അവൾ അന്ന് മുതൽ പത്രങ്ങളിലും മറ്റും ജോലി തിരഞ്ഞു. PSC നോക്കി തുടങ്ങി. ഒന്നും ശരിയായില്ല. അങ്ങനെയിരിക്കേ പത്രത്തിൽ അവൾ ഒരു പരസ്യം കണ്ടു.
ചെന്നൈയിൽ ഒരു വലിയ കമ്പനിയിൽ അക്കൗണ്ട്സ് സെക്ഷനിൽ ജോലിക്ക് ആളെ വേണം. വലിയൊരു കമ്പനിയാണ്. പ്രൊഫൈൽ എല്ല്ലാം കൊള്ളാം. തന്റെ ക്വാളിഫിക്കേഷൻസ് തന്നെയാണ് ആവശ്യവും. തുടക്കത്തിൽത്തന്നെ മാസം 50,000 രൂപയും താമസ സൗകര്യവും കമ്പനി കൊടുക്കും.
പക്ഷെ ഒരേ ഒരു പ്രശ്നം മാത്രം. മാരീഡ് ആയിരിക്കണം. ഭർത്തവും ആയിവേണം ഇന്റർവ്യൂവിന് ചെല്ലാൻ!
അവൾ ആകെ സങ്കടപ്പെട്ടു. മാരീഡ് ആണ്. പക്ഷെ ഭർത്താവ് മരിച്ചു. അത് നടക്കില്ല എന്ന് അവൾ ഉറപ്പിച്ചു. അപ്പോൾ ആണ് അവൾക്ക് ഒരു ബുദ്ധി തോന്നിയത്. അവൾ അത് പയറ്റാൻ തീരുമാനിച്ചു.
“അച്ഛാ.”
“എന്താ മോളെ?”
“ചെന്നൈയിൽ ഒരു വലിയ കമ്പനിയിൽ ജോലിക്ക് എന്റെ ക്വാളിഫിക്കേഷൻസ് ഒക്കെ ഉള്ള ആളെ വേണം. ഞാൻ ഒന്ന് ശ്രമിച്ചുനോക്കാം.”
“ചെന്നൈയിലോ? അത്ര ദൂരം ഒക്കെ വേണോ മോളെ?”
“വേണം അച്ഛാ. 50,000 രൂപ സ്റ്റാർട്ടിങ്ങ് സാലറി ഉണ്ട്. താമസ സൗകര്യവും കമ്പനി തരും. ഈ അവസ്ഥയിൽ നമുക്ക് ആ ജോലി ആവശ്യം ആണ്. അച്ഛന്റെ ശമ്പളം കൊണ്ട് നമുക്ക്
ജീവിക്കാൻ മാത്രേ കഴിയൂ. എന്റെ കല്യാണം നടത്തിയത്, ഈ വീടിന്റെ ആധാരം വച്ചിട്ടാണ് എന്ന് അച്ഛൻ ഓർക്കണം. ഇനിയും ലക്ഷങ്ങൾ ബാക്കി ഉണ്ട്. കഴിഞ്ഞ ഒരു വർഷം ആയി ഒന്നും കാര്യമായി തിരിച്ചടക്കാൻ പറ്റിയിട്ടില്ല. എപ്പോഴാണ് അവർ ജപ്തിയൊക്കെയായി കയറിവരുന്നതെന്ന് അറിയില്ല.”
“മോള് പറഞ്ഞത് ശരിയാണ്. പക്ഷെ ചെന്നൈയിൽ മോള് ഒറ്റയ്ക്ക്.”
“അത് കുഴപ്പം അല്ല. അച്ഛന് എന്റെ കൂടെ താമസിക്കാം.”
“അയ്യോ മോളെ അപ്പോൾ ഇവിടെ ആരാണ്?”
“അച്ഛന് അഞ്ചുവർഷത്തേക്ക് സാലറി ഇല്ലാതെ ലോങ്ങ്ലീവ് കിട്ടുമല്ലോ. ഇപ്പോഴത്തെ ലീവ് ഒന്ന് നീട്ടിയെടുത്താൽ പോരെ? കുറച്ചുകാലം ഈ വീടും തറവാടു വീടും കൂടി വാടകയ്ക്ക് കൊടുക്കാം അച്ഛാ. നമ്മുടെ കടം തീരുന്നതു വരെ, ഒരു 4-5 വർഷം ജോലി ചെയ്ത് നമുക്ക് തിരികെ ഇങ്ങോട്ട് വരാം.”
“മോളെ എന്നാലും…”
“ഒരു എന്നാലും ഇല്ല.”
“എന്നാൽ ശരി.”
“പക്ഷെ, അത് ഒന്നും അല്ല പ്രധാന പ്രശ്നം.”
“പിന്നെന്താ?”
“എനിക്ക് ഭർത്താവ് ഉണ്ടാവണം. അവിടെ എന്റെ കൂടെ താമസിക്കുകയും വേണം.”
“അയ്യോ അപ്പോൾ എന്ത് ചെയ്യും?”
“ഈ ജോലി നമുക്ക് വളരെ അത്യാവശ്യം ആണ്. അതിന് ഒരു വഴി മാത്രേ ഉള്ളു.”
“എന്താ?”
“അതിന് അച്ഛൻ സമ്മതിക്കണം.”
“മോള് പറ.”
“തൽക്കാലം അച്ഛൻ എന്റെ ഭർത്താവായി ഒന്ന് അഭിനയിക്കണം.”
“മോളെ!”
“അതേ അച്ഛാ, അതേ ഉള്ളു വഴി.”
“അത് ശരിയാവില്ല. അവർ എങ്ങാനും കണ്ടു പിടിച്ചാൽ…”
“അവർക്ക് മനസിലാവില്ല. നമുക്ക് നോക്കാം.”
“മോളെ എന്റെ പ്രായം, നരച്ച മുടി, അവർക്ക് നമ്മുടെ കള്ളത്തരം പെട്ടെന്ന് മനസിലാവും.”
“എന്റെ അച്ഛൻ അത്ര വയസ്സൻ ഒന്നും അല്ല. നല്ല സുന്ദരനും, കട്ട ആരോഗ്യമുള്ള ശരീരവും. ഈ പ്രായത്തിൽ ഒരു കുടവയർ പോലും ഇല്ല. ആരും കണ്ടാൽ ഒരു മുപ്പത്തെട്ടിന് മുകളിൽ പറയില്ല. ഈ മുടി ഒന്ന് കറുപ്പിച്ചാൽ ചുള്ളൻ ആകും. പിന്നെ ആർക്കെങ്കിലും സംശയം വന്നാൽ അച്ഛൻ ജാതകദോഷം കൊണ്ട് വളരെ വൈകിയാണ് കെട്ടിയതെന്ന് നമുക്ക് പറയാം. എന്താ? ഹഹഹ.“”
“മോളെ എന്നാലും അവർ മാരേജ് സർട്ടിഫിക്കറ്റ് ചോദിക്കില്ലേ?”
“അതിന് വഴി ഉണ്ട്. രാജേഷ് ചേട്ടനുമായി നടന്ന എന്റെ കല്യാണത്തിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ട്.”
“അതുകൊണ്ട്?”
“അച്ഛൻ ഇനി മുതൽ രാജേഷ് ചേട്ടൻ ആകുന്നു, അവരുടെ മുന്നിൽ. രാജേഷ് ചേട്ടന്റെ ശരിക്കും പേര് രാജശേഖരൻ എന്നായിരുന്നല്ലോ. അതാണ് സർട്ടിഫിക്കറ്റിലും.”
“മോളെ ഇതൊക്കെ നടക്കുമോ?”
“നമുക്ക് ഒന്ന് ശ്രമിക്കാം അച്ഛാ. കിട്ടിയില്ലെങ്കിൽ നമുക്ക് അടുത്തത് നോക്കാം. അത്രേയുള്ളൂ,”
അവൾ ആ ഇന്റർവ്യൂവിന് താൽപ്പര്യം പ്രകടിപ്പിച്ചു കൊണ്ട് എല്ലാ വിവരങ്ങളും ചേർത്ത്, വിശദമായ ബയോഡാറ്റ തയ്യാറാക്കി, അവർക്ക് മെയിൽ ചെയ്തു.
