും ആ ചിരിയിലുണ്ടായിരുന്നു.
“ആഹാ… മനസ്സിലായി മനസ്സിലായി,”
അദ്ദേഹം വളരെ ഊഷ്മളമായി കൈകൂപ്പി.
“അരവിന്ദ് എല്ലാം പറഞ്ഞിരുന്നു. നിങ്ങളിങ്ങനെ മുറ്റത്ത് നിക്കാതെ ഉമ്മറത്തേക്ക് കേറി ഇരിക്ക്.”
അദ്ദേഹം വേഗം ഞങ്ങളെ ഉമ്മറത്തേക്ക് ക്ഷണിച്ചിട്ട്, അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.
“എടിയേ രേവതീ… വേഗം ഇങ്ങോട്ട് വന്നേ. ദേ ആരാ വന്നിരിക്കുന്നേന്ന് നോക്കിയേ…”
ഞങ്ങൾ ആ വലിയ വീടിന്റെ ഉമ്മറപ്പടി കയറി അകത്തേക്ക് ചെന്നു. അത്യാവശ്യം നല്ല സൗകര്യങ്ങളുള്ള, പഴയ പ്രൗഢി ഒട്ടും ചോർന്നുപോകാത്ത മനോഹരമായൊരു വീട്.
ഉമ്മറത്തെയും ഹാളിലെയും തടിപ്പണികളിലൊക്കെ അത്യാവശ്യം നല്ലൊരു സാമ്പത്തികമുള്ള
കുടുംബമാണെന്ന് വ്യക്തമായി കാണാമായിരുന്നു.
സ്വീകരണമുറിയിലെ വലിയ സോഫയിലേക്ക് ഞങ്ങൾ ഇരിക്കുമ്പോൾ, അകത്തുനിന്നും അരവിന്ദിന്റെ അമ്മ രേവതി വലിയൊരു ചിരിയോടെയും അതിലേറെ ആകാംക്ഷയോടെയും അങ്ങോട്ടേക്ക് വന്നു. ഒരു സാധാരണ വീട്ടമ്മയുടെ എല്ലാ ഐശ്വര്യവുമുള്ള പ്രകൃതം.
ഞങ്ങളെ കണ്ടതും അവരുടെ മുഖത്തും വലിയൊരു സന്തോഷം നിറഞ്ഞു.
അപരിചിതത്വത്തിന്റെ യാതൊരു മതിലുകളുമില്ലാതെ, വളരെ നാളായി കാത്തിരുന്ന അതിഥികളെ സ്വീകരിക്കുന്നതുപോലെയാണ് ആ കുടുംബം ഞങ്ങളെ വരവേറ്റത്. അമ്മയുടെ മുഖത്തുണ്ടായിരുന്ന വലിയൊരു ആധി അവിടെവെച്ച് തന്നെ അലിഞ്ഞില്ലാതാകുന്നത് എനിക്ക് കാണാമായിരുന്നു.
സ്വന്തം മകൾ ചെന്നുകയറാൻ പോകുന്ന വീടും അവിടുത്തെ ആളുകളും എങ്ങനെയുള്ളവരായിരിക്കുമെന്ന പേടി, ആ വലിയ സ്വീകരണമുറിയിലെ ഊഷ്മളമായ സ്നേഹത്തിന് മുന്നിൽ പതുക്കെ വഴിമാറുകയായിരുന്നു.
അരവിന്ദിന്റെ അമ്മ രേവതി വലിയൊരു ചിരിയോടെ ഞങ്ങൾക്ക് എതിർവശത്തുള്ള സോഫയിലേക്ക് വന്നിരുന്നു. ശേഖരൻ അങ്കിൾ അവർക്കരികിലായി ഇരുന്നു. ആ മുറിയിലാകെ വല്ലാത്തൊരു സമാധാനം നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.
പരസ്പരം കണ്ടതിന്റെയും പരിചയപ്പെട്ടതിന്റെയും ചെറിയൊരു വെപ്രാളത്തിന് ശേഷം, കാര്യങ്ങൾ സംസാരിക്കാനായി അമ്മ പതിയെ തുടങ്ങി.
